Tag: flood kerala

സഹായങ്ങളെ നന്ദിയോടെ സ്മരിച്ച് മുഖ്യമന്ത്രി

പ്രളയക്കെടുതിയില്‍ സംസ്ഥാനത്തെ സഹായിച്ച എല്ലാ മേഖലയിലുള്ളവര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം നല്ലരീതിയില്‍ പൂര്‍ത്തികരിക്കുമ്പോള്‍ നമ്മുടെ നാട്ടിലെ മനുഷ്യസ്‌നേഹത്തിന്റെയും ത്യാഗസന്നദ്ധതയുടെയും സേവനതത്പരതയുടെയും അടിത്തറയാണ് സമാനതകളില്ലാത്തപ്രതിസന്ധിയെ മറികടക്കാന്‍ കരുത്തായത്. അപൂര്‍വം ചില സ്ഥലങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം തുടരേണ്ടിവരും. (more…)

സംസ്ഥാനത്ത് നടക്കുന്നത് സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനം

ചാലക്കുടി, ചെങ്ങന്നൂര്‍ ഭാഗത്ത് രക്ഷാപ്രവര്‍ത്തനത്തിന് കരസേനയുടെ വലിയ ബോട്ടുകളെത്തും

സംസ്ഥാനത്തെ സ്ഥിതിവിശേഷം ഗൗരവമായി തുടരുന്നതായും സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രസേനാവിഭാഗങ്ങളും പോലീസും ഫയര്‍ഫോഴ്സും മത്സ്യത്തൊഴിലാളികളും മറ്റു സന്നദ്ധ പ്രവര്‍ത്തകരും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. (more…)

പ്രത്യേക മന്ത്രിസഭായോഗ തീരുമാനം 16/08/2018

പ്രളയക്കെടുതി നേരിടുന്നതിന് പണം കണ്ടെത്താനുളള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്‍റെ എക്സൈസ് ഡ്യൂട്ടി 2018 നവംബര്‍ 30 വരെ വര്‍ദ്ധിപ്പിക്കാന്‍ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു. (more…)