Tag: rain havoc

മന്ത്രിസഭാ ഉപസമിതി യോഗം 04-09-2018

പ്രളയക്കെടുതിയില്‍ വീടുകളില്‍ നാശനഷ്ടമുണ്ടായ കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസമായി നല്‍കുന്ന 10,000 രൂപയുടെ വിതരണം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ മന്ത്രിസഭ ഉപസമിതിയോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച വിവരശേഖരണവും പരിശോധനയും ഉള്‍പ്പെടെയുളള നടപടിക്രമങ്ങള്‍ക്ക് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ യോഗം തീരുമാനിച്ചു. (more…)

മുഖ്യമന്ത്രിയുടെ പത്രസമ്മേളനം 31-08-2018

കേരളം നേരിട്ട സമാനതകളില്ലാത്ത പ്രളയദുരന്തത്തെക്കുറിച്ച് നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്നലെ വിശദമായി ചര്‍ച്ച ചെയ്യുകയുണ്ടായി. ദുരിതാശ്വാസം പുനരധിവാസം പുനര്‍നിര്‍മാണം എന്നീ കാര്യങ്ങളില്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന ആഹ്വാനമാണ് നിയമസഭ ഏകകണ്ഠമായി നല്‍കിയത്. കേരളത്തെ കൂടുതല്‍ മെച്ചപ്പെട്ടനിലയില്‍ പുനര്‍നിര്‍മിക്കണം എന്ന ആശയം തന്നെയാണ് നിയമസഭയും മുന്നോട്ടുവയ്ക്കുന്നത്. (more…)

മത്സ്യത്തൊഴിലാളികള്‍ക്ക് ‘ബിഗ് സല്യൂട്ട്’ അര്‍പ്പിച്ച് കേരളത്തിന്‍െറ ആദരം

വീഴ്ചയില്‍ കരഞ്ഞിരിക്കാതെ നാടിനെ കൂടുതല്‍ ഉയരത്തിലേക്ക് ഉയര്‍ത്തും -മുഖ്യമന്ത്രി

അപകടത്തില്‍പ്പെട്ട സഹോദരങ്ങളെ സംരക്ഷിക്കണമെന്ന ഒറ്റ ചിന്തയോടെ ചാടിയിറങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്ക് കേരളത്തിന്‍െറ ‘ബിഗ് സല്യൂട്ട്’ സമര്‍പ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് ആദരമര്‍പ്പിച്ച് സംസ്ഥാന സര്‍ക്കാരിന്‍െറ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. (more…)

മുഖ്യമന്ത്രിയുടെ പത്രസമ്മേളനം 28-08-2018

സംസ്ഥാന രൂപീകരണത്തിന് ശേഷം ഉണ്ടായിട്ടുള്ള എറ്റവും വലിയ പ്രളയക്കെടുതിയെ നേരിടുന്ന പ്രവര്‍ത്തനങ്ങള്‍ ഒരോ ഘട്ടമായി മുന്നോട്ടുപോകുകയാണ്. ഇത്തരം കെടുതിയെ നേരിടുന്നതില്‍ മൂന്ന് ഘട്ടങ്ങളാണ് ഉള്ളത്.

1. രക്ഷാ പ്രവര്‍ത്തനം
2. പുനരധിവാസം
3. പുനര്‍ നിര്‍മ്മാണം
(more…)

1,093 ക്യാമ്പുകളിലായി 3,42,699 പേര്‍ : മുഖ്യമന്ത്രി ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു

