Tag: gauri lankesh

ഗൗരീലങ്കേഷിന്റെ ശബ്ദത്തെയും എഴുത്തിനെയും ഭയപ്പെട്ടവരാണ് അവരെ കൊന്നുതള്ളിയത്

ഗൗരീലങ്കേഷിന്റെ ശബ്ദത്തെയും എഴുത്തിനെയും ഭയപ്പെട്ടവരാണ് അവരെ കൊന്നുതള്ളിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും കേരള സര്‍വകലാശാല യൂണിയനും സംയുക്തമായി സംഘടിപ്പിച്ച ഗൗരിലങ്കേഷ് സാംസ്‌കാരിക കൂട്ടായ്മ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗൗരിലങ്കേഷ് രാജ്യത്തിന്റെ ഭാവിയെക്കരുതിയാണ് നിലപാടുകള്‍ സ്വീകരിച്ചത്. മതനിരപേക്ഷതയ്‌ക്കെതിരെ നിലകൊണ്ടതിനൊപ്പം വര്‍ഗീയതയ്‌ക്കെതിരെ ഉറച്ച നിലപാടും സ്വീകരിച്ചു. എന്നാല്‍ ഗാന്ധിജിയുടെ നിലപാടുകളോട് അസഹിഷ്ണുത പുലര്‍ത്തുകയും അദ്ദേഹത്തെ വധിക്കുകയും ചെയ്തതിന് സമാനമായി ഗൗരിലങ്കേഷും ജീവിച്ചിരിക്കരുതെന്ന് തീരുമാനിച്ച ശക്തികള്‍ കൊലയാളിയെ ആയുധമേല്‍പ്പിച്ച് പറഞ്ഞുവിട്ടു. (more…)

ഗൗരി ലങ്കേഷ് അനുസ്മരണം

ആശയങ്ങളെ സംവാദങ്ങളിലൂടെ എതിരിടുവാന്‍ ഭയക്കുന്നവരാണ് ആശയങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന വ്യക്തികളെ ആയുധങ്ങളിലൂടെ ഇല്ലാതെയാക്കുവാന്‍ ശ്രമിക്കുന്നത്. മഹാത്മാ ഗാന്ധി മുതല്‍ ഗൗരി ലങ്കേഷ് വരെയുള്ള വ്യക്തികളുടെ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ അത്തരം ഭയത്താല്‍ വിറയ്ക്കുന്ന കൈകളാണുള്ളതെന്ന് നിസ്സംശയം പറയുവാന്‍ സാധിക്കും.

ഗൗരി ലങ്കേഷിന്റെ അനുസ്മരണവുമായി ബന്ധപ്പെട്ട് ഈ യോഗം വിളിച്ചുചേര്‍ത്തിരിക്കുന്ന ദിവസത്തിനൊരു പ്രത്യേകതയുണ്ട്. ഇന്ന് ഐക്യരാഷ്ട്രഭയുടെ സാര്‍വദേശീയ ജനാധിപത്യദിനമാണ്. ജനാധിപത്യമില്ലാത്തയിടങ്ങളില്‍ അവ പ്രോല്‍സാഹിപ്പിക്കുവാനും, സാമൂഹികഇടപെടലുകളില്‍ ജനാധിപത്യതത്വങ്ങള്‍ മുറുകെപ്പിടിക്കുവാനുമാണ് ജനാധിപത്യദിനം ആഹ്വാനം ചെയ്യുന്നത്.

ജനാധിപത്യവും സംഘര്‍ഷനിവാരണവും (democracy and conflict prevention) എന്നതാണ് സാര്‍വദേശീയ ജനാധിപത്യദിനം ഈ വര്‍ഷം മുന്നോട്ട് വയ്ക്കുന്ന വിഷയം. ആധുനികമനുഷ്യന്‍ സംഘര്‍ഷത്തിലൂടെയല്ല തീരുമാനങ്ങളിലെത്തേണ്ടത്. സംവാദങ്ങളിലൂടെയും സമവായങ്ങളിലൂടെയുമാണ്. ഭിന്നാഭിപ്രായങ്ങള്‍ക്കിടയില്‍ സംവാദങ്ങളിലൂടെ സമവായം സാധ്യമാക്കുവാന്‍ കഴിയണം. (more…)