Tag: NBC

ദേശീയ ജൈവവൈവിധ്യ സമ്മേളനം

മൂന്നാമത് ദേശീയ ജൈവവൈവിധ്യ സമ്മേളനത്തിൽ പങ്കെടുക്കാൻ സാധിക്കുന്നതിൽ എനിക്കേറെ സന്തോഷമുണ്ട്. തികച്ചും കാലികവും പ്രസക്തവുമായ ഒരു വിഷയത്തിലാണ് ഈ വര്ഷം സമ്മേളനം നടക്കുന്നത്. ‘ജൈവ വൈവിധ്യവും സുസ്ഥിര വികസനവും’ എന്ന വിഷയം ഗൗരവമായ ചർച്ച അർഹിക്കുന്ന ഒന്നുതന്നെയാണ്.

ജൈവവൈവിധ്യം ഒരു രാജ്യത്തിൻറെ ജീവനാഡിയാണ്. ആ നാഡീസ്പന്ദനം നിലനിർത്തികൊണ്ട് പോകേണ്ടത് നമ്മുടെ ഓരോരുത്തരുടേയും ഉത്തരവാദിത്വവുമാണ്. ശാസ്ത്ര സാങ്കേതികവിദ്യയുടെ സഹായത്തോടെ നമ്മുടെ ജൈവവൈവിധ്യം സുസ്ഥിര വികസനത്തിനായി ഉപയോഗപ്പെടുത്തിയാല് മാത്രമേ കരുത്തുറ്റ ഒരു സമ്പദ്വ്യവസ്ഥ പടുത്തുയര്ത്താന് സാധിക്കൂ. എന്നാല്, രാജ്യത്തെ ജൈവവൈവിധ്യ പരിപാലനം വേണ്ടവിധം നടത്തി നമ്മുടെ ജൈവസമ്പന്നത പ്രയോജനപ്പെടുത്താന് കഴിഞ്ഞിട്ടുണ്ടോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്? (more…)

ജനപങ്കാളിത്തത്തോടെ ജൈവവൈവിധ്യ സംരക്ഷണം നടപ്പാക്കും

ജൈവ വൈവിധ്യ പ്രവര്‍ത്തനങ്ങള്‍ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കാനാണ് സര്‍ക്കാരിന്റെ താത്പര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ടാഗോര്‍ തിയറ്ററില്‍ സംഘടിപ്പിച്ച ദേശീയ ജൈവവൈവിധ്യ സമ്മേളനവും പ്രദര്‍ശനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹജീവിയുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ട ബാധ്യത നമുക്കുണ്ട്. ജൈവവൈവിധ്യം ഏതൊരു രാജ്യത്തിന്റെയും നാഡീസ്പന്ദനമാണ്. അത് നിലനിര്‍ത്തേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. 2015ലെ ഐക്യ രാഷ്ട സഭ ഉച്ചകോടിയോടനുബന്ധിച്ച് തയ്യാറാക്കിയ രൂപരേഖയില്‍ ഭൂമിയുടെ പരിരക്ഷ നിലനിര്‍ത്തി ജൈവ വൈവിധ്യാധിഷ്ഠിത വികസനത്തിലൂടെ ദാരിദ്ര്യം തുടച്ചുനീക്കാനുള്ള നിര്‍ദേശങ്ങളുണ്ട്. സമ്പന്നമായ ജൈവ വൈവിധ്യത്തെ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സുസ്ഥിര വികസനത്തിന് ഉപയോഗിച്ചാല്‍ രാജ്യത്തിന്റെ സമ്പദ്ഘടന സുശക്തമാക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. (more…)