ശോച്യാവസ്ഥയിലുള്ള എല്ലാ പൊതുവിദ്യാലയങ്ങളും സംരക്ഷിക്കാന്‍ ജനപ്രതിനിധികളും അധ്യാപകരും ജനപങ്കാളിത്തത്തോടെ മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടത്തിപ്പ് സംബന്ധിച്ച് എം.എല്‍.എമാര്‍, സ്കൂള്‍ ഹെഡ്മാസ്റ്റര്മാര്, പി.ടി.എ ഭാരവാഹികള്‍ എന്നിവര്‍ക്കായി നിയമസഭാ മെമ്പേഴ്സ് ലോഞ്ചില്‍ നടന്ന ശില്പശാല ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
മെച്ചപ്പെടുത്താനായി എം.എല്‍.എമാര്‍ മണ്ഡലത്തിലെ ഓരോ സ്കൂളും, സര്‍ക്കാര്‍ ബജറ്റിലൂടെ ആദ്യഘട്ടത്തില്‍ 217 സ്കൂളുകളും തിരഞ്ഞെടുത്തിട്ടുണ്ട്. ഇവ മാത്രമല്ല, ശോച്യാവസ്ഥയിലുള്ള പ്രൈമറിതലം മുതലുള്ള എല്ലാ സ്കൂളുകളും നവീകരിക്കാന്‍ കൂട്ടായ ശ്രമമുണ്ടാകണം. എന്നാലേ, പൊതുവിദ്യാഭ്യാസ രംഗമാകെ സംരക്ഷിക്കപ്പെടൂ. അക്കാദമിക കാര്യങ്ങളില്‍ വിദ്യാഭ്യാസ വകുപ്പ് പദ്ധതികളുമായുണ്ടാകും. ഭൗതിക സൗകര്യങ്ങള്‍ ഒരുക്കാനാണ് പങ്കാളിത്തത്തോടെ മുന്നിട്ടിറങ്ങേണ്ടതെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. (more…)