Tag: cabinet briefing

മന്ത്രിസഭാ തീരുമാനങ്ങള്‍ 30-01-19

നിയമനങ്ങള്‍, മാറ്റങ്ങള്‍

വനം വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണുവിനെ റവന്യൂ, ദുരന്തനിവാരണം വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ ജനുവരി 31-ന് വിരമിക്കുന്ന സാഹചര്യത്തിലാണ് ഈ മാറ്റം.  വനം, വന്യജീവി വകുപ്പ് ഒഴികെയുള്ള അധിക ചുമതലകള്‍ തുടര്‍ന്നും വി. വേണു നിര്‍വഹിക്കും.
(more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 24-01-19

ആയിരം ദിവസം: ആയിരം വികസന, ക്ഷേമ പദ്ധതികള്‍

മന്ത്രിസഭ ആയിരം ദിവസം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ച് വിവിധ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. എല്ലാ ജില്ലയിലുമായി ആയിരം പുതിയ വികസന, ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം ഇതിന്റെ ഭാഗമായി നടക്കും. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 16-01-2019

തൊഴില്‍ നഷ്ടപ്പെട്ട ബാര്‍ ഹോട്ടല്‍ തൊഴിലാളികള്‍ക്ക് പുനരധിവാസ പദ്ധതി

2014-15-ല്‍ പുതിയ അബ്കാരി നയം നടപ്പാക്കിയതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട ബാര്‍ ഹോട്ടല്‍ തൊഴിലാളികളുടെ പുനരധിവാസത്തിനുളള കരട് പദ്ധതി അംഗീകരിച്ചു. ‘സുരക്ഷാ സ്വയം തൊഴില്‍ പദ്ധതി’ എന്ന പേരിലാണ് ഇത് നടപ്പിലാക്കുന്നത്. ഈ പദ്ധതിയില്‍ വരുന്ന ഗുണഭോക്താക്കള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് 2.5 ലക്ഷം രൂപ ടേം ലോണായും അര ലക്ഷം രൂപ ഗ്രാന്‍റ്/സബ്സിഡി ആയും അനുവദിക്കുന്നതാണ്. ഈ വായ്പയ്ക്ക് നാലു ശതമാനമാണ് പലിശ. അഞ്ചു വര്‍ഷത്തിനുള്ളില്‍ മാസ ഗഡുക്കളായി വായ്പ തിരിച്ചടക്കണം. സ്വയം തൊഴില്‍ പദ്ധതി നടത്തുന്നതിന് ആവശ്യമായ പരിശീലനം വ്യവസായ പരിശീലന വകുപ്പ് നല്‍കും. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 10-01-2019

നിയമസഭാ സമ്മേളനം 25 മുതല്‍

കേരള നിയമസഭയുടെ പതിനാലാം സമ്മേളനം ജനുവരി 25 മുതല്‍ വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 19-12-2018

നിയമനങ്ങള്‍ / മാറ്റങ്ങള്‍

പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജി. കമലവര്‍ധന റാവുവിന് ഉദ്യോഗസ്ഥഭരണ പരിഷ്കാര വകുപ്പിന്‍റെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 05-12-2018

വനിതാ മതില്‍: ജില്ലകളില്‍ മന്ത്രിമാര്‍ക്ക് ചുമതല

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതില്‍ വിജയിപ്പിക്കുന്നതിന് ഓരോ ജില്ലയിലും മന്ത്രിമാര്‍ക്ക് ചുമതല നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഡിസംബര്‍ 10, 11, 12 തീയതികളില്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ജില്ലകളില്‍ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ സംഘാടക സമിതികള്‍ക്ക് രൂപം നല്‍കുന്നതാണ്. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 21-11-2018

പൊതുമേഖലാ സ്ഥാപനങ്ങളിലെ സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരമുളള നിയമനം സംബന്ധിച്ച് അപേക്ഷിക്കുന്നതിനുളള വാര്‍ഷിക വരുമാനപരിധി ആറു ലക്ഷം രൂപയില്‍ നിന്ന് എട്ടു ലക്ഷം രൂപയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിനു കീഴില്‍ 2005 ജൂണ്‍ മുതല്‍ വിവിധ തസ്തകികളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന 13 പേരുടെ സേവനം 01-06-2006 മുതല്‍ പ്രാബല്യത്തോടെ ക്രമപ്പെടുത്താന്‍ തീരുമാനിച്ചു.

ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്കെതിരെയുളള അക്രമങ്ങള്‍ ഉള്‍പ്പെട്ട കേസുകള്‍ അതിവേഗം വിചാരണ ചെയ്യുന്നതിന് എല്ലാ ജില്ലയിലും ഓരോ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയെ പ്രത്യേക കോടതികളായി പ്രഖ്യാപിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുക്കാന്‍ തീരുമാനിച്ചു.

കോളേജ് വിദ്യാഭ്യാസ ആസ്ഥാന കാര്യാലയത്തില്‍ ഭാവിയില്‍ ഒഴിവുവരുന്ന രണ്ട് ഓഫീസ് അറ്റന്‍ഡന്‍റ് തസ്തികകള്‍ നിര്‍ത്തലാക്കി നിയമ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി തലത്തില്‍ ഒരു ലോ ഓഫീസര്‍ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ക്ലിനിക്കല്‍ മൈക്രോബയോളജിയില്‍ ഒരു ജൂനിയര്‍ കണ്‍സള്‍ട്ടന്‍റിന്‍റെ സ്ഥിരം തസ്തിക സൃഷിക്കാന്‍ തീരുമാനിച്ചു.

 

മന്ത്രിസഭാ തീരുമാനങ്ങള്‍ 31-10-2018

പൊതുമരാമത്ത് നയം അംഗീകരിച്ചു
പശ്ചാത്തല സൗകര്യവികസനത്തിനും ആധുനികസാങ്കേതിക വിദ്യ ഉപയോഗിച്ച് ഗുണനിലവാരം ഉറപ്പാക്കുന്നതിനും ഊന്നല്‍ നല്‍കുന്ന സംസ്ഥാന പൊതുമരാമത്ത് നയം മന്ത്രിസഭ അംഗീകരിച്ചു. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 24-10-2018

പ്രകൃതി ദുരന്തങ്ങളില്‍ വീടു തകര്‍ന്നവര്‍ക്ക്  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും നല്‍കുന്ന നഷ്ടപരിഹാര തുക വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   10-10-2018

ക്രൈംബ്രാഞ്ച് പുനഃസംഘടിപ്പിക്കുന്നു

കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിന്‍റെ അടിസ്ഥാനത്തില്‍ വിഭജിച്ചിരുന്ന ക്രൈംബ്രാഞ്ചിനെ റവന്യൂ ജില്ലാ അടിസ്ഥാനത്തില്‍ എസ്.പി.മാര്‍ക്ക് ചുമതല നല്‍കി പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ചു. (more…)