ദുരിതാശ്വാസം, പുനരധിവാസം എന്നിവ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച വൈകീട്ട് അവലോകനം ചെയ്തു. തിങ്കളാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച് 1,093 ക്യാമ്പുകളിലായി 3,42,699 പേരുണ്ട്. ആഗസ്റ്റ് എട്ടുമുതല്‍ ഇന്നു വരെ 322 പേര്‍ മരിച്ചു. ക്യാമ്പുകളില്‍ നിന്ന് ആളുകള്‍ വീടുകളിലേക്ക് മടങ്ങിപ്പോകുകയാണ്. എങ്കിലും കുറച്ച് ദിവസംകൂടി ക്യാമ്പുകള്‍ തുടരേണ്ടിവരും. ക്യാമ്പുകളില്‍ ഭക്ഷണം നല്‍കാന്‍ ആവശ്യമായ സാധനങ്ങള്‍ സ്റ്റോക്കുണ്ട്. വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളില്‍ പമ്പ് ഉപയോഗിച്ച് വെള്ളം ഒഴിവാക്കാനുളള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. (more…)

കലക്ടര്‍മാരുമായി മുഖ്യമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് 27-08-2018

വിവിധ ജില്ലകളിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ കലക്ടര്‍മാരുമായുളള വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കാലത്ത് അവലോകനം ചെയ്തു.

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയദുരന്തമാണ് നാം നേരിട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന്‍റെ ഗുരുതരമായ പ്രത്യാഘാതത്തെക്കുറിച്ച് പഠനങ്ങള്‍ ആവശ്യമാണ്. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   21/08/2018

പ്രളയദുരന്തം നേരിട്ട ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനും അവരെ പുനരധിവസിപ്പിക്കാനും കേരളത്തെ പുനര്‍നിര്‍മ്മിക്കാനും അനുയോജ്യമായ ബൃഹദ്പദ്ധതി തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. തര്‍ന്ന കേരളത്തെ അതിനു മുമ്പുളള അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കുകയല്ല ലക്ഷ്യം. പുതിയൊരു കേരളത്തെ സൃഷ്ടിക്കുന്നതിനുളള പദ്ധതിയാണ് തയ്യാറാക്കുന്നത്. (more…)

മുഖ്യമന്ത്രിയുടെ പത്രസമ്മേളനം 21-08-2018

പ്രളയദുരന്തം നേരിട്ട ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനും അവരെ പുനരധിവസിപ്പിക്കാനും കേരളത്തെ പുനര്‍നിര്‍മ്മിക്കാനും അനുയോജ്യമായ ബൃഹദ്പദ്ധതി തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. തര്‍ന്ന കേരളത്തെ അതിനു മുമ്പുളള അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കുകയല്ല ലക്ഷ്യം. പുതിയൊരു കേരളത്തെ സൃഷ്ടിക്കുന്നതിനുളള പദ്ധതിയാണ് തയ്യാറാക്കുന്നത്. (more…)

മുഖ്യമന്ത്രിയുടെ പത്രസമ്മേളനം 20-08-2018

സംസ്ഥാനം നേരിട്ട വെള്ളപ്പൊക്ക ദുരിതത്തിന്‍റെ ആഘാതങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികളിലെ ആദ്യ ഘട്ടമായ രക്ഷാപ്രവര്‍ത്തനം ഇന്നത്തോടെ പൂര്‍ണതയിലേക്ക് എത്തിക്കഴിഞ്ഞു. രക്ഷപ്പെടുത്തിയവരുടെ കണക്ക് പരിശോധിച്ചാല്‍ വന്നിട്ടുള്ള മാറ്റം വ്യക്തമാണ്. (more…)

58,506 പേരെ ശനിയാഴ്ച പ്രളയക്കെടുതിയിൽനിന്ന് രക്ഷിക്കാനായി

സംസ്ഥാനം പൂർവസ്ഥിതിയിലാകുന്നതുവരെ ജാഗ്രത തുടരും

ശനിയാഴ്ച 58,506 പേരെ പ്രളയക്കെടുതിയിൽനിന്ന് രക്ഷിക്കാനായതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 33 പേർ ഇന്ന് മരിച്ചു. മഴക്കെടുതിയിൽനിന്ന് സംസ്ഥാനം പൂർവസ്ഥിതിയിലാകുന്നതുവരെ ജാഗ്രത തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. (more…)