Tag: journalism

സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

മാധ്യമ രംഗത്തെ ധാര്‍മികത ലംഘിക്കപ്പെടുന്നതിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കേണ്ടവരാണ് മാധ്യമപ്രവര്‍ത്തകര്‍.സ്ഥാപനത്തിന്റെ വാണിജ്യ താത്പര്യം മാത്രമല്ല അവര്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത്. പുതിയതായി രംഗത്തെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് മുതിര്‍ന്നവര്‍ ഇത് മനസ്സിലാക്കിക്കൊടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ടാഗോര്‍ തിയറ്ററില്‍ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതായി പെന്‍ഷന്‍ പദ്ധതിയില്‍ അംഗത്വം ലഭിച്ച 500ല്‍പരം മാധ്യമ പ്രവര്‍ത്തകര്‍ക്ക് പാസ് ബുക്ക് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചു.

പലപ്പോഴും വിവാദപരമായ കാര്യങ്ങളില്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് താത്പര്യം. വികസന കാര്യങ്ങളില്‍ മാധ്യമങ്ങളുടെ പങ്ക് എന്താണെന്ന് ഗൗരവപൂര്‍വം ചിന്തിക്കേണ്ടതുണ്ട്. (more…)

സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ അവാര്‍ഡ്

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്‍റെ ആഭിമുഖ്യത്തില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച യുവതീയുവാക്കള്‍ക്കായി വര്‍ഷംതോറും സ്വാമി വിവേകാനന്ദന്‍റെ നാമധേയത്തിലുള്ള പുരസ്കാരങ്ങള്‍ നല്‍കിവരുന്നു. ആ പരമ്പരയിലെ നാലാമത്തെ സംസ്ഥാനതല യുവപ്രതിഭാ അവാര്‍ഡാണ് ഇന്ന് ഇവിടെവെച്ച് നല്‍കുന്നത്. ചെറുപ്പത്തില്‍ ലഭിക്കുന്ന അംഗീകാരം കൂടുതല്‍ കര്‍മനിരതരാവാന്‍ വേണ്ട
കരുത്തും പ്രചോദനവും നല്‍കും. ആ നിലയ്ക്കാവട്ടെ ഈ പുരസ്കാരങ്ങള്‍ സ്വീകരിക്കപ്പെടുന്നത് എന്നു സ്നേഹപൂര്‍വം ഞാന്‍ ആശംസിക്കുന്നു.

കൃഷി, സാമൂഹ്യപ്രവര്‍ത്തനം, കല, കായികം, സാഹിത്യം, മാധ്യമപ്രവര്‍ത്തനം എന്നീ മേഖലകളില്‍ പ്രതിഭകളായിട്ടുള്ളവരാണ് അവാര്‍ഡിന് അര്‍ഹരായിട്ടുള്ളത്. ഓരോ മേഖലകളിലും കഴിവ് തെളിയിച്ച ജൂറിയാണ് ഇവരെ തെരഞ്ഞെടുത്തിട്ടുള്ളത്. അമ്പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തിപത്രവുമാണ് ഓരോ മേഖലയിലേയും അവാര്‍ഡിലുള്ളത്. ഇതുകൂടാതെ സംസ്ഥാനതലത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന ക്ലബ്ബിന് അമ്പതിനായിരം രൂപയുടെ അവാര്‍ഡും നല്‍കിവരുന്നു. യുവതലമുറയെക്കുറിച്ചുള്ള കരുതലിന്‍റെ പ്രതിഫലനമാണ് ഈ അവാര്‍ഡുകളിലുള്ളത്. നമ്മുടെ നാട്ടില്‍ ഇത്തരത്തില്‍ കഴിവ് തെളിയിക്കുന്നവര്‍ക്കായി അവാര്‍ഡ് നല്‍കുന്ന നിരവധി സംഘടനകളും സ്ഥാപനങ്ങളുമുണ്ട്. (more…)

