Tag: Financial Aid

മന്ത്രിസഭാ തീരുമാനങ്ങള്‍   27/02/2018

1. പി.എം.എ.വൈ: വീടിനുളള നിരക്ക് നാലു ലക്ഷം രൂപ; സര്‍ക്കാരിന് 460 കോടിയുടെ അധികബാധ്യത
പ്രധാനമന്ത്രി ആവാസ് യോജന (നഗരം) പ്രകാരം സംസ്ഥാനത്ത് നടപ്പാക്കുന്ന ഭവനപദ്ധതിയില്‍ ഒരു വീടിനുളള നിരക്ക് മൂന്നു ലക്ഷം രൂപയില്‍ നിന്ന് നാലു ലക്ഷം രൂപയായി ഉയര്‍ത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. 2017-18 സാമ്പത്തികവര്‍ഷം മുതല്‍ നടപ്പാക്കുന്ന ലൈഫ് മിഷന്‍ സമ്പൂര്‍ണപാര്‍പ്പിടപദ്ധതിയില്‍ ഒരു വീടിനുളള ചെലവ് നാലു ലക്ഷം രൂപയാണ്. ലൈഫ് പദ്ധതിയുടെ യൂണിറ്റ് നിരക്കുമായി ഏകീകരിക്കാനാണ് പി.എം.എ.വൈ പദ്ധതിയിലെ നിരക്ക് ഉയര്‍ത്തിയത്.

നിലവില്‍ പി.എം.എ.വൈ പദ്ധതിയില്‍ 1.5 ലക്ഷം രൂപ കേന്ദ്രവിഹിതവും അമ്പതിനായിരം രൂപ സംസ്ഥാനവിഹിതവും അമ്പതിനായിരം രൂപ നഗരസഭാ വിഹിതവും അമ്പതിനായിരം രൂപ ഗുണഭോക്തൃ വിഹിതവുമാണ്. പുതിയ തീരുമാനമനുസരിച്ച് നഗരസഭാവിഹിതം രണ്ടുലക്ഷം രൂപയായി ഉയരും. ഗുണഭോക്തൃവിഹിതം ഉണ്ടാകില്ല. കേന്ദ്രവിഹിതം 1.5 ലക്ഷം രൂപയും സംസ്ഥാനവിഹിതം അമ്പതിനായിരം രൂപയും എന്നതില്‍ മാറ്റമില്ല. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   07/02/2018

1. വളര്‍ത്തുനായ്ക്കളുടെ കടിയേറ്റ് മരിച്ച വൈത്തിരി അംബേദ്കര്‍ ചാരിറ്റി കോളനിയില്‍ രാജമ്മയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വയനാട് കളക്റ്റര്‍ അടിയന്തരസഹായമായി അനുവദിച്ച അയ്യായിരം രൂപയ്ക്ക് പുറമേയാണിത്.

2. കണ്ണൂര്‍ സര്‍വകലാശാലയില്‍ പുതിയതായി 100 അനധ്യാപകതസ്തികകള്‍ സൃഷ്ടിക്കും. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   24/01/2018

നിയമനങ്ങള്‍; മാറ്റങ്ങള്‍

1. ജലനിധി എക്സിക്യൂട്ടീവ് ഡയറക്റ്റര്‍ എ.ആര്‍. അജയകുമാറിനെ സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയായി മാറ്റി നിയമിക്കാനും ജലനിധി എക്സിക്യൂട്ടീവ് ഡയറക്റ്ററുടെ അധിക ചുമതല നല്‍കാനും തീരുമാനിച്ചു.

2. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞുവരുന്ന സഞ്ജീവ് കൗശികിനെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ സി.എം.ഡിയായി നിയമിക്കാന്‍ തീരൂമാനിച്ചു. കിഫ്ബി ഡെപ്യൂട്ടി എം.ഡിയുടെ അധിക ചുമതല അദ്ദേഹം വഹിക്കും.

3. കെ.എസ്.ഇ.ബി സി.എം.ഡി. ഡോ. കെ. ഇളങ്കോവനെ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. നോര്‍ക്കയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല കൂടി അദ്ദേഹത്തിനുണ്ടാകും. (more…)

CM Speech on Financial Aid Distribution for the ockhi Victims families


Chief minister Pinarayi Vijayan hands over financial aid to families of fishermen’s who died in Ockhi disaster.
The state government on Monday disbursed Rs 20 lakh each to families of 25 fishermen killed in Cyclone Ockhi. Apart from this, Rs 2 lakh each from Prime Minister’s disaster relief fund was also disbursed.

