Tag: Independence Day message

സ്വാതന്ത്ര്യദിന പ്രസംഗം 2017

രാജ്യത്തിന്‍റെ എഴുപത്തൊന്നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയില്‍ എല്ലാവര്‍ക്കും എന്‍റെ സ്വാതന്ത്ര്യദിനാശംസകള്‍.

സ്വാതന്ത്ര്യം തീര്‍ച്ചയായും ആഘോഷിക്കപ്പെടാനുള്ളതു തന്നെയാണ്. ആഹ്ലാദാഭിമാനങ്ങളോടെ തന്നെയാണ് ഓരോ സ്വാതന്ത്ര്യദിനവും കടന്നുവരുന്നത്. അത് അങ്ങനെ തന്നെയാണ് ആവേണ്ടതും. എന്നാല്‍, ഈ സ്വാതന്ത്ര്യദിന ഘട്ടത്തില്‍ നമ്മുടെ എല്ലാവരുടെയും മനസ്സില്‍ ഒരു സങ്കടം കൂടി പടരുന്നുണ്ട് എന്നത് പറയാതിരിക്കാന്‍ വയ്യ. എഴുപതില്‍ പരം പിഞ്ചുകുഞ്ഞുങ്ങള്‍ പ്രാണവായു കിട്ടാതെ പിടഞ്ഞുമരിച്ചു എന്നത് ഏത് പൗരനെയാണ് സങ്കടപ്പെടുത്താതിരിക്കുന്നത്. നഷ്ടം നഷ്ടം തന്നെയാണ്. ഒരു വിധത്തിലും തിരിച്ചുപിടിക്കാനാവാത്ത നന്മയുടെ നഷ്ടം. ആ കുഞ്ഞുങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാവട്ടെ നമ്മുടെ സ്വാതന്ത്ര്യ ദിനാചരണം. (more…)

പ്രാണവായു ലഭിക്കാതെ പിടഞ്ഞുമരിച്ച കുരുന്നുകള്‍ക്ക് ആദരാഞ്ജലി

മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാതന്ത്ര്യദിനസന്ദേശം ആരംഭിച്ചത് പ്രാണവായു ലഭിക്കാതെ പിടഞ്ഞുമരിച്ച ഏഴുപതില്‍പരം കുരുന്നുകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട്. ഗോരഖ്പൂറില്‍ പിടഞ്ഞുമരിച്ച പിഞ്ചുകുട്ടികള്‍ എല്ലാവരുടേയും മനസില്‍ സങ്കടം പടര്‍ത്തുന്നുണ്ട്. ഇത്തരമൊരു സംഭവം ഏതു പൗരനെയും സങ്കടപ്പെടുത്തും. നഷ്ടം നഷ്ടം തന്നെയാണ്. ഒരുവിധത്തിലും തിരിച്ചുപിടിക്കാനാവാത്ത നഷ്ടമാണിത്. ആ കുഞ്ഞുങ്ങള്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചുകൊണ്ടാകട്ടെ നമ്മുടെ സ്വാതന്ത്ര്യദിനാഘോഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.