Tag: blood bank

രക്തദാനം സംബന്ധിച്ച് ഭയപ്പാടും തെറ്റിദ്ധാരണയും മാറണം

രക്തത്തിന് പകരമായി രക്തമല്ലാതെ വേറൊന്നുമില്ലെന്നും രക്തദാനം സംബന്ധിച്ച് ഭയപ്പാടും തെറ്റിദ്ധാരണയും പുലര്‍ത്തേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക രക്തദാതാ ദിനാചരണത്തിന്റെയും ബ്‌ളഡ് മൊബൈല്‍ ബസിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   25/10/2017

1. ബിപിസിഎല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് ഭൂമി നല്‍കും

സ്കില്‍ ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് ഭാരത് പെട്രോളിയം കോര്‍പറേഷന് ഏറ്റുമാനൂര്‍ ഐറ്റിഐയുടെ കൈവശമുളള 8.85 ഹെക്റ്റര്‍ ഭൂമിയില്‍നിന്നും 3.24 ഹെക്റ്റര്‍ മുപ്പത്ത് വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കാന്‍ പ്രയോജനപ്പെടുന്ന പദ്ധതിയെന്ന നിലയ്ക്കാണ് ബിപിസിഎല്ലിന്റെ അപേക്ഷ പരിഗണിച്ചത്.

2. ആറ് പൊലീസ് സ്റ്റേഷനുകള്‍ക്ക് ഭരണാനുമതി

കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ആറ് പൊലീസ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിന് തത്വത്തില്‍ ഭരണാനുമതി നല്‍കി. മട്ടന്നൂര്‍ എയര്‍പോര്‍ട് (കണ്ണൂര്‍), ഇലവുംതിട്ട (പത്തനംതിട്ട), കണ്ണനല്ലൂര്‍ (കൊല്ലം സിറ്റി), പന്തീരങ്കാവ് (കോഴിക്കോട് സിറ്റി), ഉടുമ്പന്‍ചോല (ഇടുക്കി), മേല്‍പ്പറമ്പ (കാസര്‍കോട്) എന്നീ സ്ഥലങ്ങളിലാണ് പുതിയ പൊലീസ് സ്റ്റേഷനുകള്‍ വരുന്നത്. (more…)