മംഗളം ടിവി ഉദ്ഘാടനം

മംഗളം ദൃശ്യമാധ്യമ രംഗത്തേക്ക് കടക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഈ സല്‍സംരംഭവുമായി സഹകരിക്കാന്‍ കഴിയുന്നതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. വായനക്കാരുടെ സ്വീകാര്യതയായിരുന്നു എന്നും മംഗളത്തിന്‍റെ മൂലധനം. വാരിക എന്ന നിലയില്‍നിന്ന് പത്രം എന്ന നിലയിലേക്കു വളരാന്‍ പിന്‍ബലമായത് മലയാള വായനാസമൂഹത്തിന്‍റെ നിര്‍ലോഭമായ പിന്തുണയും സഹകരണവുമാണ്. ദിനപ്പത്രം എന്ന നിലയ്ക്ക് വ്യക്തിത്വവും സ്വീകാര്യതയും ഉറപ്പിച്ച ഈ മാധ്യമസ്ഥാപനം ദൃശ്യമാധ്യമ രംഗത്തേക്ക് കടക്കുമ്പോഴും ഈ ജനപിന്തുണ ഒപ്പമുണ്ടാവുമെന്നത് നിശ്ചയമാണ്. പ്രേക്ഷകരുടെ സാര്‍വത്രികമായ സ്വീകാര്യത മംഗളം ടിവിക്കുണ്ടാവട്ടെ എന്ന് തുടക്കത്തില്‍ തന്നെ ആശംസിക്കുന്നു.

മംഗളം പത്രരൂപത്തില്‍ വന്നപ്പോള്‍, മലയാളത്തില്‍ ഇനി ഒരു പത്രത്തിനിടമുണ്ടോ എന്നു ചോദിച്ചവരുണ്ട്. എന്നാല്‍, ചുരുങ്ങിയ നാളുകള്‍ കൊണ്ടുതന്നെ മംഗളം വേറിട്ട വ്യക്തിത്വവുമായി ‘ഇടമുണ്ട്’ എന്നു തെളിയിച്ചു. മംഗളം ടിവി വരുന്ന ഈ ഘട്ടത്തിലും പഴയ ചോദ്യം പുതിയ രൂപത്തില്‍ ആവര്‍ത്തിച്ചേക്കാം. മലയാള ദൃശ്യമാധ്യമ രംഗത്ത് ഇനി ഒരു ചാനലിന് ഇടമുണ്ടോ? ഉണ്ട് എന്നു തെളിയിക്കാന്‍ ഇനിയുള്ള ദിവസങ്ങളില്‍ മംഗളത്തിനു കഴിയട്ടെ എന്ന് ആശംസിക്കുന്നു. ഇടമുണ്ട് എന്നു തെളിയിക്കാന്‍ എന്തുവേണം? പ്രേക്ഷകന്‍റെ മനസ്സില്‍ ഇടമുണ്ടാക്കിയെടുക്കാന്‍ കഴിയണം. (more…)

സ്വദേശാഭിമാനി-കേസരി അവാര്‍ഡ് 2017

മാധ്യമമേഖലയില്‍ സ്വതന്ത്രചിന്തയുടെ പ്രാധാന്യവും നിര്‍ഭയത്വത്തിന്‍റെ അനിവാര്യതയും എത്ര പ്രധാനമാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തിയ രണ്ടു ത്യാഗധനരായിരുന്നു സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ളയും കേസരി എ ബാലകൃഷ്ണപിള്ളയും. ആദര്‍ശശുദ്ധിയുടെ മാത്രമല്ല, ചില മൂല്യങ്ങളോടുള്ള അര്‍പ്പണബോധത്തിന്‍റെയും സത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്‍റെയും പ്രതിരൂപങ്ങള്‍ കൂടിയായിരുന്നു ഇരുവരും.

