Tag: award

കമൽഹാസന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

ഫ്രഞ്ച്‌ സർക്കാരിന്റെ ഷെവലിയര്‍ പുരസ്‌ക്കാരം നേടിയ പ്രശസ്‌ത നടന്‍ കമൽഹാസനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. ബഹുമുഖ പ്രതിഭയിലൂടെ ഇന്ത്യന്‍ സിനിമയെ ലോകസിനിമയുടെ നെറുകയില്‍ എത്തിച്ചതിനാലാണ്‌ ഫ്രഞ്ച്‌ സർക്കാരിന്റെ ലീജീയന്‍ ഓഫ്‌ ഹോണര്‍ അവാർഡ് താങ്കൾക്ക് ലഭിച്ചത്‌. ഇന്ത്യന്‍ സിനിമയുടെ അഭിമാനം അതിരുകളില്ലാതെ ചക്രവാളത്തിലേയ്ക്ക് ഉയര്‍ത്തുന്നതിന്‌ ഈ അവാർഡിന് സാധിച്ചു. ഈ പുരസ്കാരം ആരാധകർക്കും അഭ്യുദയകാംക്ഷികൾക്കും സമർപ്പിച്ചത് വഴി താങ്കളുടെ വിനയമാണ്‌ പ്രകടമാകുന്നത്‌. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും പേരില്‍ ഞാന്‍ അങ്ങയെ ആത്മാര്ത്ഥമായി അഭിനന്ദിക്കുന്നു. കമൽഹാസന് അയച്ച കത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.