Tag: protection of children

ശിശുദിനാഘോഷം

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിട്ടുള്ള ശിശുദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാനാകുന്നതില്‍ എനിക്കേറെ സന്തോഷമുണ്ട്. ഒക്ടോബര്‍ 20 മുതല്‍ നടന്നുവരുന്ന വിവിധ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള ഈ പൊതുസമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന മുഴുവന്‍ കുട്ടികളെയും ഞാന്‍ സ്നേഹപൂര്‍വ്വം അഭിവാദ്യം
ചെയ്യുന്നു.

കുട്ടികളെ ഏറെ സ്നേഹിച്ചിരുന്ന നമ്മുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ജډദിനമാണല്ലോ നാം ശിശുദിനമായി ആഘോഷിക്കുന്നത്. നമ്മുടെ കര്‍ഷകരുടെയും തൊഴിലാളികളുടെയും വിയര്‍പ്പിലും ഗ്രാമത്തിന്‍റെ വിശുദ്ധിയിലും ഇന്ത്യയെ കണ്ടെത്താനുള്ള കരുത്ത് കുട്ടികള്‍ക്കുണ്ടാകണമെന്ന് നെഹ്രു ആഗ്രഹിച്ചിരുന്നു. കാരണം രാജ്യത്തിന്‍റെ ഭദ്രത വരുംതലമുറയുടെ കൈകളിലാണെന്ന് അദ്ദേഹത്തിന് വ്യക്തമായ തിരിച്ചറിവുണ്ടായിരുന്നു. (more…)

ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ ശിശുസൗഹൃദമാകണം

ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ ശിശുസൗഹൃദമാകണമെന്നും വീട്ടില്‍ ലഭിക്കുന്ന കരുതലും പരിചരണവും നല്‍കാന്‍ കഴിയുന്ന സ്ഥാപനങ്ങളിലാണോ കുട്ടികളെ അയയ്ക്കുന്നതെന്ന് ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശിശുവിഹാര കേന്ദ്രം എന്ന സങ്കല്‍പത്തിലേക്ക് മാറണം. ഇതിന് ശരിയായ ഇടപെടലും മാനദണ്ഡങ്ങളും വേണം. ചില സ്വകാര്യ പ്രീ സ്‌കൂളുകളില്‍ വലിയ ചൂഷണം നടക്കുന്നുണ്ട്. കുഞ്ഞുങ്ങള്‍ക്ക് മാനസികവും ശാരീരികവുമായ സുരക്ഷ ഇത്തരം കേന്ദ്രങ്ങളില്‍ ഉറപ്പാക്കണം. പീഡനം നടത്തുന്ന കശ്മലന്‍മാര്‍ക്ക് കുഞ്ഞുങ്ങളെന്നോ പ്രായംചെന്നവരെന്നോ വേര്‍തിരിവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എസ്. സി. ഇ. ആര്‍. ടി സംഘടിപ്പിച്ച പ്രീ സ്‌കൂള്‍ വിദ്യാഭ്യാസവും കുട്ടികളുടെ സംരക്ഷണവും ദേശീയ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. (more…)