Tag: balasahithyam institute

ബാലസാഹിത്യ പുസ്തകപ്രകാശനം

കേരളത്തിലെ അറിയപ്പെടുന്ന എഴുത്തുകാര്‍ കുട്ടികള്‍ക്കുവേണ്ടി എഴുതിയ 25 കൃതികളാണ് ഇന്നിവിടെ പ്രകാശനം ചെയ്യുന്നത്. കഥയും കവിതയും ജീവചരിത്രവും എന്നുവേണ്ട നിരവധി സാഹിത്യശാഖകളിലെ പുസ്തകങ്ങള്‍ ഇതിലുണ്ട് എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. ഇവ പ്രകാശനം ചെയ്യുന്നതില്‍ ഏറെ സന്തോഷമുണ്ട് എന്നറിയിക്കട്ടെ.

കുറഞ്ഞ വിലയ്ക്ക് കുട്ടികള്‍ക്ക് നല്ല പുസ്തകങ്ങള്‍ ലഭ്യമാക്കുന്നതിനു വേണ്ടിയാണ് കേരള സര്‍ക്കാര്‍ സാംസ്കാരിക വകുപ്പിനുകീഴില്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് രൂപീകരിച്ചത്. കേവലം പുസ്തകപ്രസാധനം മാത്രമായിരുന്നില്ല ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കര്‍മരംഗമായി ഇതു സ്ഥാപിച്ച ധീഷണാശാലികള്‍ കണ്ടിരുന്നത്. കുട്ടികളുടെ സര്‍വതോډുഖമായ സാംസ്കാരിക വികസനമായിരുന്നു അവര്‍ ലക്ഷ്യമായി കണ്ടത്. കുട്ടികളുടെ ബൗദ്ധികവും സാംസ്കാരികവും മാനസികവുമായ വികാസത്തിന് സഹായകമായ കര്‍മപരിപാടികള്‍ കൂടി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സ്ഥാപിത ലക്ഷ്യമായിരുന്നു. കേവലം പുസ്തക പ്രകാശനത്തില്‍ ഒതുങ്ങിനില്‍ക്കാതെ, ഈ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടി ഇന്‍സ്റ്റിറ്റ്യൂട്ട് മുമ്പോട്ടു കൊണ്ടുപോകണമെന്ന് ഓര്‍മിപ്പിക്കട്ടെ. (more…)

ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 25 പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

പാരമ്പര്യത്തെയും സംസ്‌കാരത്തെയും പറ്റി അവബോധം ഉണ്ടാക്കി കുട്ടികളുടെ ഭാവനയും സങ്കല്‍പശേഷിയും വര്‍ധിപ്പിക്കുന്ന രചനകള്‍ കൂടുതലുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 25 പുസ്തകങ്ങളുടെ പ്രകാശനം സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളുടെ സാംസ്‌കാരിക ഉന്നമനവും, ഭാഷാസ്വാധീനവും വളര്‍ത്തുന്ന രചനകള്‍ കൂടുതലുണ്ടാകാന്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശ്രമങ്ങളുണ്ടാകണം. ജീവിതമൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വായ്‌മൊഴി പാരമ്പര്യത്തിലെയും നാടോടി സാഹിത്യത്തിലെയും കഥകളുടെയും പാട്ടുകളുടെയും അനുഭവം വരുംതലമുറകളിലേക്ക് പകര്‍ന്നുകൊടുക്കാനാകണം. (more…)