Tag: Ockhi

മന്ത്രിസഭാ തീരുമാനങ്ങള്‍   31/08/2018

ഓഖി ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ തീരദേശത്തെ മത്സ്യത്തൊഴിലാളി വിഭാഗത്തില്‍ നിന്നും പോലീസ് വകുപ്പില്‍ കോസ്റ്റല്‍ വാര്‍ഡډാരായി 200 പേരെ കരാറടിസ്ഥാനത്തില്‍ നിയമിക്കും.

സാംസ്കാരിക വകുപ്പിനു കീഴിലുളള സ്ഥാപനങ്ങളുടെ ചെയര്‍മാډാരുടെയും വൈസ് ചെയര്‍മാډാരുടെയും ഓണറേറിയം പുതുക്കി നിശ്ചയിക്കാന്‍ തീരുമാനിച്ചു. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   04/07/2018

കടകളില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാന്‍ നിയമം ഭേദഗതി ചെയ്യുന്നു
കടകളിലും ഹോട്ടല്‍, റസ്റ്റോറന്‍റ് ഉള്‍പ്പെടെയുളള സ്ഥാപനങ്ങളിലും ജോലിക്ക് നിയോഗിക്കപ്പെടുന്ന സ്ത്രീകള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നത് തടയാന്‍ 1960-ലെ കേരള കടകളും സ്ഥാപനങ്ങളും ആക്ടില്‍ ഭേദഗതി വരുത്തുന്നതിന് മന്ത്രിസഭ തീരുമാനിച്ചു. ഇത് സംബന്ധിച്ച ബില്ലിന്‍റെ കരട് അംഗീകരിച്ചു. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   13/06/2018

ആറു ജില്ലകളില്‍ പ്ലസ് വണ്ണിന് കൂടുതല്‍ സീറ്റ്
മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ററി സ്കൂളുകളിലും പ്ലസ് വണ്ണിന് 10 ശതമാനം സീറ്റുകൂടി വര്‍ധിപ്പിക്കുവാന്‍ തീരുമാനിച്ചു. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   23/05/2018

ലിനിയുടെ ഭർത്താവിന് സർക്കാർ ജോലി; മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം വീതം
നിപ വൈറസ് ബാധിച്ച രോഗികളെ ശുശ്രൂഷിക്കുന്നതിനിടയില്‍ രോഗം ബാധിച്ച് മരണപ്പെട്ട കോഴിക്കോട് പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷിന് വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് സര്‍ക്കാര്‍ ജോലി നല്‍കാന്‍ മന്ത്രിസഭയോഗം തീരുമാനിച്ചു. ഇവരുടെ രണ്ട് കുട്ടികള്‍ക്ക് പത്തു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസിനിധിയില്‍ നിന്ന് അനുവദിക്കാനും തീരുമാനിച്ചു. (more…)

മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും

മത്സ്യശ്രീ അവാര്‍ഡ് മുഖ്യമന്ത്രി വിതരണം ചെയ്തു

മത്സ്യത്തൊഴിലാളി മേഖലയില്‍ നിരവധി പ്രശ്‌നങ്ങളുണ്ടെന്നും അവയ്‌ക്കെല്ലാം പരിഹാരം കാണുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാര്‍പ്പിടമില്ലായ്മ, ആരോഗ്യ പ്രശ്‌നങ്ങള്‍, കുട്ടികളുടെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍, തൊഴിലില്ലായ്മ തുടങ്ങി മത്സ്യത്തൊഴിലാളി മേഖല നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. (more…)

ഓഖി: കാണാതായ 91 പേർക്കും ധനസഹായം വിതരണം ചെയ്തു

കാണാതായവരുടെ പട്ടികയിൽ അർഹർ വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ഉൾപ്പെടുത്തും: മുഖ്യമന്ത്രി

