Tag: Bharana Malayalam

മലയാളം സര്‍വകലാശാല

ഭാഷാപിതാവായ തുഞ്ചത്തെഴുത്തച്ഛന്‍റെ പേരില്‍ സ്ഥാപിതമായ മലയാള സര്‍വകലാശാലയില്‍ വരാന്‍ സാധിച്ചതില്‍ വലിയ ആനന്ദവും അഭിമാനവും തോന്നുന്നു. ഭാഷയെ സ്നേഹിക്കുകയും മലയാളത്തിന്‍റെ മഹത്വം തിരിച്ചറിയുകയും ചെയ്ത അനേകം ഭാഷാസ്നേഹികളുടെ അഭിലാഷമായിരുന്നു മലയാളത്തിന് വേണ്ടി ഒരു സര്‍വകലാശാല. ആ ആശയം യാഥാര്‍ത്ഥ്യമായി. അഞ്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ സര്‍വകലാശാല അതിന്‍റെ ചരിത്രപരമായ ഉത്തരവാദിത്തങ്ങള്‍ തിരിച്ചറിയുകയും അവ നിറവേറ്റുന്നതിനുവേണ്ട അക്കാദമിക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു എന്നത് അഭിനന്ദനാര്‍ഹമാണ്.

ഇവിടെ എല്ലാ വിഷയങ്ങളും ബിരുദാനന്തരതലത്തില്‍ മലയാളത്തില്‍ പഠിക്കുന്നുവെന്നതും, ഗവേഷണ പ്രബന്ധരചന മലയാളത്തില്‍ നടത്തുന്നുവെന്നതും കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ ചരിത്രത്തിലെ നാഴികക്കല്ലുകള്‍ തന്നെയാണ്. അര്‍ത്ഥപൂര്‍ണവും ധീരവുമാണ് മലയാള സര്‍വകലാശാലയുടെ ഈ കാല്‍വയ്പ്. സര്‍വകലാശാലാ വിദ്യാഭ്യാസവും ഭരണവും ഇംഗ്ലീഷിലായിരിക്കണമെന്ന വിചാരം, കൊളോണിയല്‍ കാലഘട്ടം തന്നുപോയ ദാസ്യമനോഭാവത്തിന്‍റെ നീക്കിയിരിപ്പാണ്. (more…)

ഭരണമലയാളം ഓണ്‍ലൈന്‍ നിഘണ്ടുവും മൊബൈല്‍ ആപ്പും ഉദ്ഘാടനം ചെയ്തു

മലയാളം വിദ്യാലയങ്ങളില്‍ നിര്‍ബന്ധമാക്കുന്നതിന് നന്ദി:സുഗതകുമാരി

ഭരണമലയാളം എന്ന പേരില്‍ ഔദ്യോഗികഭാഷാ വകുപ്പ് തയ്യാറാക്കിയ ഓണ്‍ലൈന്‍ നിഘണ്ടുവും മൊബൈല്‍ ആപ്പും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. glossary.kerala.gov.in സംസ്ഥാനത്ത് ഭരണഭാഷ സംബന്ധിച്ച ആദ്യ ഓണ്‍ലൈന്‍ നിഘണ്ടുവാണ്. ഇരുപതിനായിരത്തോളം പദങ്ങളും പ്രയോഗങ്ങളും അവയുടെ നിരവധി മലയാളരൂപങ്ങളും ഈ നിഘണ്ടുവില്‍ ചേര്‍ത്തിട്ടുണ്ട്. തെറ്റില്ലാത്ത ഭരണമലയാളം, വകുപ്പുതല പദകോശം, ഭരണഭാഷാമാതൃകകള്‍, ടൈപ്പിംഗ് ഉപകരണങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഭരണമലയാളം മൊബൈല്‍ ആപ്പ് ഗൂഗിള്‍ പ്‌ളേസ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്‍, ഔദ്യോഗികഭാഷ ഉന്നതതലസമിതി അംഗങ്ങളായ സുഗതകുമാരി, ജോര്‍ജ് ഓണക്കൂര്‍, ചീഫ് (more…)