Tag: Government ITI

മന്ത്രിസഭാ തീരുമാനങ്ങള്‍   06/06/2018

പാലക്കാട് ഇന്‍സ്ട്രുമെന്‍റേഷന്‍ ഏറ്റെടുക്കാന്‍ തീരുമാനം
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പാലക്കാട് ഇന്‍സ്ട്രുമെന്‍റേഷന്‍ ലിമിറ്റഡ് ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 2018 ജൂണ്‍ ഒന്നു മുതല്‍ ഈ തീരുമാനത്തിന് പ്രാബല്യമുണ്ടാകും. 53 കോടി രൂപ ആസ്തി കണക്കാക്കിയാണ് കമ്പനി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവെയ്ക്കും. ഇന്‍സ്ട്രുമെന്‍റേഷന്‍ ലിമിറ്റഡ് കേരള എന്ന പേരില്‍ പുതിയ കമ്പനി രജിസ്റ്റര്‍ ചെയ്ത് ആസ്തികള്‍ അതിലേക്ക് മാറ്റും. ഇതിനുളള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ റിയാബിനെ ചുമതലപ്പെടുത്തി. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   08/11/2017

1. റേഷന്‍ ചില്ലറ വ്യാപാരികള്‍ക്ക് കമ്മീഷന്‍ പാക്കേജ്
സംസ്ഥാനത്തെ റേഷന്‍ ചില്ലറവ്യാപാരികള്‍ക്ക് ഏറ്റവും കുറഞ്ഞത് പ്രതിമാസം 16,000/- രൂപ കമ്മീഷന്‍ ലഭിക്കുന്നതിന് പാക്കേജ് നടപ്പാക്കാന്‍ മന്ത്രിസഭ തീരൂമാനിച്ചു. ദേശീയ ഭക്ഷ്യഭദ്രതാനിയമം സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പാക്കേജ് അംഗീകരിച്ചത്. 207 കോടി രൂപയാണ് ഇതിന് അധിക ചെലവ് വരുന്നത്. ഇതില്‍ 44.59 കോടി രൂപ കേന്ദ്രസഹായമായി ലഭിക്കും. അന്ത്യോദയ അന്നയോജന വിഭാഗം ഒഴികെയുളളവരില്‍ നിന്നും കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ കൈകാര്യ ചെലവ് ഈടാക്കിക്കൊണ്ടാണ് പാക്കേജ് നടപ്പാക്കുക. അതുവഴി 117.4 കോടി രൂപ സര്‍ക്കാരിന് കണ്ടെത്താനാകും. ബാക്കിവരുന്ന 45 കോടി രൂപയുടെ ബാധ്യത സര്‍ക്കാര്‍ വഹിക്കും. പാക്കേജ് നടപ്പാക്കുമ്പോള്‍ സര്‍ക്കാരിനുണ്ടാകുന്ന മൊത്തം ചെലവ് 345.5 കോടി രൂപയാണ്. നിലവില്‍ കമ്മീഷന്‍ ഇനത്തില്‍ ചെലവഴിക്കുന്നത് 142.5 കോടി രൂപയാണ്. ശേഷിക്കുന്ന ബാധ്യതയാണ് 207 കോടി രൂപ. (more…)

ഗവ. ഐടിഐ പിണറായി

വ്യാവസായിക പരിശീലന വകുപ്പിന്‍റെ കീഴില്‍ സംസ്ഥാനത്തെ 85-ാമത് ഗവ. ഐടിഐയായ പിണറായി ഗവ. ഐടിഐ ഉദ്ഘാടനം ചെയ്യാന്‍ കഴിയുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.

നിലവില്‍ പട്ടികജാതി വികസന വകുപ്പിന്‍റെ കീഴില്‍ 44 ഐടിഐകളും പട്ടികവര്‍ഗ വികസന വകുപ്പിന്‍റെ കീഴില്‍ 2 ഐടിഐകളും സ്വകാര്യ മേഖലയില്‍ 456 ഐടിഐകളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഐടിഐകളില്‍ എല്ലാം കൂടി എഴുപത്തി അയ്യായിരത്തോളം ട്രെയിനികള്‍ക്ക് പരിശീലനം നടത്തുന്നതിനുള്ള സൗകര്യമാണുള്ളത്.

പിണറായി ഐടിഐയില്‍ ഏറ്റവും ജോലി സാധ്യതയുള്ള ഇലക്ട്രീഷ്യന്‍, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, ഫിറ്റര്‍ എന്നീ ദ്വിവത്സര ട്രേഡുകളുടെ 2 യൂണിറ്റുകള്‍ വീതമാണ് അനുവദിച്ചിട്ടുള്ളത്. (more…)