Tag: Police

Cyber Dome

കേരളാ പോലീസിന്‍റെ ‘സൈബര്‍ ഡോം’ (Cyber Dome) ശില്‍പ്പശാല സന്തോഷപൂര്‍വ്വം ഞാന്‍ ഉദ്ഘാടനം ചെയ്യുന്നു.

നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, നമ്മള്‍ ഇന്ന് ഒരു ഡിജിറ്റല്‍ ലോകത്താണ് ജീവിക്കുന്നത്. കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും അവര്‍ സമ്പന്നരോ ദരിദ്രരോ ആകട്ടെ, സ്വന്തമായി സ്മാര്‍ട്ട് ഫോണുകള്‍ കൊണ്ടുനടക്കുന്ന കാലമാണിത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ജനസംഖ്യയുടെ 85 ശതമാനം ജനങ്ങളും ഇന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണ്. ഭൂരിഭാഗം ജനങ്ങളും ഫെയ്സ് ബുക്ക്, വാട്ട്സ് ആപ്പ്, തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ ആശയവിനിമയത്തിനായി ഉപയോഗിക്കുന്നു. കേരളത്തിലെ 40 ശതമാനം വീടുകളിലും ഇന്‍റര്‍നെറ്റ് സൗകര്യം ഉണ്ട്. (more…)