Tag: rescue operations

മന്ത്രിസഭാ തീരുമാനങ്ങള്‍   31/08/2018

ഓഖി ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ തീരദേശത്തെ മത്സ്യത്തൊഴിലാളി വിഭാഗത്തില്‍ നിന്നും പോലീസ് വകുപ്പില്‍ കോസ്റ്റല്‍ വാര്‍ഡډാരായി 200 പേരെ കരാറടിസ്ഥാനത്തില്‍ നിയമിക്കും.

സാംസ്കാരിക വകുപ്പിനു കീഴിലുളള സ്ഥാപനങ്ങളുടെ ചെയര്‍മാډാരുടെയും വൈസ് ചെയര്‍മാډാരുടെയും ഓണറേറിയം പുതുക്കി നിശ്ചയിക്കാന്‍ തീരുമാനിച്ചു. (more…)

മത്സ്യത്തൊഴിലാളികള്‍ക്ക് ‘ബിഗ് സല്യൂട്ട്’ അര്‍പ്പിച്ച് കേരളത്തിന്‍െറ ആദരം

വീഴ്ചയില്‍ കരഞ്ഞിരിക്കാതെ നാടിനെ കൂടുതല്‍ ഉയരത്തിലേക്ക് ഉയര്‍ത്തും -മുഖ്യമന്ത്രി

അപകടത്തില്‍പ്പെട്ട സഹോദരങ്ങളെ സംരക്ഷിക്കണമെന്ന ഒറ്റ ചിന്തയോടെ ചാടിയിറങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്ക് കേരളത്തിന്‍െറ ‘ബിഗ് സല്യൂട്ട്’ സമര്‍പ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് ആദരമര്‍പ്പിച്ച് സംസ്ഥാന സര്‍ക്കാരിന്‍െറ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. (more…)

കലക്ടര്‍മാരുമായി മുഖ്യമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് 27-08-2018

വിവിധ ജില്ലകളിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ കലക്ടര്‍മാരുമായുളള വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കാലത്ത് അവലോകനം ചെയ്തു.

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയദുരന്തമാണ് നാം നേരിട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന്‍റെ ഗുരുതരമായ പ്രത്യാഘാതത്തെക്കുറിച്ച് പഠനങ്ങള്‍ ആവശ്യമാണ്. (more…)

കേരളം മറക്കില്ല സേനകളുടെ സേവനം

രക്ഷാപ്രവര്‍ത്തനത്തിനെത്തിയ കേന്ദ്രസേനകള്‍ക്ക് സംസ്ഥാനത്തിന്റെ ആദരം

പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സേനാവിഭാഗങ്ങളുടെ സേവനവും അവരോടുള്ള നന്ദിയും കേരളം ഒരിക്കലും മറക്കാതെ മനസില്‍ സൂക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാദൗത്യത്തില്‍ പങ്കാളികളായ കേന്ദ്രസേനാ വിഭാഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സ്വീകരണചടങ്ങ് ശംഖുംമുഖം എയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. (more…)

അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ദ്ദേശം നൽകി

തെക്കന്‍ കേരളത്തില്‍ കാറ്റും മഴയും കനത്ത നാശനഷ്ടം ഉണ്ടാക്കുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ ഏജന്‍സികളെയും ഏകോപിപ്പിച്ച് അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്താനും അതീവ ജാഗ്രത പുലര്‍ത്താനും മുഖ്യമന്ത്രി പിണറായി വിജയന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് മുഖ്യമന്ത്രി കളക്ടര്‍മാരോട് സംസാരിച്ചത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ കളക്ടര്‍മാര്‍ അവിടുത്തെ കാലവര്‍ഷക്കെടുതിയെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികളെക്കുറിച്ച് വിവരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ നാശനഷ്ടം. ദുരന്ത സാധ്യത കണക്കിലെടുത്ത് ആവശ്യമായ സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കളക്ടര്‍മാരോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. (more…)