South Korean Delegates Visits Chief Minister on 30th June 2017
Tag: Public Relation
മന്ത്രിസഭാ തീരുമാനങ്ങള്‍ 19.10.2016
കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളോടെ വിപുലമായി ആഘോഷിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ‘ഐക്യകേരളത്തിന്റെ അറുപത് വര്‍ഷം: നവോത്ഥാനത്തില്‍ നിന്ന് നവകേരളത്തിലേക്ക്’ (വജ്രകേരളം) എന്ന പേരില്‍ നടത്തുന്ന പരിപാടികള്‍ക്ക് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് തുടക്കമാകും. അന്നേ ദിവസം തിരുവനന്തപുരത്ത് സാമൂഹിക-സാംസ്കാരിക രംഗത്തേതടക്കം സമൂഹത്തിന്റെ നാനാതുറകളിലുളള പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ ആഘോഷ പരിപാടി സംഘടിപ്പിക്കും.
ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ്, ടൂറിസം, സാംസ്കാരികം എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. സംസ്ഥാനതലത്തിലും പ്രാദേശികതലത്തിലുമായി സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളില്‍ മുഴുവന്‍ വകുപ്പുകളും സ്വയംഭരണ സ്ഥാപനങ്ങളും പഞ്ചായത്തീരാജ് സ്ഥാപനങ്ങളും പങ്കാളികളാകും. (more…)