Tag: fireforce

ഫയര്‍ സര്‍വീസ് ഗെയിംസ് വിജയികളെ മുഖ്യമന്ത്രി അനുമോദിച്ചു

നാഗ്പൂരില്‍ നടന്ന ദേശീയ ഫയര്‍ സര്‍വീസ് ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ കേരള ഫയര്‍ ആന്റ് റെസ്‌ക്യു സര്‍വീസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുമോദിച്ചു. നിയമസഭാ മന്ദിരത്തിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഫയര്‍ ആന്റ് റെസ്‌ക്യു സര്‍വീസ് മേധാവി ടോമിന്‍ തച്ചങ്കരിയും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

മത്‌സരങ്ങളില്‍ കേരളത്തിന് അഞ്ച് സ്വര്‍ണവും എട്ട് വെള്ളിയും നാലു വെങ്കല മെഡലുകളും ലഭിച്ചു. അത്‌ലറ്റിക്‌സ്, ഫുട്ബാള്‍, വോളിബാള്‍, ഫയര്‍ ഫൈറ്റിംഗ് ആന്റ് റെസ്‌ക്യു ഡ്രില്ലുകള്‍ എന്നിവയിലായിരുന്നു മത്‌സരങ്ങള്‍.

കാട്ടുതീ നിയന്ത്രണം കാര്യക്ഷമമാക്കണം

കാട്ടുതീ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനും മാത്രമായി അയല്‍ സംസ്ഥാനങ്ങളിലെ വനം വകുപ്പുമായി യോജിച്ച് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി വനംവകുപ്പിനോട് ആവശ്യപ്പെട്ടു. വേനല്‍ കഠിനമാകുന്തോറും കാട്ടുതീ മൂലം വ്യാപകമായി വനവും വനവിഭവങ്ങളും കത്തി നശിക്കുന്ന പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത വനം മന്ത്രിയുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

ഏകദേശം 1717 ഹെക്ടര്‍ വനഭൂമിയാണ് ഇതുവരെ കത്തി നശിച്ചതെന്നും കാട്ടുതീ മൂലം കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാവുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാട്ടുതീ തടയുന്നതിനു വനാതിര്‍ത്തിയിലും സമീപപ്രദേശങ്ങളിലുമുള്ള തൊഴിലുറപ്പു തൊഴിലാളികളുടെ സേവനവും എന്‍.ജി.ഒ. കളുടെ പ്രവര്‍ത്തനവും ഏകോപിപ്പിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഫയര്‍ഫോഴ്‌സിന്റെ പ്രവര്‍ത്തനം ഉറപ്പാക്കണം. കാട്ടുതീ നിയന്ത്രണാതീതമാണെങ്കില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനവും നടത്തണം. (more…)

ശബരിമലയിൽ എല്ലാവിധ സുരക്ഷയും സൗകര്യങ്ങളും

മകരവിളക്ക് മഹോത്സവത്തിന് ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് എല്ലാവിധ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടു. മകരവിളക്ക് മഹോത്സവ ഒരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

തീര്‍ത്ഥാടകര്‍ക്ക് അരവണ, അപ്പം തുടങ്ങിയ പ്രസാദങ്ങള്‍ ആവശ്യാനുസരണം ലഭ്യമാക്കണമെന്നും സന്നിധാനത്തും ക്യൂ കോംപ്ലക്‌സിലും ഉള്‍പ്പെടെ തീര്‍ത്ഥാടകരുടെ തിരക്കു മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് അദ്ദേഹം ആവശ്യപ്പെട്ടു. (more…)