Tag: financial support

ധനസഹായം 13/07/2016

1. കാസര്‍ഗോഡ് മുങ്ങിമരിച്ച രാജശ്രീ, ജയശ്രീ എന്നിവരുടെ കുടുംബ ങ്ങള്‍ക്ക് 3 ലക്ഷം രൂപാ വീതം നല്‍കാന്‍ തീരുമാനിച്ചു.

2. മണ്ണിടിച്ചിലില്‍ മരിച്ച ഇടുക്കി കട്ടപ്പന സൗത്ത് കിഴക്കേപ്പറമ്പില്‍ വീട്ടില്‍ ജോണിയുടെ മകന്‍ ജോബി ജോണിയുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ ധനസഹായം അനുവദിച്ചു.

3. കുടിവെള്ള പദ്ധതിയുടെ ജലസംഭരണി മറിഞ്ഞ് വീണ് കൊട്ടാരക്കര പവിത്രേശ്വരം, കൈതക്കോട് വേലംപൊയ്ക ഷിബു ഭവനില്‍ ആഞ്ചലോസിന്‍റെ മകന്‍ അഭി (8 വയസ്സ്) മരണമടഞ്ഞിരുന്നു. ആഞ്ചലോസിന്‍റെ ഭാര്യ ബീനയ്ക്കും മകള്‍ സ്നേഹയ്ക്കും ഗുരുതരമായ പരിക്കേറ്റിരുന്നു. ഈ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം അനുവദിച്ചു

4. വൃക്ക സംബന്ധമായ അസുഖം ബാധിച്ച നെയ്യാറ്റിന്‍കര പള്ളിച്ചല്‍ ഇടയ്ക്കോട് തുണ്ടുവിളാകത്ത് വീട്ടില്‍ എസ്. രവീന്ദ്രന്‍ നായര്‍ക്ക് വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി മൂന്ന് ലക്ഷം രൂപ അനുവദിച്ചു.

5. ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ കോഴിക്കോട് പന്നിയന്‍കര കണ്ണഞ്ചേരി റോഡില്‍ മുത്തു ഹൗസില്‍ ടി.എ. റസ്സാക്കിന് വൃക്ക സംബന്ധമായ ചികിത്സയ്ക്ക് അഞ്ച് ലക്ഷം രൂപ അനുവദിച്ചു

6. തമിഴ്നാട്ടിലെ വള്ളിയൂരില്‍ ഉണ്ടായ അപകടത്തില്‍ മരിച്ച മൂന്നര വയസ്സുകാരന്‍ അരിന്‍ ബിജുവിന്‍റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം അനുവദിച്ചു. കൊല്ലം മുദാക്കര ബിന്ദു സദനത്തില്‍ ബിജുവിന്‍റെ മകനാണ്.

7. ക്യാന്‍സര്‍ ബാധിച്ച, ആലപ്പുഴ കുട്ടനാട് വെളിയനാട് കിടങ്ങറ വാവ ഭവനില്‍ എം.വി. രാജുവിന് അഞ്ച് ലക്ഷം രൂപ അനുവദിച്ചു.

ധനസഹായം 29/06/2016

1. മലപ്പുറം പാലച്ചിറമേട് വാഹാനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപാ വീതവും, പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപാ വീതവും ധനസഹായം നല്‍കാന്‍ തീരുമാനിച്ചു.

2. കരമന ദേശീയപാതയില്‍ കുഴിയില്‍ വീണ് മരിച്ച തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി പ്രകാശിന്‍റെ ഭാര്യയ്ക്ക് ജോലിയും അഞ്ചു ലക്ഷം രൂപാ ധനസഹായവും നല്‍കാന്‍ തീരുമാനിച്ചു.

3. ചികിത്സയില്‍ കഴിയുന്ന മുന്‍ എം.എല്‍.എ കെ.സി. കുഞ്ഞിരാമന്‍റെ വെല്ലൂര്‍ ആശുപത്രിയിലെ ചികിത്സാചെലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കും.

4. മുണ്ടക്കയത്ത് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച മാധ്യമപ്രവര്‍ത്തകന്‍ സനല്‍ ഫിലിപ്പിന്‍റെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചു.

5. നെടുമങ്ങാട് സ്വദേശി രാജന്‍റെ മകന്‍ ലിനു രാജ

ധനസഹായം 22/06/2016

1. കുളത്തില്‍ വീണ് മരിച്ച മലപ്പുറം, തിരൂര്‍, പുറത്തൂര്‍ ചെമ്പ്ര വീട്ടില്‍ സി. സുഭാഷിന്‍റെ മകന്‍ അഭിഷേക് കൃഷ്ണ, മലപ്പുറം, മഞ്ചേരി, താണിപ്പാറ സലീനാ മന്‍സിലില്‍ മുഹമ്മദ് കുര്‍ബാന്‍റെ മകള്‍, കെ.പി. ജാസ്മിന്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും മൂന്ന് ലക്ഷം രൂപ വീതം ധനസഹായം അനുവദിച്ചു.

2. കാസര്‍ഗോഡ് സ്റ്റേറ്റ് ഹൈവേയില്‍ പള്ളിക്കരയില്‍ വച്ച് കാര്‍ മരത്തിലിടിച്ച് മരിച്ച ആറുപേരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതവും ചികിത്സയിലുള്ളവര്‍ക്ക് 50,000 രൂപ വീതവും നല്‍കാന്‍ തീരുമാനിച്ചു.