Tag: flood

മുഖ്യമന്ത്രിയുടെ പത്രസമ്മേളനം 20-08-2018

സംസ്ഥാനം നേരിട്ട വെള്ളപ്പൊക്ക ദുരിതത്തിന്‍റെ ആഘാതങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികളിലെ ആദ്യ ഘട്ടമായ രക്ഷാപ്രവര്‍ത്തനം ഇന്നത്തോടെ പൂര്‍ണതയിലേക്ക് എത്തിക്കഴിഞ്ഞു. രക്ഷപ്പെടുത്തിയവരുടെ കണക്ക് പരിശോധിച്ചാല്‍ വന്നിട്ടുള്ള മാറ്റം വ്യക്തമാണ്. (more…)

പ്രളയം കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് ഏല്‍പ്പിച്ചത് കനത്ത ആഘാതം

കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് കനത്ത ആഘാതമാണ് പ്രളയദുരന്തം ഏല്‍പ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പഞ്ചവത്‌സരപദ്ധതിക്ക് സമാനമായ തുക സംസ്ഥാനത്തിന്റെ ദീര്‍ഘകാല പുനര്‍നിര്‍മാണത്തിനും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും വേണ്ടി വരും. (more…)

58,506 പേരെ ശനിയാഴ്ച പ്രളയക്കെടുതിയിൽനിന്ന് രക്ഷിക്കാനായി

സംസ്ഥാനം പൂർവസ്ഥിതിയിലാകുന്നതുവരെ ജാഗ്രത തുടരും

ശനിയാഴ്ച 58,506 പേരെ പ്രളയക്കെടുതിയിൽനിന്ന് രക്ഷിക്കാനായതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 33 പേർ ഇന്ന് മരിച്ചു. മഴക്കെടുതിയിൽനിന്ന് സംസ്ഥാനം പൂർവസ്ഥിതിയിലാകുന്നതുവരെ ജാഗ്രത തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. (more…)

പ്രത്യേക മന്ത്രിസഭായോഗ തീരുമാനം 16/08/2018

പ്രളയക്കെടുതി നേരിടുന്നതിന് പണം കണ്ടെത്താനുളള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്‍റെ എക്സൈസ് ഡ്യൂട്ടി 2018 നവംബര്‍ 30 വരെ വര്‍ദ്ധിപ്പിക്കാന്‍ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു. (more…)

പ്രളയം: മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ച് സ്ഥിതി വിലയിരുത്തി

വെള്ളപ്പൊക്കക്കെടുതി തുടരുകയും അണക്കെട്ടുകളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഉന്നതതലയോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. (more…)

വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് നാടൊന്നാകെ രംഗത്തിറങ്ങണം

ആലപ്പുഴ, കോട്ടയം ജില്ലകളില്‍ വെള്ളപ്പൊക്ക കെടുതികള്‍ നേരിടുന്ന ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ നാടൊന്നാകെ രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് കൊല്ലം കളക്‌ട്രേറ്റില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നു അദ്ദേഹം. (more…)

കാലവര്‍ഷം: നഷ്ടപരിഹാര വിതരണത്തിന് കാലതാമസം ഉണ്ടാവരുതെന്ന്

കാലവര്‍ഷ കെടുതികള്‍ വിലയിരുത്തി നഷ്ടപരിഹാര തുക കാലതാമസം കൂടാതെ വിതരണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെ ജില്ലാ കളക്ടര്‍മാരുമായി കാലവര്‍ഷ കെടുതികള്‍ വിലയിരുത്തുകയായിരുന്നു അദ്ദേഹം. (more…)