Tag: Nipa virus

നിപ പ്രതിരോധം : ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയുടെ ആദരം

മുഖ്യമന്ത്രി പിണറായി വിജയനെ അമേരിക്കയില്‍ ബാള്‍ടിമോറിലുള്ള ലോക പ്രശസ്തമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി ആദരിച്ചു. നിപ വൈറസ് ബാധ പ്രതിരോധിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സ്ഥീകരിച്ച ഫലപ്രദമായ നടപടികള്‍ക്ക് അംഗീകാരമായാണ് മുഖ്യമന്ത്രിയെ ആദരിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹസ്ഥാപകനും പ്രശസ്ത വൈദ്യശാസ്ത്ര ഗവേഷകനുമായ ഡോ. റോബര്‍ട്ട് ഗെലോ മുഖ്യമന്ത്രിക്ക് ഉപഹാരം സമ്മാനിച്ചു. എയ്ഡ്‌സിന് കാരണമാകുന്ന എച്ച്.ഐ.വി. വൈറസ് കണ്ടെത്തിയ ശാസ്ത്ര സംഘത്തിലെ പ്രമുഖനാണ് ഡോ. ഗെലോ. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   27/06/2018

നിപ: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്‍ക്രിമെന്‍റ്, സ്വര്‍ണ്ണമെഡല്‍
കോഴിക്കോട്ട് നിപ ബാധിതരെ ചികിത്സിക്കുന്നതില്‍ മാതൃകാപരമായ സേവനം അനുഷ്ഠിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു മുന്‍കൂര്‍ ഇന്‍ക്രിമെന്‍റ് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. നിപ രോഗം നിയന്ത്രിക്കുന്നതിന് ജീവഭയമില്ലാതെ പ്രവര്‍ത്തിച്ചവരെ അംഗീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഇന്‍ക്രിമെന്‍റ് നല്‍കുന്നത്. (more…)

രോഗം സംബന്ധിച്ച് ആശങ്കയൊഴിഞ്ഞെങ്കിലും ജാഗ്രത തുടരണം

നിപാ വൈറസ് ബാധ നിയന്ത്രണം സംബന്ധിച്ച് ആശ്വാസകരമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് സര്‍വകക്ഷിയോഗം വിലയിരുത്തി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും യോഗത്തില്‍ രാഷ്ട്രീയകക്ഷികള്‍ അറിയിച്ചു.

രോഗം പടരാതെ നിയന്ത്രിക്കാന്‍ കഴിഞ്ഞെങ്കിലും ജാഗ്രത തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തിനുശേഷം അറിയിച്ചു. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   23/05/2018

ലിനിയുടെ ഭർത്താവിന് സർക്കാർ ജോലി; മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം വീതം
നിപ വൈറസ് ബാധിച്ച രോഗികളെ ശുശ്രൂഷിക്കുന്നതിനിടയില്‍ രോഗം ബാധിച്ച് മരണപ്പെട്ട കോഴിക്കോട് പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷിന് വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് സര്‍ക്കാര്‍ ജോലി നല്‍കാന്‍ മന്ത്രിസഭയോഗം തീരുമാനിച്ചു. ഇവരുടെ രണ്ട് കുട്ടികള്‍ക്ക് പത്തു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസിനിധിയില്‍ നിന്ന് അനുവദിക്കാനും തീരുമാനിച്ചു. (more…)

നിപ വൈറസ്: അടിസ്ഥാനമില്ലാത്ത പ്രചാരണങ്ങള്‍ നടത്തരുത്

നിപ വൈറസിനെക്കുറിച്ച് ഭീതിയുണ്ടാക്കുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ നടത്തുന്നത് കേരളത്തിന്റെ പൊതുതാല്പര്യത്തിന് ഹാനികരമാണെന്നും ഇത്തരം ഭീതിയുളവാക്കുന്ന പ്രചാരണങ്ങള്‍ നടത്തരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. (more…)