എ കെ ജിയുടെ സ്മരണ സ്പന്ദിച്ചുനില്‍ക്കുന്ന വിദ്യാലയമാണിത്. അതുകൊണ്ടുതന്നെ എ കെ ജി ഈ സ്കൂളിനെ മുന്‍നിര്‍ത്തി പണ്ടൊരിക്കല്‍ കുറിച്ച വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടു തുടങ്ങാം. എ കെ ജിയുടെ വാക്കുകള്‍ ഇതാണ്: “പെരളശേരിയില്‍ ഒരു പുതിയ ഹൈസ്കൂളിന് അംഗീകരണം കിട്ടി പ്രവൃത്തിച്ചുവരുന്നതായി നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലൊ… പുതിയ കെട്ടിടങ്ങള്‍ മുതലായവ
ഉണ്ടാക്കേണ്ടതിലേക്കും മറ്റു പല ബാധ്യതകളും നിറവേറ്റേണ്ടതിലേക്കും വലിയ സംഖ്യ ആവശ്യമായി വന്നിരിക്കുന്നു.. നിങ്ങളുടെ പരിപൂര്ണസഹായം ഈ കാര്യത്തില്‍ സ്കൂള്‍ കമ്മിറ്റിക്കുണ്ടാകുമെന്ന് വിശ്വസിക്കുകയും അതിനായി വിനീതമായി അഭ്യര്‍ഥിക്കുകയും ചെയ്യുന്നു”.
1956ല്‍ എംപിയായിരിക്കെ എ കെ ജി എഴുതിയ കത്തിലെ വരികളാണിവ. എ കെ ജിയുടെ സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് ഈ സ്കൂള്‍ എന്ന് നമുക്കെല്ലാവര്‍ക്കുമറിയാമല്ലോ. അദ്ദേഹത്തിന്റെ മരണശേഷം എ കെ ജി സ്മാരകമായി മാറിയ സ്കൂള്‍ പുതിയ കൂട്ടായ്മയ്ക്കു സാക്ഷ്യമാവുകയാണ്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന ഈ സ്കൂളിനുവേണ്ടി പൂര്‍വവിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ‘ഓര്‍മയുടെ പൂക്കാല’മായി ഒത്തുചേരുകയാണ്. പുതുചരിത്രം കുറിക്കുകയാണ് നമ്മളിവിടെ. (more…)