ടെക്നോസിറ്റിക്കായി സ്ഥലം വിട്ടുനല്‍കിയവര്‍ക്കുള്ള അധിക നഷ്ടപരിഹാര കുടിശ്ശിക മാര്‍ച്ച് 31ന് മുമ്പ് കൊടുത്തുതീര്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. പള്ളിപ്പുറത്ത് ടെക്നോസിറ്റിയുടെ ശിലാസ്ഥാപന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ തറക്കല്ലിട്ട സര്‍ക്കാര്‍ മന്ദിരം 2019 ല്‍ പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാക്കാണ് ലക്ഷ്യമിടുന്നത്. പരമ്പരാഗത ഐ.ടി പാര്‍ക്കുകളുടെ വിപണന രീതികളില്‍നിന്ന് മാറി ചിന്തിച്ചാണ് പുതിയ ഐ.ടി നയരേഖയ്ക്ക് രൂപം നല്‍കിയത്. അതുപ്രകാരമുള്ള സുപ്രധാന ചുവടുവെപ്പാണ് ടെക്നോസിറ്റി പദ്ധതി. രാജ്യത്തിനാകെ മുതല്‍ക്കൂട്ടാവുന്ന വിധം ടെക്നോപാര്‍ക്കിന്റെ നാലാംഘട്ട വികസനത്തിന്റെ ഭാഗമായാണ് ടെക്നോസിറ്റി യാഥാര്‍ഥ്യമാകുന്നത്. (more…)