Tag: Flight ticket fair

യൂ. എ. ഇ സ്വീകരണം

വീണ്ടും ഒരിക്കല്‍ക്കൂടി ഇവിടെ വരുവാനും നിങ്ങളെയൊക്കെ കാണാനും കഴിയുന്നു എന്നതില്‍ എനിക്ക് അനല്‍പ്പമായ
സന്തോഷവും അഭിമാനവുമുണ്ട്. നാട്ടില്‍നിന്നും ബന്ധുമിത്രാദികളില്‍നിന്നും ഏറെ അകന്നു കഴിയുമ്പോഴും അതിനെത്തുടര്‍ന്ന് ഈ രാജ്യത്തെ സാമൂഹ്യ ജീവിതത്തിന്‍റെ മുഖ്യധാരയിലൂടെത്തന്നെ ഒഴുകുമ്പോഴും നിങ്ങള്‍ നാടിനോടുള്ള കൂറും അവിടുത്തെ സാംസ്കാരിക
മൂല്യങ്ങളോടുള്ള പ്രതിബദ്ധതയും ഉയര്‍ത്തിപ്പിടിക്കുന്നു. അതുകൊണ്ടാണല്ലോ, മലയാളി സമൂഹത്തിന്‍റേതായ സംഘടനകള്‍ ഇവിടെ ഉണ്ടാവുന്നതും അതിന്‍റെ ആഭിമുഖ്യത്തില്‍ ഇവിടെ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും. ജീവിക്കാന്‍ പണം ഉണ്ടായാല്‍ മാത്രം പോരാ. ജീവിതത്തെ ജീവിതയോഗ്യമാക്കിത്തീര്‍ക്കുന്ന ചില ഘടകങ്ങള്‍ കൂടി വേണം. ഇത് ശരിയായി തിരിച്ചറിയുന്നവര്‍ കേരളത്തിലുള്ളവരേക്കാള്‍ പ്രവാസി മലയാളികളാണ്. അതുകൊണ്ടുതന്നെയാണ് ഭാവിയെ, സംസ്കാരത്തെ, കലയെ ഒക്കെ ഹൃദയത്തോട് എന്നും ചേര്‍ത്തുപിടിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കുന്നത്.

കലാ സാംസ്കാരിക രംഗങ്ങളിലുള്ള ശ്രദ്ധ മാത്രമല്ല, ശ്രദ്ധേയമായ മറ്റു കാര്യങ്ങളുമുണ്ട്. അത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടേതാണ്. ആ രംഗത്തും നിങ്ങള്‍ പിന്നിലല്ല. ഗള്‍ഫില്‍ വരുന്നയാള്‍ കൂടെയുള്ളവരെ കൊണ്ടുവരാന്‍ കാണിക്കുന്ന ശ്രദ്ധയില്‍ മുതല്‍ അത് തുടങ്ങുന്നു. തൊഴില്‍ തര്‍ക്കത്തിലിടപെടുന്നു. മരിക്കുന്നവരുടെ മൃതദേഹം കൊണ്ടുവരാന്‍ ഇടപെടുന്നു. ആംനെസ്റ്റി പദ്ധതിയില്‍ സഹായം വേണ്ടവരെ സഹായിക്കാനും വേണ്ടത് ചെയ്യുന്നു. അങ്ങനെ എന്തെല്ലാം… (more…)