CM Hands over Financial Aid to Ockhi Victims Families


he state government on Monday disbursed Rs 20 lakh each to families of 25 fishermen killed in Cyclone Ockhi. Apart from this, Rs 2 lakh each from Prime Minister’s disaster relief fund was also disbursed.
Chief minister Pinarayi Vijayan said that the details of the missing were yet to be compiled.

മന്ത്രിസഭാ തീരുമാനങ്ങള്‍   01/01/2018

1. നിയമസഭാ സമ്മേളനം ജനുവരി 22 മുതല്‍ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു.

2. സംസ്ഥാന മദ്രസാദ്ധ്യാപകര്‍ക്ക് പെന്‍ഷനും മറ്റാനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് കേരള മദ്രസാ അധ്യാപക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇത് സംബന്ധിച്ച ബില്ലിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു.

3. കേരള മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റി ബില്ലിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു. സംസ്ഥാനത്ത് കൊച്ചി ഉള്‍പ്പടെയുളള അര്‍ബന്‍ മൊബിലിറ്റി പ്രദേശങ്ങളിലെ ഗതാഗതത്തിന്റെ ആസൂത്രണം, മേല്‍നോട്ടം, ഏകോപനം, വികസനം, നിയന്ത്രണം എന്നിവയ്ക്കും അനുബന്ധസേവനങ്ങള്‍ക്കും വേണ്ടി മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റികള്‍ രൂപീകരിക്കുന്നതിനാണ് പുതിയ നിയമനിര്‍മാണം. കേന്ദ്രസര്‍ക്കാരിന്റെ 2017ലെ മെട്രോ റെയില്‍ പോളിസിയില്‍ മെട്രോ പദ്ധതികള്‍ നടപ്പാക്കുന്ന നഗരങ്ങളില്‍ യൂണിഫൈഡ് മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റി (യു.എം.ടി.എ) രൂപീകരിക്കണമെന്ന് നിഷ്കര്‍ഷിക്കുന്നുണ്ട്. അത് കണക്കിലെടുത്താണ് ബില്‍ കൊണ്ടുവരുന്നത്.

4. മലപ്പുറം സ്പെഷ്യല്‍ ബ്രാഞ്ചില്‍ ഒരു സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥന്റെയും രണ്ട് സിവില്‍ പോലീസ് ഉദ്യോഗസ്ഥരുടെയും തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

5. തിരുവനന്തപുരം ഐ.പി.എം.എസ് ഏവിയേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥി തുണ്ടുതടത്തില്‍ വീട്ടില്‍ ആതിരയുടെ ചികിത്സയ്ക്ക് നാലു ലക്ഷം രൂപ പട്ടികജാതി-പട്ടികവര്‍ഗ വികസനവകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു. കോഴിക്കോട് വിമാനത്താവളത്തില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനിടയില്‍ താമസിച്ചിരുന്ന ലോഡ്ജിന്റെ മുകളില്‍ നിന്ന് ചാടിയാണ് ആതിരയ്ക്ക് പരിക്കേറ്റത്. ആതിരയുടെ ചികിത്സയ്ക്ക് നേരത്തെ സര്‍ക്കാര്‍ ഒരു ലക്ഷം രൂപ അനുവദിച്ചിരുന്നു. അതിനു പുറമെയാണ് നാല് ലക്ഷം രൂപ അനുവദിക്കുന്നത്.

ഓഖി ദുരന്തബാധിതര്‍ക്കുള്ള സഹായധനം സമയബന്ധിതമായി നല്‍കും

ഓഖി ദുരന്തത്തില്‍ കാണാതായ മത്‌സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിന് മത്‌സ്യബന്ധന ബോട്ടുകളുടെ സഹകരണത്തോടെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തില്‍ കടല്‍ അരിച്ചുപെറുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ നടന്ന മത്‌സ്യത്തൊഴിലാളി സംഘടന പ്രതിനിധികളുടെയും ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളുടെയും ലത്തീന്‍ സമുദായ പ്രതിനിധികളുടെയും യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

ചെറിയ സംഘങ്ങളായി തിരിഞ്ഞ് ഗോവ തീരം വരെ തിരച്ചില്‍ നടത്താനാണ് ആലോചിക്കുന്നത്. 200 മത്‌സ്യബന്ധന ബോട്ടുകളെങ്കിലും ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി ബോട്ടുടമകളോട് ആവശ്യപ്പെട്ടു. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   06/12/2017

1. മദ്യം ഉപയോഗിക്കാനുളള പ്രായപരിധി ഉയര്‍ത്തുന്നു
മദ്യം ഉപയോഗിക്കാനുളള പ്രായപരിധി 21ല്‍ നിന്ന് 23 വയസ്സായി ഉയര്‍ത്താന്‍ അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

