പലനിലയ്ക്കും പരിസ്ഥിതിക്ക് വലിയ കോട്ടമുണ്ടായിട്ടുണ്ടെന്നും ഇനിയും പരിസ്ഥിതിക്ക് കോട്ടമുണ്ടായാല്‍ ജീവജാലങ്ങളുടെ നിലനില്പ് അപകടത്തിലാവുമെന്നുമുള്ള ഒരു പൊതുബോധം നാട്ടിലുണ്ടാക്കാന്‍ സര്‍ക്കാരിന്റെ പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ലോക പരിസ്ഥിതി ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം എസ്എംവി സ്കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. (more…)
Tag: environment friendly
വലിയ നദികളുടെ സംരക്ഷണം ഏറ്റെടുക്കും
സംസ്ഥാനത്തെ ജലസ്രോതസ്സുകള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വലിയ നദികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഹരിത മിഷന്റെ ഭാഗമായി രണ്ടാം ഘട്ടത്തിലാണ് നദീ സംരക്ഷണം ഏറ്റെടുക്കാന്‍ ആലോചിച്ചിരുന്നത്. എന്നാല്‍ ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിന് ജനങ്ങള്‍ തന്നെ വലിയതോതില്‍ മുന്നോട്ടിറങ്ങുന്നു. തീര്‍ത്തും ഇല്ലാതായ വരട്ടയാര്‍ സംരക്ഷിക്കുന്നതിന് നാട്ടുകാര്‍ തന്നെ മുന്നോട്ടിറങ്ങി. ചെലവ് വന്ന ഒരു ലക്ഷം രൂപയും നാട്ടുകാര്‍ തന്നെ ശേഖരിച്ച് ചെലവഴിക്കുകയായിരുന്നു. വരട്ടയാര്‍ പൂര്‍ണമായും പുനര്‍ജനിച്ച അവസ്ഥയുണ്ടായി. ഇത്തരം നല്ല ഇടപെടലുകള്‍ പലയിടത്തും കാണാന്‍ കഴിയുന്നു. ഈ സാഹചര്യത്തിലാണ് വലിയ നദികളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. (more…)
ഇനിയൊരു വരള്‍ച്ച ഇല്ലാതിരിക്കാന്‍ പ്രകൃതി സംരക്ഷണത്തില്‍ ജാഗ്രത വേണം
കണ്ണൂരില്‍ പരിസ്ഥിതി ദിനാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു മഴവന്നതോടെ വേനല്‍ മറക്കുന്ന സ്ഥിതിയുണ്ടാവരുതെന്നും ഇനിയൊരു വരള്‍ച്ചയില്ലാതിരിക്കാന്‍ നിത്യജാഗ്രതയോടെയുള്ള ജലസംരക്ഷണ-വനവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സമൂഹം ഏറ്റെടുത്തു നടപ്പാക്കണമെന്നും മുഖ്യന്ത്രി പിണറായി വിജയന്. ചേര്‍ത്ത് നിര്‍ത്താം; മനുഷ്യരെ പ്രകൃതിയുമായി എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന വ്യാപകമായി നടത്തുന്ന പരിസ്ഥിതി ദിനാഘോഷപരിപാടികളുടെ ജില്ലാതല ഉദ്ഘാടനം പിണറായി എ.കെ.ജി മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഴയെത്തിയാല്‍ നാം അതുവരെ അനുഭവിച്ച കൊടും വരള്‍ച്ചയും കടുത്ത ചുടും മറന്നുപോവുന്ന സ്ഥിതിയാണ് പൊതുവെ കാണാറ്. കടുത്ത ചൂടില്‍ കുട്ടികളെ പുറത്തിറക്കാന്‍ പോലും ഭയപ്പെടുന്ന അവസ്ഥ ഇത്തവണയുണ്ടായി. ഒരിക്കലും കുടിവെള്ളക്ഷാമം അനുഭവപ്പെടാത്ത തിരുവനന്തപുരം നഗരത്തെ പോലും വരള്‍ച്ച ബാധിച്ചു. (more…)
പരിസ്ഥിതി ദിന സന്ദേശം
കേരളത്തിന്റെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഹരിതാഭയും കാര്‍ഷിക സംസ്കൃതിയും തിരിച്ചുപിടിക്കാന്‍ പരിസ്ഥിതി ദിനാഘോഷം തുടക്കമാവട്ടെ എന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ഒരു കോടി വൃക്ഷതൈകള്‍ നട്ടു കൊണ്ട് ബൃഹത്തായ വൃക്ഷവത്കരണ പരിപാടിയാണ് സംസ്ഥാനം തുടക്കമിടുന്നത്. അഗോള താപനം, കാലാവസ്ഥാ വ്യതിയാനം, മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങള്‍ എന്നിവ ഭൂമിയില്‍ ഉണ്ടാക്കുന്ന ദോഷകരമായ മാറ്റങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉപകരിക്കും. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനം കേവലം പരിസ്ഥിതി ദിനത്തില്‍ മാത്രം ഒതുക്കാതെ അതൊരു ജീവിതചര്യയാക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
