Tag: Green Technology

ഹരിത സാങ്കേതിക വിദ്യാ ശില്‍പശാല

ശാസ്ത്ര സാങ്കേതിക മികവ് വികസനത്തിന്‍റെ മാര്‍ഗ്ഗരേഖയായി കണക്കാക്കപ്പെടുന്ന ഒരു കാലഘട്ടമാണിത്. ഏതു രാജ്യത്തിന്‍റെയും പുരോഗതിയുടെ മാനദണ്ഡം അവിടുത്തെ ശാസ്ത്രാവബോധവും മികവുമാണെന്ന് ആധുനികകാലം വിലയിരുത്തുന്നു. അതുകൊണ്ടു തന്നെ വിജയകരമായി പൂര്‍ത്തിയാക്കപ്പെട്ട നമ്മുടെ ശൂന്യാകാശ ദൗത്യങ്ങള്‍ നമ്മുടെ രാജ്യത്തിന്‍റെ യശസ്സ് വാനോളമുയര്‍ത്തുന്നു. അര്‍പ്പണബോധത്തോടെ നമ്മുടെ ശാസ്ത്രജ്ഞര്‍ എത്രയോ കാലമായി പ്രവര്‍ത്തിച്ചതിന്‍റെ നേര്‍ഫലമാണത്. നമുക്കെല്ലാം അതില്‍ അഭിമാനമുണ്ട്.

നമ്മുടെ സംസ്ഥാനവും ശാസ്ത്ര സാങ്കേതിക മികവില്‍ മുന്നിട്ടു നില്‍ക്കുന്നു എന്നതില്‍ നമുക്കഭിമാനിക്കാം. കഴിഞ്ഞ 29 വര്‍ഷമായി തുടര്‍ച്ചയായി മുടങ്ങാതെ ശാസ്ത്ര കോണ്‍ഗ്രസുകള്‍ സംഘടിപ്പിക്കുന്ന ഏക സംസ്ഥാനമാണ് നമ്മുടേത്. നമ്മുടെ ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന്‍റെ പ്രവര്‍ത്തനങ്ങള്‍ സമാനതകള്‍ ഇല്ലാത്തതുമാണ്. (more…)