പത്രപ്രവര്‍ത്തനം എന്നും വെല്ലുവിളി നിറഞ്ഞ ഒന്നാണ്. സ്വദേശാഭിമാനിയെ നാടുകടത്തുകയാണുണ്ടായതെങ്കില്‍ പില്‍ക്കാല പത്രപ്രവര്‍ത്തകരെ നേരിന്‍റെയും സത്യത്തിന്‍റെയും മാര്‍ഗത്തില്‍നിന്നു പിന്തിരിപ്പിക്കാന്‍ അനുനയം മുതല്‍ ഭീഷണി വരെ ഉണ്ടായി. പലയിടത്തും അവര്‍ക്കു പ്രവേശനം നിഷേധിക്കപ്പെട്ടത് അവിടങ്ങളില്‍ പലര്‍ക്കും പലതും മറച്ചുവെയ്ക്കാനുണ്ടായിരുന്നതു കൊണ്ടാണ്.
എന്നാല്‍, ആ മറ സ്ഥായിയല്ലെന്ന് ഇതുവരെയുള്ള മാധ്യമചരിത്രം തെളിയിച്ചിട്ടുണ്ട്. ഇനിയുള്ള നാളുകള്‍ വ്യക്തമാക്കാന്‍ പോകുന്നതും അതുതന്നെയാണ്. ഏതു ഭീഷണി എവിടെ നിന്നുണ്ടായാലും മാധ്യമ സ്വാതന്ത്ര്യത്തെ പരിരക്ഷിക്കാന്‍ എന്നും ജനങ്ങളുണ്ടാവും. സ്വദേശാഭിമാനിയുടെ നിര്‍ഭയത്വമാര്‍ന്ന വ്യക്തിത്വം അതിനുള്ള പ്രചോദനത്തിന്‍റെ കേന്ദ്രമായി തുടരുകയും ചെയ്യും. (more…)

സ്വദേശാഭിമാനി-കേസരി പുരസ്‌കാരം തോമസ് ജേക്കബിന് സമ്മാനിച്ചു

കോര്‍പറേറ്റ് അധിനിവേശങ്ങള്‍ക്കെതിരെ മാധ്യമസമൂഹം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. സാങ്കേതികമായ വളര്‍ച്ച മൂല്യങ്ങളുടെ കാര്യത്തില്‍ പ്രതിഫലിച്ചിട്ടുണ്ടോയെന്ന് മാധ്യമങ്ങള്‍ സ്വയം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രൗഢഗംഭീര ചടങ്ങില്‍ 2015ലെ സ്വദേശാഭിമാനി-കേസരി പുരസ്‌കാരം മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ് ദേശസേവനത്തിനായിരുന്നു മാധ്യമനടത്തിപ്പ്. അത് ബിസിനസായി ഇക്കാലത്ത് പൊതുവില്‍ മാറി. പത്രപ്രവര്‍ത്തനം പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്ന അക്കാലത്തെ അവസ്ഥയില്‍ നിന്ന് ഇന്ന് തൊഴില്‍മേഖലയായി. എന്നാല്‍, ഇക്കാലത്തും പത്രപ്രവര്‍ത്തനത്തെ മഹനീയ സേവനരംഗമായി കരുതി ജീവിതം നീക്കിവെച്ച ഒട്ടേറെ പേരുണ്ട്. സ്വന്തം പ്രയത്‌നത്തിലൂടെ നാടിനെ പരിവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചവരുണ്ട്. അത്തരക്കാരെ കണ്ടെത്തി ആദരിക്കാനാണ് സ്വദേശാഭിമാനി-കേസരി പുരസ്‌കാരം നല്‍കുന്നത്. (more…)

പത്രപ്രവര്‍ത്തകരുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താൻ സര്‍ക്കാര്‍ ഒപ്പമുണ്ട്

പത്രപ്രവര്‍ത്തകരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങള്‍ക്കും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തില്‍ യൂണിയന്‍ ഭാരവാഹികളുടെ ആവശ്യങ്ങളോടുള്ള പ്രതികരണം എന്ന നിലയിലായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. (more…)

മാധ്യമം ജേര്‍ണലിസ്റ്റ് യൂണിയന്‍

മാധ്യമം ദിനപത്രത്തിലെ പത്രപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുന്ന സംഘടനയായ മാധ്യമം ജേര്‍ണലിസ്റ്റ് യൂണിയന്‍റെ രജതജൂബിലി സമ്മേളനത്തിന്‍റെ ഉല്‍ഘാടനം നിര്‍വ്വഹിച്ചതായി ഞാന്‍ അറിയിക്കുന്നു. സംഘടനയുടെ ഇത്തരം ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെയ്ക്കുകയും ചെയ്യുന്നു. (more…)