Tag: ezhuthachan-puraskaram

എഴുത്തച്ഛന്‍ പുരസ്കാരം

കേരള സര്‍ക്കാരിന്‍റെ പരമോന്നത സാഹിത്യപുരസ്കാരമായ എഴുത്തച്ഛന്‍ പുരസ്കാരം ശ്രീ. സി രാധാകൃഷ്ണന് നല്‍കി. അനല്‍പമായ സന്തോഷത്തോടെയാണ് ഈ അവാര്‍ഡുദാന ചടങ്ങില്‍ പങ്കെടുത്തത്. എഴുത്തച്ഛനെ തന്‍റെ നോവലിലൂടെ സഫലമാം വിധം ആവിഷ്ക്കരിച്ച വ്യക്തിയാണ് സി രാധാകൃഷ്ണന്‍. അങ്ങനെയുള്ള സി രാധാകൃഷ്ണനു തന്നെ എഴുത്തച്ഛന്‍റെ പേരിലുള്ള പുരസ്കാരം നല്‍കുമ്പോള്‍ അതില്‍ ഒരു ഔചിത്യഭംഗിയുണ്ട്.

വ്യവസ്ഥിതിക്കെതിരായ കലാപത്തിന്‍റെ കനല്‍ ചിതറുമാറുള്ള ഒരു പോരാട്ടവ്യക്തിത്വം കൂടിയായിരുന്നു എഴുത്തച്ഛന്‍ എന്നതു കാണാതിരുന്നുകൂടാ. എഴുത്തച്ഛന്‍ എഴുതിത്തുടങ്ങുന്ന ഘട്ടത്തില്‍ ചക്കാലചെക്കന്‍റെ ചക്കില്‍ എത്രയാടും എന്ന് പുച്ഛത്തോടെ ചോദിച്ച ജാതിപ്രമാണിമാരുണ്ട്. പുരാണേതിഹാസങ്ങളും വേദപ്രമാണങ്ങളും ശൂദ്രന് കൈ എത്താത്തിടത്തു സൂക്ഷിക്കണമെന്ന ചിന്തയാല്‍ (more…)

എഴുത്തച്ഛന്‍ പുരസ്‌കാരം സി. രാധാകൃഷ്ണന്

ഉച്ചനീചത്വങ്ങള്‍ക്കും അസമത്വങ്ങള്‍ക്കുമെതിരെ എഴുത്തച്ഛന്‍ കാട്ടിയ പോരാട്ടവീറിന്റെ ശക്തിചൈതന്യങ്ങള്‍ അതേപടി ആവാഹിച്ച എഴുത്തുകാരനാണ് സി. രാധാകൃഷ്ണനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. 2016ലെ എഴുത്തച്ഛന്‍ പുരസ്‌കാരം സി. രാധാകൃഷ്ണന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വ്യവസ്ഥിതിക്കെതിരായ പോരാട്ട വ്യക്തിത്വം കൂടിയായിരുന്നു എഴുത്തച്ഛന്‍. ദൈവം സവര്‍ണ ന്യൂനപക്ഷത്തിന്റെ സ്വകാര്യസൂക്ഷിപ്പായിരിക്കണമെന്ന വ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടത്തില്‍ ദൈവത്തിനുമേലുള്ള പതിതവര്‍ഗത്തിന്റെ അവകാശം അദ്ദേഹം സ്ഥാപിച്ചെടുത്തു. സാഹിത്യത്തിലും സമൂഹത്തിലും വിപ്ലവാത്മകമായി ഇടപെട്ട എഴുത്തച്ഛന്‍, ഭാഷയേയും സമൂഹത്തെയും മനുഷ്യമനസിനെയും നവീകരിച്ചു. ശാസ്ത്രസത്യങ്ങളെ വരെ ഐതിഹ്യങ്ങള്‍ കൊണ്ട് പകരംവെക്കുന്ന കാലത്ത് ശാസ്ത്രചിന്തയുടെ കരുത്ത് എഴുത്തിലും മനസിലും നിലനിര്‍ത്തുന്ന സി. രാധാകൃഷ്ണനില്‍ എഴുത്തച്ഛന്റെ പിന്തുടര്‍ച്ച കാണാം. (more…)