Tag: diamond jubilee

ആദ്യ കേരള മന്ത്രിസഭയുടെ അറുപതാം വാര്‍ഷികം

ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതില്‍ അടിസ്ഥാനപരമായ പങ്കുവഹിച്ച ഒരു ചരിത്രസംഭവത്തിന്‍റെ അറുപതാം വാര്‍ഷികമാണ് നാം ഇവിടെ ആഘോഷിക്കുന്നത്. ഐക്യകേരളം രൂപപ്പെട്ടശേഷം ഉണ്ടായ ആദ്യ തെരഞ്ഞെടുപ്പിലൂടെ ഉയര്‍ന്നുവന്ന ആദ്യ മന്ത്രിസഭയുടെ അറുപതാം വാര്‍ഷികം.

ഇത്രമേല്‍ സന്തോഷത്തോടെ ആഘോഷിക്കാന്‍ നമുക്ക് അധികം രാഷ്ട്രീയാനുഭവങ്ങളില്ല എന്നതാണു സത്യം. തിരു-കൊച്ചി-മലബാര്‍ എന്നിങ്ങനെ വിഘടിച്ചു കിടന്നിരുന്ന പ്രദേശങ്ങളാകെ ഭാഷാടിസ്ഥാനത്തില്‍ ഒന്നായി ഐക്യകേരളം രൂപപ്പെട്ടു എന്നതുതന്നെ മലയാളിയുടെ സ്വപ്നത്തിന്‍റെ സാഫല്യമായിരുന്നു. തൊട്ടുപിന്നാലെ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ്. ആ തെരഞ്ഞെടുപ്പിലൂടെ ഒരു മന്ത്രിസഭ ഉണ്ടാകുന്നു. ആ മന്ത്രിസഭയാകട്ടെ ലോകചരിത്രത്തില്‍ തന്നെ അടയാളപ്പെടുത്തപ്പെടും വിധം ബാലറ്റിലൂടെ കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലേറിയതിന്‍റെ ആദ്യ രാഷ്ട്രീയാനുഭവമായിരുന്നു. ഇങ്ങനെ നോക്കിയാല്‍ ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് 1957ല്‍ ഇ എം എസ് മന്ത്രിസഭ അധികാരത്തില്‍ വരുന്നതുതന്നെ. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 05/04/2017

വ്യവസായ അന്തരീക്ഷം കൂടുതല്‍ അനുകൂലമാക്കാനും വ്യവസായം തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനും ബന്ധപ്പെട്ട നിയമങ്ങള്‍ ഏകീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

കേരള പഞ്ചായത്ത് ആക്റ്റ്, കേരള മുനിസിപ്പാലിറ്റി ആക്റ്റ്, കെട്ടിട നിര്‍മാണ ചട്ടങ്ങള്‍, കേരള ലിഫ്റ്റ്സ് ആന്‍ഡ് എസ്കലേറ്റേഴ്സ് ആക്റ്റ്, മൂല്യവര്‍ധിത നികുതി നിയമം, ജലവഭവ നിയന്ത്രണ നിയമം, കേരള ഫാക്റ്ററീസ് റൂള്‍സ്, ഹെഡ്ലോഡ് വര്‍ക്കേഴ്സ് ആക്റ്റ്, ഷോപ്പ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ളിഷ്മെന്റ് ആക്റ്റ്, ഇന്റര്‍ സ്റ്റേറ്റ് മൈഗ്രന്റ് വര്‍ക്കേഴ്സ് റഗുലേഷന്‍ റൂള്‍സ്, കേരള കോണ്‍ട്രാക്റ്റ് ലേബര്‍ ആക്റ്റ്, കേരള മോട്ടോര്‍ വര്‍ക്കേഴ്സ് റൂള്‍സ് തുടങ്ങിയ നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്തി നടപടിക്രമങ്ങള്‍ ലളിതമാക്കുകയും ഏകീകരിക്കുകയും ചെയ്യും. അതോടൊപ്പം കേരള ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ആക്റ്റ്’ എന്ന പേരില്‍ പുതിയ നിയമം ഉണ്ടാക്കാനും മന്ത്രിസഭ തീരുമാനിച്ചു. (more…)

