Tag: Mahatma Gandhi

മഹാത്മജിയുടെ രക്തസാക്ഷിത്വത്തിന്‍റെ എഴുപതു വര്‍ഷങ്ങള്‍

നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി രക്തസാക്ഷിത്വം വരിച്ചിട്ട് ഏഴുപതിറ്റാണ്ട് തികയുകയാണ്. ആ രക്തസാക്ഷിത്വ സ്മരണയ്ക്കുമുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. അദ്ദേഹത്തിന്‍റെ ജീവിതവും ജീവത്യാഗവും ഏതൊക്കെ മൂല്യങ്ങള്‍ക്കു വേണ്ടിയുള്ളതായിരുന്നോ, ആ മൂല്യങ്ങള്‍ കൂടുതല്‍ പ്രസക്തമാവുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. അതുതന്നെയാണ് ആ രക്തസാക്ഷിത്വ ദിനാചരണത്തെ എക്കാലവും കൂടുതല്‍ പ്രസക്തമാക്കുന്നത്.

ആ ജീവിതസന്ദേശം പുതിയ സമൂഹത്തിന്‍റെ മനഃസാക്ഷിയില്‍ ഉള്‍ച്ചേര്‍ക്കാന്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. അത് ഏറ്റെടുക്കുക എന്നു പറയുന്നത് സമൂഹത്തിന്‍റെ ഉല്‍കര്‍ഷത്തിലും മാനവരാശിയുടെ അതിജീവനത്തിലും താല്‍പര്യമുള്ള ഏതു ഭരണസംവിധാനത്തിന്‍റെയും ധാര്‍മികമായ ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വം കേരള ഗവണ്‍മെന്‍റ് ഏറ്റെടുക്കുകയാണ്. (more…)

ഗാന്ധിഭവൻ

ഗാന്ധിഭവന്‍റെ പതിമൂന്നാം വാര്‍ഷികത്തില്‍ സംബന്ധിക്കാനും ഗാന്ധിഭവന്‍റെ മഹാത്മാഗാന്ധി സമ്മാന്‍ ശ്രീ. എം എ യൂസഫലിക്കു സമര്‍പ്പിക്കാനും കഴിയുന്നതില്‍ എനിക്കു സന്തോഷമുണ്ട്.

പത്തനാപുരത്തെ ഗാന്ധിഭവന്‍ ഇന്ന് ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‍റെ പ്രതീകമായി കേരളത്തിന്‍റെ മനസ്സില്‍ സ്ഥാനംപിടിച്ചിട്ടുള്ള സ്ഥാപനമാണ്. സാമൂഹ്യസേവന രംഗത്ത് അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ചുപോരുന്ന ഡോ. പുനലൂര്‍ സോമരാജന്‍റെ നേതൃത്വത്തില്‍ നടന്നുവരുന്ന ഗാന്ധിഭവന്‍ നിരാലംബരായ, നിസ്സഹായരായ എത്രയോ പേര്‍ക്ക് അഭയമാണ്. (more…)