Tag: elderly people

വയോജന ദിനത്തില്‍ മുഖ്യമന്ത്രിയോടൊപ്പം

ലോകവൃദ്ധദിനത്തില്‍ തൃശ്ശൂരില്‍ നിന്നെത്തിയ വയോജനങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായുളള കൂടിക്കാഴ്ച പുത്തന്‍ അനുഭവമായി. പറപ്പൂരിലെ കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുളള നൂറോളും വൃദ്ധരടങ്ങിയ വിനോദയാത്രാ സംഘമാണ് മുഖ്യമന്ത്രിയെ കാണാനെത്തിയത്. (more…)

വയോജനങ്ങള്‍ സമൂഹത്തിന്‍റെ ശക്തി

സമൂഹത്തെ ബലപ്പെടുത്താന്‍ വയോജനങ്ങളുടെ അറിവും അനുഭവവും ഏറെ ഉപകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിന്‍റെ ഓരോയിടത്തും വൃദ്ധ ജനങ്ങളെ പരിപാലിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാകണമെന്നും മനുഷ്യസഹജമായ ഇടപെടലാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം സൂചിപ്പിച്ചു . പ്രത്യാശ ട്രസ്റ്റ് അയ്യന്തോള്‍ കോസ്റ്റ് ഫോര്‍ഡില്‍ ആരംഭിച്ച വയോജന പരിപാലന കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍ . മുന്‍ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍ അധ്യക്ഷനായി . കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ , കെ. രാജന്‍ എം എല്‍ എ. , ജില്ലാ കളക്ടര്‍ ഡോ. എ. കൗശിഗന്‍ കൗണ്‍സിലര്‍മാരായ എ. പ്രസാദ് , അനൂപ് ഡേവീസ് കാട എന്നിവര്‍ സംബന്ധിച്ചു . പ്രത്യാശ മാനേജിംഗ് ട്രസ്റ്റി ഡോ കെ. പ്രവീണ്‍ലാല്‍ സ്വാഗതവും ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എ. ആര്‍ വിനയകുമാര്‍ നന്ദിയും പറഞ്ഞു.