Tag: prison department

ജയില്‍ ക്ഷേമദിനാചരണം

തിരുവനന്തപുരം സെന്‍ട്രല്‍ പ്രിസണ്‍ ആന്‍റ് കറക്ഷണല്‍ ഹോമിലെ ഈ വര്‍ഷത്തെ ജയില്‍ ക്ഷേമദിനാചരണത്തില്‍ പങ്കെടുക്കാന്‍ കഴിയുന്നതില്‍ എനിക്കേറെ സന്തോഷമുണ്ട്. കഴിഞ്ഞ ഏഴു ദിവസങ്ങളായി നടന്നുവരുന്ന പരിപാടികള്‍ക്കാണ് ഇന്നിവിടെ സമാപനം കുറിക്കുന്നത്. സംഗീതം, നൃത്തം, കലാ-കായിക മത്സരങ്ങള്‍, സിനിമ, നാടകം തുടങ്ങി വിപുലമായ പരിപാടികള്‍ ഈ ദിവസങ്ങളില്‍ നടത്തിയ നിങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു.

സംസ്ഥാനത്തെ 53 ജയിലുകളിലും ഇന്ന് ജയില്‍ക്ഷേമ ദിനാഘോഷം നടന്നുവരുന്നുണ്ട്. ഒരു കാലത്ത് പ്രധാന ജയില്‍ സ്ഥാപനങ്ങളില്‍ മാത്രം ഒതുങ്ങിനിന്ന ഇത്തരം ദിനാചരണങ്ങള്‍ ഇന്ന് മുഴുവന്‍ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിച്ചതിനു പിന്നില്‍ സുവ്യക്തമായ കാഴ്ചപ്പാടുണ്ട്. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കുക എന്നത് ജനാധിപത്യ ഭരണകൂടത്തിന്‍റെ കടമയാണ്. എന്നാല്‍, കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെടുന്നവര്‍, അവരുടെ ജയില്‍വാസം കഴിയുമ്പോഴേക്കും ഒരു തെറ്റുതിരുത്തല്‍ പ്രക്രിയയ്ക്ക് വിധേയരാകണം. അങ്ങനെ, ക്രിമിനല്‍വാസനകളില്‍നിന്നും മുക്തരാകണം. ഇതാണ് സര്‍ക്കാരിന്‍റെ സമീപനം. കുറ്റവാളികളായി ജയിലിലെത്തുന്നവര്‍ ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ഉത്തമ പൗരډാരായി മാറുന്നതിന് ക്ഷേമ ദിനാചരണം പോലുള്ള പ്രവര്‍ത്തനങ്ങള്‍ സഹായിക്കും. (more…)

ജയിലുകളില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും

ജയില്‍ ക്ഷേമ ദിനാഘോഷം സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു ജയിലുകളിലെ സൗകര്യങ്ങള്‍ കഴിയുന്നത്ര വര്‍ധിപ്പിക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ജയില്‍ ക്ഷേമദിനാഘോഷങ്ങളുടെ സമാപന സമ്മേളനം, എസ്.ബിടിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഇ-ലൈബ്രറി, വിവിധ പുനരധിവാസ പദ്ധതികള്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട അന്തരീക്ഷമാണ് കേരളത്തിലെ ജയിലുകളിലേത്. സംസ്ഥാനത്തെ ജയിലുകളില്‍ തൊഴിലെടുക്കുന്ന തടവുകാര്‍ക്ക് മെച്ചപ്പെട്ട പ്രതിഫലമാണ് നല്‍കുന്നത്. കഴിഞ്ഞ ബജറ്റില്‍ 20 ശതമാനം വര്‍ധിപ്പിച്ചു. അടഞ്ഞ ജയിലുകളിലെ അന്തേവാസികളുടെ പ്രതിഫലം 130 രൂപയും തുറന്ന ജയിലുകളിലെ അന്തേവാസികളുടേത് 175 രൂപയുമാണ്. (more…)

