Tag: anti-corruption

ഇ-പേയ്‌മെന്റിലൂടെ അഴിമതിയില്ലാത്ത കാര്യക്ഷമമായ സേവനം ഉറപ്പാക്കും

ഇ-പേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ അഴിമതിയുടെ സാധ്യത ഇല്ലാതാക്കി കാര്യക്ഷമമായ സേവനം നല്‍കാന്‍ രജിസ്‌ട്രേഷന്‍ വകുപ്പിന് സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. രജിസ്‌ട്രേഷന്‍ വകുപ്പിലെ സേവനങ്ങള്‍ക്ക് ഫീസ് അടയ്ക്കാനുള്ള ഇ-പേയ്‌മെന്റ് സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പട്ടം സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സേവനകാര്യങ്ങളില്‍ ഐ.ടി രംഗത്തെ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കും. നോട്ടുപ്രതിസന്ധിയുണ്ടായപ്പോള്‍ നാട്ടുകാരില്‍ നിന്നുയര്‍ന്ന ആവശ്യം കൂടി പരിഗണിച്ചാണ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഓഫീസുകളില്‍ സ്വീകരിക്കപ്പെടുന്ന തുക ദുരുപയോഗം ചെയ്യുന്നതായ പരാതികള്‍ പുതിയ സംവിധാനത്തിലൂടെ പരിഹരിക്കാനാകും. ജനങ്ങളില്‍നിന്ന് കൃത്യമായ തുക ഈടാക്കുകയും അപ്പോള്‍ തന്നെ ഖജനാവില്‍ എത്തുന്നതോടെ അഴിമതിക്കുള്ള സാധ്യത ഇല്ലാതാകും. (more…)

വിവരാവകാശ സെമിനാര്‍

അറിയുവാനുളള അവകാശം സംരക്ഷിക്കാന്‍ ഇന്ത്യയിലുണ്ടായ സുപ്രധാനമായ നിയമനിര്‍മാണ നാഴികക്കല്ലാണ് 2005ലെ വിവരാവകാശ നിയമം. ഭരണതലത്തില്‍ ജനങ്ങള്‍ക്ക് ഫലപ്രദമായ ഒരു ഇടപെടലിനാണ് ഈ നിയമം അവസരമൊരുക്കിയത്. സര്‍ക്കാരിന്‍റെ പൊതുഅധികാര സ്ഥാനങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന എല്ലാ വിവരങ്ങളും ജനങ്ങളുമായി ബന്ധപ്പെട്ടതോ ജനങ്ങള്‍ക്ക് അവകാശപ്പെട്ടതോ ആയ വിവരങ്ങളാണ്. ഭരണകൂടം നിലനില്‍ക്കുന്നതും പ്രവര്‍ത്തിക്കുന്നതും ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ്. ജനങ്ങള്‍ നല്‍കിയ നികുതിപ്പണത്തിന്‍റെ വിനിയോഗത്തെ സംബന്ധിച്ച് ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമുണ്ട്. ഇന്നലെകളില്‍ വളരെ രഹസ്യമായി ചെയ്തിരുന്ന പല കാര്യങ്ങളും വെളിച്ചത്ത് കൊണ്ടുവരാനും അതുവഴി അഴിമതിക്കാരെ പൊതുജന മധ്യത്തില്‍ തുറന്നുകാട്ടാനും കുറ്റക്കാതെ ശിക്ഷിപ്പിക്കാനും ഈ നിയമത്തിലൂടെ ജനങ്ങള്‍ക്ക് കഴിഞ്ഞു. (more…)

വിവരാവകാശ നിയമം ദുരുപയോഗം ചെയ്യാന്‍ അനുവദിക്കരുത്

വിവരാവകാശ നിയമം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും വ്യക്തിപരമായ താത്പര്യങ്ങള്‍ക്കായി വിവരാവകാശ നിയമത്തെ ദുരുപയോഗം ചെയ്യുന്നവരെ തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ വിവരാവകാശ നിയമം 2005 എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

രേഖകള്‍ ഇരുമ്പു മറയ്ക്കകത്ത് സൂക്ഷിക്കേണ്ട ആവശ്യമില്ല. പൊതുജീവിതത്തിലെ ശുദ്ധി നിലനിര്‍ത്തുന്നതിനാവശ്യമായ സുതാര്യത ഉറപ്പുവരുത്തുന്നതിന് ഈ നിയമം ആവശ്യമാണ്. എന്നാല്‍ വ്യക്തിപരമായി ഇത് ദുരുപയോഗം ചെയ്യുന്നത് തിരിച്ചറിയണം. ഇങ്ങനെ ദുരുപയോഗം നടക്കുന്നുണ്ട് എന്ന കാരണത്താല്‍ വിവരങ്ങള്‍ ആര്‍ക്കും നിഷേധിക്കാനും പാടില്ല. (more…)

അന്താരാഷ്ട്ര അഴിമതിവിരുദ്ധ ദിനം

അന്താരാഷ്ട്ര അഴിമതിവിരുദ്ധ ദിനമായി ആചരിക്കുകയാണല്ലൊ ഡിസംബര്‍ 9. കേരളത്തിലെ വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ഈ ദിനാചരണത്തിന്‍റെ ഭാഗമായി അഴിമതി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും, Arising Kerala, Whistle Now എന്നീ രണ്ട് വിജിലന്‍സ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് സമാരംഭം കുറിയ്ക്കുകയുമാണ്. ഇതും അഴിമതി വെളിച്ചത്ത് കൊണ്ടുവരുന്നതിനായി പ്രയത്നിച്ച വ്യക്തികള്‍ക്ക് സംസ്ഥാനതല ‘Whistle Blower Award’ ഏര്‍പ്പെടുത്തുന്നതുമെല്ലാം അഴിമതിക്കെതിരായി നാം നടത്തുന്ന അതിശക്തമായ പോരാട്ടത്തിന്‍റെ ഭാഗമായി വേണം കരുതാന്‍. (more…)