Tag: rebuilding a new kerala

പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ഇതില്‍ കേന്ദ്രസര്‍ക്കാരും വിവിധ ഏജന്‍സികളും സംസ്ഥാനത്തിന് നല്‍കിയ നിര്‍ലോപമായ പിന്തുണക്ക് പ്രധാനമന്ത്രിയെ നന്ദി അറിയിച്ചു. കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിനു  പൂര്‍ണ പിന്തുണ പ്രധാനമന്ത്രി കൂടിക്കാഴ്ചയിലറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. (more…)

മന്ത്രിസഭാ ഉപസമിതി യോഗം 12-09-2018

ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനം സംബന്ധിച്ച മന്ത്രിസഭാ ഉപസമിതിയോഗം ഇന്നു കാലത്ത് ചേര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിശദമായി അവലോകനം ചെയ്തു. (more…)

കേരളത്തിന്‍റെത് മെച്ചപ്പെട്ട നിലയിലുളള പുനര്‍നിര്‍മ്മാണം

പ്രളയക്കെടുതിക്ക് ഇരയായവരുടെ പുനരധിവാസം, തകര്‍ന്ന കേരളത്തിന്‍റെ മെച്ചപ്പെട്ട നിലയിലുളള പുനര്‍നിര്‍മ്മാണം എന്നിവയാണ് ഇനി സര്‍ക്കാരിന്‍റെ മുമ്പിലുളള പ്രധാന അജണ്ട. ഇത് സംബന്ധിച്ച വ്യക്തമായ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം രൂപം നല്‍കിയിരുന്നു. അതനുസരിച്ചുളള നടപടികള്‍ യുദ്ധകാലടിസ്ഥാനത്തില്‍ മുന്നോട്ടുപോകുകയാണ്. സ്ഥലത്തില്ലെങ്കിലും അപ്പപ്പോള്‍ ഉയര്‍ന്നുവരുന്ന പ്രധാന കാര്യങ്ങളില്‍ മുഖ്യമന്ത്രി തന്നെ തീരുമാനം എടുക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. മന്ത്രിമാരുമായും പ്രധാന ഉദ്യോഗസ്ഥരുമായും അദ്ദേഹം ആശയവിനിമയം നടത്തുകയും ചെയ്യുന്നുണ്ട്. ഭരണ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ഒരു തടസ്സവും ഉണ്ടായിട്ടില്ല. (more…)

പുതിയൊരു കേരളത്തെ സൃഷ്ടിക്കുക ലക്ഷ്യം

പ്രളയ ദുരന്തത്തില്‍ നിന്ന് ഉയര്‍ത്തെണീറ്റ് പുതിയൊരു കേരളത്തെ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലെത്തിയ ലോകബാങ്ക് പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്തുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര നിലവാരമുള്ള റോഡുകളും പാലങ്ങളും നിര്‍മ്മിക്കുന്നതിലൂടെ ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കാനാവും. പ്രളയം സൃഷ്ടിച്ച നഷ്ടത്തിന്‍റെ വ്യാപ്തി വളരെ വലുതാണ്. റോഡുകളും പാലങ്ങളും നശിച്ചതിനൊപ്പം ചെറുകിട കച്ചവടക്കാരും ബിസിനസുകാരും വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. ഇവരുടെ പുനരധിവാസത്തിന് നിലവിലെ ബാങ്ക് പദ്ധതികള്‍ മാത്രം മതിയാവില്ല. ഇതിന് ലോകബാങ്കിന്‍റെ സഹായം ആവശ്യമാണ്. (more…)