ജയില്‍ വിമുക്തരെ ആജീവനാന്തം കുറ്റവാളികളായി കാണരുത്

ഒരിക്കല്‍ കുറ്റവാളിയായി ജയില്‍ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങുന്നവരെ ആജീവനാന്തം കുറ്റവാളികളായി കാണുന്ന സമീപനം പോലീസിന്റെയും സമൂഹത്തിന്റെയും ഭാഗത്തുനിന്ന് ഉണ്ടാവാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശിക്ഷാ കാലാവധി കഴിഞ്ഞ് ജയിലിനു പുറത്തിറങ്ങുന്നവര്‍ക്ക് മാന്യമായി ജീവിക്കാനുള്ള സാഹചര്യമുണ്ടാവണം. കുറ്റം ചെയ്തവരെ ശിക്ഷിക്കുക എന്നതിലപ്പുറം അവരെ നന്മയിലേക്കും നേരായ മാര്‍ഗത്തിലേക്കും നയിക്കുക എന്നതായിരിക്കണം ജയിലുകളിലെ സമീപനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കുറ്റകൃത്യത്തിന് അവസരമൊരുക്കുന്ന സാമൂഹ്യസാഹചര്യം ഇല്ലായ്മ ചെയ്യണമെന്നും ജയില്‍ അന്തേവാസികളുടെ അധ്വാനശേഷി ഉപയോഗപ്പെടുത്തി ഭക്ഷ്യ ഉത്പന്നങ്ങള്‍, കരകൗശല ഉത്പന്നങ്ങള്‍ എന്നിവയുടെ ഉത്പാദനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ കറക്ഷണല്‍ അഡ്മിനിസ്‌ട്രേഷന്റെ ഭാവി എന്ന വിഷയത്തിലുള്ള 15-ാമത് ദ്വിദിന സംസ്ഥാന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒ. രാജഗോപാല്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജയില്‍ ഡി.ജി.പി ആര്‍. ശ്രീലേഖ സ്വാഗതവും ജയില്‍ ഐ.ജി ശിവദാസ് കെ. തൈപ്പറമ്പില്‍ നന്ദിയും പറഞ്ഞു. (more…)

പ്രിസണ്‍ പാസിങ് ഔട്ട്

അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫീസര്‍മാരാകുന്നതിനുള്ള ഒമ്പതുമാസത്തെ അടിസ്ഥാന പരിശീലനം കഴിഞ്ഞ് ഇന്ന് പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കുന്ന എല്ലാവരെയും ഞാന്‍ ആദ്യമായി അഭിവാദ്യം ചെയ്യുന്നു.

128 പേരാണ് ഇന്നത്തെ ഈ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കുന്നത്. തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലെ പരിശീലന കേന്ദ്രങ്ങളില്‍നിന്ന് വിദഗ്ധ പരിശീലനം നേടിയാണ് നിങ്ങള്‍ പൂര്‍ണ ജയില്‍ ജീവനക്കാരായി മാറുന്നത്. ബിരുദവും ബിരുദാനന്തര ബിരുദവും ബിടെക്, ബിഎഡ് പോലുള്ള പ്രൊഫഷണല്‍ യോഗ്യതകളുള്ളവരുമാണ് നിങ്ങളില്‍ ഭൂരിഭാഗവും എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.

പരിശീലന കാലയളവില്‍ ജയില്‍ നിയമങ്ങള്‍, ക്രിമിനല്‍ നിയമങ്ങള്‍, മനഃശാസ്ത്രം, സാമൂഹിക ശാസ്ത്രം, പ്രഥമ ശുശ്രൂഷ, ക്രിമിനോളജി, ജയില്‍ ഭരണം, സാങ്കേതിക വിദ്യകളുടെ ഉപയോഗം, ഡ്രൈവിങ്, നീന്തല്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ വിദഗ്ധ പരിശീലനം നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഈ വിദഗ്ധ പരിശീലനവും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകളും നിങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വങ്ങള്‍ കൂടുതല്‍ മികവോടെ നിര്‍വ്വഹിക്കുവാന്‍ നിങ്ങള്‍ക്ക് കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നു. (more…)