ആശ്രിതർക്ക് 20 ലക്ഷം രൂപ വീതം നൽകി

സംസ്ഥാന ദുരന്തനിവാരണ വകുപ്പ് തയാറാക്കിയ കാണാതായവരുടെ പട്ടികയിൽ അർഹരായ ആരുടെയെങ്കിലും പേര് വിട്ടുപോയതായി പരാതി ലഭിച്ചാൽ അന്വേഷിച്ച് ഉടൻ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ദുരന്തത്തിൽ കാണാതാകുന്നവരെ മരിച്ചതായി കണക്കാക്കുന്നത് വേദനാജനകമാണെങ്കിലും ആ വേദന അതേ തീവ്രത ഉൾക്കൊണ്ടാണ് ഓഖി ദുരന്തത്തിൽ കാണാതായവരെ മരിച്ചതായി കണക്കാക്കി സർക്കാർ സാമ്പത്തിക സഹായം നൽകുന്നത്. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   11/01/2018

1. വി.ജെ മാത്യു മാരിറ്റൈം ബോര്‍ഡ് ചെയര്‍മാന്‍
സംസ്ഥാനത്തെ ചെറകിടതുറമുഖങ്ങളുടെയും അനുബന്ധസ്ഥാപനങ്ങളുടെയും വികസനത്തിനും കാര്യക്ഷമമായ നടത്തിപ്പിനും വേണ്ടി രൂപീകരിച്ച കേരള മാരിറ്റൈം ബോര്‍ഡ് ചെയര്‍മാനായി അഡ്വ. വി.ജെ. മാത്യുവിനെ (കൊച്ചി) നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ നിയമോപദേശകനും ഇന്ത്യന്‍ മാരിറ്റൈം അസോസിയേഷന്റെ കോ-പ്രസിഡന്റുമാണ് വി.ജെ മാത്യു. ബോര്‍ഡില്‍ സര്‍ക്കാര്‍ പ്രതിനിധികളായി പ്രകാശ് അയ്യര്‍ (കൊച്ചി), അഡ്വ. എം.പി. ഷിബു (ചേര്‍ത്തല), അഡ്വ. എം.കെ. ഉത്തമന്‍ (ആലപ്പുഴ), അഡ്വ. വി. മണിലാല്‍ (കൊല്ലം) എന്നിവരെ നിയമിക്കാനും തീരുമാനിച്ചു. (more…)

CM Speech on Financial Aid Distribution for the ockhi Victims families


Chief minister Pinarayi Vijayan hands over financial aid to families of fishermen’s who died in Ockhi disaster.
The state government on Monday disbursed Rs 20 lakh each to families of 25 fishermen killed in Cyclone Ockhi. Apart from this, Rs 2 lakh each from Prime Minister’s disaster relief fund was also disbursed.

CM Hands over Financial Aid to Ockhi Victims Families


he state government on Monday disbursed Rs 20 lakh each to families of 25 fishermen killed in Cyclone Ockhi. Apart from this, Rs 2 lakh each from Prime Minister’s disaster relief fund was also disbursed.
Chief minister Pinarayi Vijayan said that the details of the missing were yet to be compiled.

ഓഖി ദുരന്തത്തില്‍ തിരിച്ചെത്താത്ത മത്‌സ്യത്തൊഴിലാളികളെ സംബന്ധിച്ച പരിശോധന സമയബന്ധിതമായി പൂര്‍ത്തിയാക്കും

മരണമടഞ്ഞ 25 പേരുടെ കുടുംബങ്ങള്‍ക്ക് തുക കൈമാറി

ഓഖി ദുരന്തത്തില്‍ തിരിച്ചെത്താത്ത മത്‌സ്യത്തൊഴിലാളികളെ സംബന്ധിച്ച പരിശോധന സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഓഖി ദുരന്തത്തില്‍ മരണമടഞ്ഞ തിരുവനന്തപുരം ജില്ലയിലെ 25 മത്‌സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായമായ 20 ലക്ഷം രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നുള്ള രണ്ടു ലക്ഷം രൂപയും വിഴിഞ്ഞത്തു നടന്ന ചടങ്ങില്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. (more…)