Tag: budget

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ പുരോഗതി പരിശോധിക്കണം

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി പരിശോധിക്കപ്പെടണമെന്ന് വകുപ്പ് സെക്രട്ടറിമാരോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 2016-17 ല്‍ ആരംഭിച്ചതും പൂര്‍ത്തിയാകാത്തതുമായ ഇത്തരം പദ്ധതികളുടെ പട്ടിക ചീഫ് സെക്രട്ടറിക്കു നല്‍കും. ഓരോ വകുപ്പും അവരുടെ കീഴിലെ പദ്ധതികള്‍ പട്ടിക പ്രകാരം പരിശോധിച്ച് പ്രവൃത്തികള്‍ എന്നേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയും എന്ന് വിലയിരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി അവലോകനം സംബന്ധിച്ച് വിളിച്ചുചേര്‍ത്ത സെക്രട്ടറിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എത്ര മൂലധന പദ്ധതികളാണ് (നിര്‍മാണ പ്രവൃത്തികള്‍) വകുപ്പില്‍ ബാക്കിയുള്ളത്, ഇതില്‍ 2017-18 ലെ ആദ്യ ക്വാര്‍ട്ടറില്‍ പൂര്‍ത്തിയാക്കാവുന്നവ എത്ര, മൂന്നാമത്തെയും അവസാനത്തെയും ക്വാര്‍ട്ടറുകളില്‍ പൂര്‍ത്തിയാവുന്നവ, 2018 മാര്‍ച്ചില്‍ പോലും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത പദ്ധതികള്‍ ഏവ, ഇവ തുടരണമോ എന്നിവ സംബന്ധിച്ച് മെയ്മാസത്തിലെ ആദ്യ അവലോകനയോഗത്തില്‍ ഓരോ വകുപ്പും വ്യക്തമാക്കണം. ഇത്തരത്തില്‍ വകുപ്പുകള്‍ നടത്തുന്ന പുരോഗതി അവലോകനം മാസംതോറും ചീഫ് സെക്രട്ടറി നടത്തുന്ന സെക്രട്ടറിമാരുടെ യോഗത്തില്‍ സൂക്ഷ്മമായി വിലയിരുത്തുകയും വേണം. (more…)

നിയമസഭാ സാമാജികര്‍ക്കായി മൊബൈല്‍ ആപ്പ്

നിയമസഭാ സാമാജികര്‍ക്കായി ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഉപയോഗിക്കാവുന്ന മൊബൈല്‍ ആപ്ലിക്ലേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

‘കേരള നിയമസഭ’ എന്ന ആപ്പില്‍ സാമാജികര്‍ക്കായി സ്പീക്കറുടെ സന്ദേശം, അറിയിപ്പുകള്‍, ബില്ലുകള്‍, കമ്മിറ്റികള്‍, ഡയറക്ടറികള്‍, ബിസിനസ്, ചോദ്യോത്തരങ്ങള്‍, ഇ-ബുക്കുകള്‍,അപേക്ഷാഫോറങ്ങള്‍, ബജറ്റ്, ബുള്ളറ്റിന്‍, അന്വേഷണം, നിയമസഭാ വെബ്സൈറ്റ്, നിയമസഭാ ലൈബ്രറി തുടങ്ങിയവ ഈ ആപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. (more…)

പദ്ധതി വിനിയോഗം പുനഃക്രമീകരിക്കണം

ബജറ്റ് എസ്റ്റിമേറ്റിന്റെ മൂന്നിലൊന്ന് ഭാഗംമാത്രം സാമ്പത്തികവര്‍ഷത്തിന്റെ അവസാനപാദത്തില്‍ ചെലവഴിക്കാനാവുംവിധം പദ്ധതി വിഹിത വിനിയോഗം പുനഃക്രമീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. പദ്ധതി വിഹിതം വിനിയോഗം സംബന്ധിച്ച അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കൂടാതെ മാര്‍ച്ച് മാസത്തില്‍ ബജറ്റ് എസ്റ്റിമേറ്റിന്റെ പതിനഞ്ച് ശതമാനമായി ചെലവ് പരിമിതപ്പെടുത്തണം.

സാമ്പത്തികവര്‍ഷത്തിന്റെ അവസാനമാസങ്ങളില്‍ തിരക്കുപിടിച്ചു ചെലവാക്കുന്ന അവസ്ഥ മാറ്റാന്‍ ഇത് സഹായിക്കും. അടുത്ത സാമ്പത്തികവര്‍ഷം മുതല്‍ ഇക്കാര്യം നടപ്പാക്കുന്നത് ഗൗരവമായി ആലോചിക്കണം. ധനാഭ്യര്‍ത്ഥനകള്‍ക്കും പൊതുവില്‍ ഇതു ബാധകമാകണം. പ്രതിമാസചെലവ് പദ്ധതിയില്‍ ഉള്‍പ്പെടുന്ന വകുപ്പുകള്‍ കൃത്യമായി അങ്ങനെതന്നെ പ്രവര്‍ത്തിക്കുന്നെന്ന് ഉറപ്പാക്കണം. തദ്ദേശസ്ഥാപനങ്ങള്‍ക്കും ഇതു ബാധകമാക്കണം. ഇ-ലെഡ്ജര്‍ സംവിധാനം പാലിക്കാനും കഴിയണം. (more…)

Letter to the Prime Minister : Rapid Rail

Dear Narendra Modiji,

Kerala is the State with highest mobility as people travel to and fro a lot, particularly for work. The roads are congested and it is not feasible to widen all the roads. Therefore, for the core routes, Railways have a significant role.

I am happy to inform you that the State is forming a Joint Venture [JV] with the Railways for undertaking rail development works projects specific to Kerala. The Rapid Rail Transit System between Thiruvananthapuram and Chengannur is proposed as the first important project of the Joint Venture Company. What is intended is to improve the signalling system, introduce new rolling stock and convert all (more…)