Tag: KSFE

കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി രജിസ്‌ട്രേഷന് തുടക്കമായി

കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയുടെ ഭാഗമാകുന്നവര്‍ നവകേരള സൃഷ്ടിയുടെ പങ്കാളികളാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുസംസാരിക്കുയായിരുന്നു അദ്ദേഹം. (more…)

കെഎസ്എഫ്ഇ: സമ്പൂര്‍ണ കമ്പ്യൂട്ടര്‍ ശൃംഖല ഉദ്ഘാടനം

967ലെ ഇ എം എസ് മന്ത്രിസഭയാണ് കെഎസ്എഫ്ഇ എന്ന പ്രസ്ഥാനത്തിന് തുടക്കംകുറിച്ചത്.
പ്രൈവറ്റ് ചിട്ടി കമ്പനികള്‍ക്കൊരു ബദല്‍ ജനകീയ സംവിധാനം എന്ന നിലയ്ക്കാണ് കെഎസ്എഫ്ഇ വിഭാവനം ചെയ്തത്. സ്വകാര്യ ചൂഷകരുടെ വലയില്‍പ്പെടാതെ പൊതുജനത്തെ വലിയ ഒരളവില്‍ രക്ഷിച്ചെടുക്കാന്‍ കെഎസ്എഫ്ഇക്കു സാധിച്ചു. ചിട്ടി എന്ന സാമ്പത്തിക ഉല്‍പന്നത്തെ നിയമാനുസൃതവും ആധുനികവുമാക്കി മാറ്റാന്‍ കെഎസ്എഫ്ഇക്ക്
കഴിഞ്ഞു. അങ്ങനെ ഒരു ജനകീയ ധനകാര്യ പൊതുമേഖലാ സ്ഥാപനമായി കെഎസ്എഫ്ഇ ഇന്നു വളര്‍ന്നുനില്‍ക്കുന്നു.

പുതിയ എല്‍ഡിഎഫ് ഗവണ്‍മെന്‍റ് വികസനത്തിന്‍റെ വലിയ സാധ്യതകളാണ് കെഎസ്എഫ്ഇക്കു മുന്നില്‍ തുറന്നിട്ടത്. എന്നാല്‍, അതിനെയൊക്കെ അട്ടിമറിക്കുന്ന വിധത്തില്‍ സമീപകാലത്ത് കേന്ദ്ര ഗവണ്‍മെന്‍റ് ആവിഷ്കരിച്ച പല നയങ്ങളും കേരളത്തിലെ ഇതര സാമ്പത്തിക സ്ഥാപനങ്ങളെയെന്ന പോലെ കെഎസ്എഫിഇയെയും പ്രതിസന്ധിയിലാക്കുകയുണ്ടായി. (more…)

കിഫ്ബി’ക്ക് കരുത്താകാന്‍ കെ.എസ്.എഫ്.ഇക്ക് കഴിയണം

കെ.എസ്.എഫ്.ഇ സമ്പൂര്‍ണ കമ്പ്യൂട്ടര്‍ ശൃംഖലാവത്കരണം ഉദ്ഘാടനം ചെയ്തു ‘കിഫ്ബി’ക്ക് കരുത്താകാനും സഹായിക്കാനും കഴിയുന്ന രീതിയില്‍ മാറാന്‍ കെ.എസ്.എഫ്.ഇക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതിനുള്ള എല്ലാശ്രമങ്ങളും സ്ഥാപനത്തിന്റെയും ജീവനക്കാരുടെയും ഭാഗത്തുനിന്നുണ്ടാകണമെന്ന് അദ്ദേഹം സൂചിപ്പിച്ചു. കെ.എസ്.എഫ്.ഇ യുടെ സമ്പൂര്‍ണ കമ്പ്യൂട്ടര്‍ ശൃംഖലാവത്കരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സമ്പൂര്‍ണ കമ്പ്യൂട്ടര്‍വത്കരണത്തിലേക്ക് മാറിയത് എല്ലാത്തരത്തിലും അഭിനന്ദനീയാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവാസി ചിട്ടി ജൂണോടെ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. (more…)