വികസിത കേരളത്തിന് എല്ലാ അടിത്തറയുമിട്ടത് ഇ.എം.എസ് സര്‍ക്കാര്‍

വികസിത കേരളത്തെ ഈ രീതിയില്‍ ഉയര്‍ത്തുന്നതിന് എല്ലാ അര്‍ഥത്തിലും അടിത്തറയിട്ടത് ഇ.എം.എസിന്‍െറ നേതൃത്വത്തിലുള്ള ആദ്യസര്‍ക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആദ്യ കേരള മന്ത്രിസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ അടിത്തറ പ്രബലമായതുകൊണ്ടാണ് ഈരീതിയില്‍ സംസ്ഥാനത്തിന് വികസിച്ച് ഉയരാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

നമ്മുടെ രാജ്യത്തിന്‍െറ പൊതുചിത്രമെടുത്താല്‍ മറ്റൊരിടത്തും ഊഹിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് ആദ്യസര്‍ക്കാര്‍ ചെയ്തത്. അതിന്‍െറ പ്രതികരണം പല ഭാഗത്തുനിന്നുമുണ്ടായതു കൊണ്ടാണ് നിയമസഭയില്‍ ഭൂരിപക്ഷമുള്ള സര്‍ക്കാരിനെ ജനാധിപത്യവിരുദ്ധമായി പിരിച്ചുവിട്ട നടപടിയുണ്ടായത്. ഇ.എം.എസ് സര്‍ക്കാരിന്‍െറ ക്ഷേമപ്രവര്‍ത്തനങ്ങള്‍ മാതൃകയും കരുത്തുമാക്കിയാകും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകത്തില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് വികസനത്തിനുതകുന്ന കാഴ്ചപ്പാട് ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയണം. നിയമപരമായി നിക്ഷേപത്തിനു വരുന്നവര്‍ക്ക് സൗകര്യങ്ങളൊരുക്കണം എന്ന തിരിച്ചറിവുണ്ടാകണം. എന്തുവില കൊടുത്തും നാടിന്‍െറ വികസനം ഉറപ്പാക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കും. (more…)

നിയമസഭാ വജ്ര ജൂബിലി സെമിനാര്‍ ഉദ്ഘാടനം

നിയമനിര്‍മാണസഭയെ ചലനാത്മകമായ ജനാധിപത്യസ്ഥാപനമായി വളര്‍ത്തിക്കൊണ്ടുവന്നതില്‍ നിയമനിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള നിയമസഭയുടെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാര്‍ പരമ്പരയുടെ ഉദ്ഘാടനം നിയമസഭാ മന്ദിരത്തിലെ മെംബേഴ്‌സ് ലോഞ്ചില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊളോണിയല്‍ വാഴ്ചയില്‍നിന്നാണ് ജനായത്ത ഭരണത്തിലേക്കും അധികാര വികേന്ദ്രീകരണത്തിലേക്കും ഭരണനവീകരണത്തിലേക്കും നാം എത്തിയത്. പുരോഗമനപരവും വിപ്ലവാത്മകവുമായ അനേകം നിയമനിര്‍മാണങ്ങള്‍ക്ക് നമ്മുടെ നിയമസഭ വേദിയായി. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ ഈ കാലയളവില്‍ കേരള നിയമസഭ പാസാക്കിയ പല നിയമങ്ങളും സംസ്ഥാനത്തിന്റെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മണ്ഡലത്തിലും ജനജീവിതത്തിലും ദൂരവ്യാപക പ്രതിഫലനങ്ങളുണ്ടാക്കിയിട്ടുള്ളതായിക്കാണാം. (more…)