പരിസ്ഥിതി സാക്ഷരതാ സര്‍വേ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു
സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന പരിസ്ഥിതിസാക്ഷരതാ പദ്ധതിയുടെ ഭാഗമായ പരിസ്ഥിതി സാക്ഷരതാ സര്‍വേ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രകാശനം ചെയ്തു. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന പരിപാടിയില്‍ ഹരിതകേരളം മിഷന് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി എന്‍ സീമ സര്‍വേ റിപ്പോര്‍ട്ട് ഏറ്റുവാങ്ങി. സാക്ഷരതാ മിഷന് ഡയറക്ടര്‍ ഡോ. പി. എസ്. ശ്രീകല, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജോ. സി. കത്തിലാങ്കല്‍, പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ എസ്. പി ഹരിഹരന് ഉണ്ണിത്താന് എന്നിവര്‍ പങ്കെടുത്തു.
കേരളത്തിന്റെ സമഗ്ര വികസനത്തിനും പുരോഗതിക്കും സഹായകമാകുന്ന തരത്തിലാണ് പരിസ്ഥിതി സാക്ഷരതാ സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. നിത്യജീവിതവുമായി ബന്ധപ്പെട്ട പരിസ്ഥിതി വിഷയങ്ങളില്‍ ജനങ്ങളുടെ പ്രാഥമികമായ അറിവും അവബോധവും നേരില്‍ കണ്ടറിഞ്ഞ് തയ്യാറാക്കിയ റിപ്പോര്‍ട്ടാണിത്. കൃഷി, മാലിന്യം, മലിനീകരണം, ആരോഗ്യം, കുടിവെള്ളം, ജലസംരക്ഷണം, ഔഷധ സസ്യങ്ങള്‍, ജൈവകൃഷി, പ്രകൃതി സംരക്ഷണം തുടങ്ങി 24 വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ച കണ്ടെത്തലുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. (more…)
ഹരിതകേരള മിഷൻ ഉദ്ഘാടനം
ഒരു പുതിയ കേരളത്തിന്റെ സൃഷ്ടിക്കായി ആരംഭിച്ച മിഷനുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഹരിതകേരള മിഷന് ഇന്ന് തുടക്കം കുറിക്കാനായി. കേരളത്തിന്റെ ഗാനഗന്ധര്വന് പത്മശ്രീ കെ.ജെ. യേശുദാസും മലയാളികളുടെ പ്രിയപ്പെട്ട നടി മഞ്ജു വാര്യരും സഹകരണം-ദേവസ്വം വകപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് എന്നിവരുടെ സാന്നിധ്യവുമുണ്ടായിരുന്നു.
ഐക്യകേരളത്തിന്റെ ചരിത്രത്തില്‍ ഭൂപരിഷ്കരണത്തിനു ശേഷം നടക്കുവാന്‍ പോകുന്ന ഏറ്റവും വലിയ ഭരണനടപടിയാണ് ഹരിതകേരളം പദ്ധതി. പ്രകൃതിസമൃദ്ധിയാല്‍ സമ്പന്നമായിരുന്നു നമ്മുടെ സംസ്ഥാനം. എന്നാല്‍ ഈ സമൃദ്ധി നമുക്ക് കൈമോശം (more…)
????????? ????? ????? ??????
????????? ???????????????????? ???????? ????? ????????? ??????????? ???????????????????? ???????? ????????? ????????? ??????????? ????????????????? ???????????? ??????? ??????? ??????. ??????? ?????????? ????????? ?????????????????????? ???????????????? ?????????????? ???????? ????? ???????? ???????????? ???????? ????????????????? ????????????. (more…)