Tag: children’s day message

ശിശുദിനാഘോഷം

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിട്ടുള്ള ശിശുദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാനാകുന്നതില്‍ എനിക്കേറെ സന്തോഷമുണ്ട്. ഒക്ടോബര്‍ 20 മുതല്‍ നടന്നുവരുന്ന വിവിധ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള ഈ പൊതുസമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന മുഴുവന്‍ കുട്ടികളെയും ഞാന്‍ സ്നേഹപൂര്‍വ്വം അഭിവാദ്യം
ചെയ്യുന്നു.

കുട്ടികളെ ഏറെ സ്നേഹിച്ചിരുന്ന നമ്മുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ജډദിനമാണല്ലോ നാം ശിശുദിനമായി ആഘോഷിക്കുന്നത്. നമ്മുടെ കര്‍ഷകരുടെയും തൊഴിലാളികളുടെയും വിയര്‍പ്പിലും ഗ്രാമത്തിന്‍റെ വിശുദ്ധിയിലും ഇന്ത്യയെ കണ്ടെത്താനുള്ള കരുത്ത് കുട്ടികള്‍ക്കുണ്ടാകണമെന്ന് നെഹ്രു ആഗ്രഹിച്ചിരുന്നു. കാരണം രാജ്യത്തിന്‍റെ ഭദ്രത വരുംതലമുറയുടെ കൈകളിലാണെന്ന് അദ്ദേഹത്തിന് വ്യക്തമായ തിരിച്ചറിവുണ്ടായിരുന്നു. (more…)

കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന വിധത്തില്‍ സാമൂഹ്യവിരുദ്ധ ശക്തികള്‍ ഇടപെടുന്നു

കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന വിധത്തില്‍ ചില സാമൂഹ്യവിരുദ്ധ ശക്തികള്‍ ഇടപെടുന്നതായും മയക്കുമരുന്ന് ലോബി കുട്ടികളെ കാരിയര്‍മാരായി ഉപയോഗിക്കുന്ന നിലയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ എസ്. എം. വി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ശിശുദിനാഘോഷ ചടങ്ങില്‍ ശിശുദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. (more…)