Tag: kannur ITI

മന്ത്രിസഭാ തീരുമാനങ്ങള്‍   01/11/2017

  • പൊതുമേഖലാ സ്ഥാപനങ്ങളില്‍ സുരക്ഷാ ഓഡിറ്റ് നടത്തും ചവറ അപകടം: ആശ്രിതര്‍ക്ക് പത്തുലക്ഷം വീതം
    എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കാന്‍ തീരൂമാനിച്ചു. ചവറയിലെ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സില്‍ ഒക്റ്റോബര്‍ 30ന് ഇരുമ്പുപാലം തകര്‍ന്ന് മൂന്ന് പേര്‍ മരിക്കുകയും അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. അപകടത്തില്‍ മരിച്ച കെ.എം.എം.എല്‍ ജീവനക്കാരായ ശ്യാമളാദേവി, ആഞ്ജലീന, അന്നമ്മ എന്നിവരുടെ ആശ്രിതര്‍ക്ക് പത്തുലക്ഷം രൂപാ വീതം കമ്പനി ധനസഹായം നല്‍കണമെന്ന് തീരുമാനിച്ചു. നിയമാനുസൃതമായി നല്‍കേണ്ട ആനുകൂല്യങ്ങള്‍ക്കു പുറമെയാണ് ഈ സഹായം. മരിച്ചവരുടെ ആശ്രിതര്‍ക്ക് സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം ജോലി നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് കമ്പനിനോട് നിര്‍ദേശിക്കാനും തീരുമാനിച്ചു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മുപ്പത്തിരണ്ട് ജീവനക്കാരുടെ ചികിത്സാച്ചെലവ് പൂര്‍ണമായും കമ്പനി വഹിക്കണം. (more…)