2. വനിതാ കമ്മീഷന് കൂടുതല്‍ അധികാരം നല്‍കുന്നു
പരാതികള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി മൊഴിയെടുക്കുന്നതിന് ഏതു വ്യക്തിയെയും വിളിച്ചു വരുത്താന്‍ വനിതാ കമ്മീഷന് അധികാരം നല്‍കുന്ന രീതിയില്‍ ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. നിലവിലുളള കേരള വനിതാ കമ്മീഷന്‍ നിയമപ്രകാരം സാക്ഷിയെ വിളിച്ചു വരുത്താനും സാക്ഷിയുടെ സാന്നിധ്യം ഉറപ്പാക്കാനുമുളള അധികാരം മാത്രമേ കമ്മീഷനുളളൂ. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   08/11/2017

1. റേഷന്‍ ചില്ലറ വ്യാപാരികള്‍ക്ക് കമ്മീഷന്‍ പാക്കേജ്
സംസ്ഥാനത്തെ റേഷന്‍ ചില്ലറവ്യാപാരികള്‍ക്ക് ഏറ്റവും കുറഞ്ഞത് പ്രതിമാസം 16,000/- രൂപ കമ്മീഷന്‍ ലഭിക്കുന്നതിന് പാക്കേജ് നടപ്പാക്കാന്‍ മന്ത്രിസഭ തീരൂമാനിച്ചു. ദേശീയ ഭക്ഷ്യഭദ്രതാനിയമം സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പാക്കേജ് അംഗീകരിച്ചത്. 207 കോടി രൂപയാണ് ഇതിന് അധിക ചെലവ് വരുന്നത്. ഇതില്‍ 44.59 കോടി രൂപ കേന്ദ്രസഹായമായി ലഭിക്കും. അന്ത്യോദയ അന്നയോജന വിഭാഗം ഒഴികെയുളളവരില്‍ നിന്നും കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ കൈകാര്യ ചെലവ് ഈടാക്കിക്കൊണ്ടാണ് പാക്കേജ് നടപ്പാക്കുക. അതുവഴി 117.4 കോടി രൂപ സര്‍ക്കാരിന് കണ്ടെത്താനാകും. ബാക്കിവരുന്ന 45 കോടി രൂപയുടെ ബാധ്യത സര്‍ക്കാര്‍ വഹിക്കും. പാക്കേജ് നടപ്പാക്കുമ്പോള്‍ സര്‍ക്കാരിനുണ്ടാകുന്ന മൊത്തം ചെലവ് 345.5 കോടി രൂപയാണ്. നിലവില്‍ കമ്മീഷന്‍ ഇനത്തില്‍ ചെലവഴിക്കുന്നത് 142.5 കോടി രൂപയാണ്. ശേഷിക്കുന്ന ബാധ്യതയാണ് 207 കോടി രൂപ. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   01/11/2017

  • പൊതുമേഖലാ സ്ഥാപനങ്ങളില്‍ സുരക്ഷാ ഓഡിറ്റ് നടത്തും ചവറ അപകടം: ആശ്രിതര്‍ക്ക് പത്തുലക്ഷം വീതം
    എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കാന്‍ തീരൂമാനിച്ചു. ചവറയിലെ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സില്‍ ഒക്റ്റോബര്‍ 30ന് ഇരുമ്പുപാലം തകര്‍ന്ന് മൂന്ന് പേര്‍ മരിക്കുകയും അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. അപകടത്തില്‍ മരിച്ച കെ.എം.എം.എല്‍ ജീവനക്കാരായ ശ്യാമളാദേവി, ആഞ്ജലീന, അന്നമ്മ എന്നിവരുടെ ആശ്രിതര്‍ക്ക് പത്തുലക്ഷം രൂപാ വീതം കമ്പനി ധനസഹായം നല്‍കണമെന്ന് തീരുമാനിച്ചു. നിയമാനുസൃതമായി നല്‍കേണ്ട ആനുകൂല്യങ്ങള്‍ക്കു പുറമെയാണ് ഈ സഹായം. മരിച്ചവരുടെ ആശ്രിതര്‍ക്ക് സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം ജോലി നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് കമ്പനിനോട് നിര്‍ദേശിക്കാനും തീരുമാനിച്ചു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മുപ്പത്തിരണ്ട് ജീവനക്കാരുടെ ചികിത്സാച്ചെലവ് പൂര്‍ണമായും കമ്പനി വഹിക്കണം. (more…)