Tag: salary revision

മന്ത്രിസഭാ തീരുമാനങ്ങള്‍   11/10/2017

കെഫോണ്‍ നടപ്പാക്കുന്നതിന് സംയുക്ത കമ്പനി

പൊതുജനങ്ങള്‍ക്ക് കുറഞ്ഞനിരക്കില്‍ ഇന്റര്‍നെറ്റ് സേവനം നല്‍കുന്നതിനും വിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വേഗം കൂടിയ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുന്നതിനും ആവിഷ്കരിച്ച കേരളാ ഫൈബര്‍ ഓപ്റ്റിക് നെറ്റ്‌വര്‍ക്ക് (കെഫോണ്‍) പദ്ധതി നടപ്പാക്കുന്നതിന് ഒരു പ്രത്യേക കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കെ.എസ്.ഇ.ബിയും, കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്റ്റ്രക്ചര്‍ ലിമിറ്റഡും ചേര്‍ന്ന് തുല്യഓഹരി പങ്കാളിത്തത്തോടെ സംയുക്ത കമ്പനി രൂപീകരിക്കാനാണ് തീരുമാനം. വൈദ്യുതി ബോര്‍ഡിന്റെ വിതരണ സംവിധാനത്തിന് സമാന്തരമായി പുതിയ ഓപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല ഉണ്ടാക്കാനാണ് പദ്ധതി. ഇതു വഴി ഇരുപത് ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കും. 1028 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ്. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍  27/09/2017

1. യു.എ.ഇ. കോണ്‍സുലേറ്റിന് 70 സെന്റ് സ്ഥലം
തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന യു.എ.ഇ. കോണ്‍സുലേറ്റിന് സ്വന്തം കെട്ടിടം നിര്‍മിക്കുന്നതിന് നഗരത്തിലെ പേരൂര്‍ക്കട വില്ലേജില്‍ 70 സെന്റ് സ്ഥലം 90 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കേന്ദ്രസര്‍ക്കാര്‍ യു.എ.ഇ എംബസിക്കും കോണ്‍സുലേറ്റിനും സ്ഥലം നല്‍കുന്ന വ്യവസ്ഥകള്‍ ഇതിന് ബാധകമായിരിക്കും.

2. ശമ്പള പരിഷ്കരണം

  • കെല്‍ട്രോണ്‍ കംപോണന്റ് കോംപ്ലക്സ് ലിമിറ്റഡ്, കെല്‍ട്രോണ്‍ ഇലക്റ്റ്രോ സെറാമിക്സ് ലിമിറ്റഡ് എന്നീ കമ്പനികളിലെ ജീവനക്കാരുടെ ശമ്പളം 2012 ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തോടെ പരിഷ്കരിക്കാന്‍ തീരുമാനിച്ചു.
  • മത്സ്യഫെഡ് ജീവനക്കാരുടെ ശമ്പളം പത്താം ശമ്പള പരിഷ്കരണ കമ്മീഷന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ പരിഷ്കരിക്കാന്‍ തീരുമാനിച്ചു.

(more…)

മന്ത്രിസഭാ തീരുമാനങ്ങള്‍  16/08/2017

മുരുകന്റെ മക്കളുടെ വിദ്യാഭ്യാസത്തിന് 10 ലക്ഷം രൂപ

വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രികളില്‍ ചികിത്സ ലഭിക്കാതെ മരണപ്പെട്ട തിരുനല്‍വേലി സ്വദേശി മുരുകന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. രണ്ട് മക്കളുടെ വിദ്യാഭ്യാസത്തിനായി അഞ്ച് ലക്ഷം രൂപ വീതം നല്‍കാനാണ് തീരുമാനം. ഈ തുക ബാങ്കില്‍ നിക്ഷേപിക്കുകയും പലിശ മുരുകന്റെ ഭാര്യ മുരുകമ്മയ്ക്ക് നല്‍കുകയും ചെയ്യും. മുരുകന്റെ ഭാര്യയും മറ്റ് കുടുംബാംഗങ്ങളും ഇന്ന് കാലത്ത് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. കുടുംബത്തിന്റെ വിവരങ്ങള്‍ മുഖ്യമന്ത്രി ചോദിച്ചു മനസ്സിലാക്കി. 25 വര്‍ഷമായി കൊല്ലത്ത് കറവക്കാരനായി ജോലി ചെയ്യുകയായിരുന്നു മുരുകന്‍. സര്‍ക്കാര്‍ ആവശ്യമായ സഹായം നല്‍കുമെന്ന് അവര്‍ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, സി.പി.ഐ(എം) ജില്ലാ സെക്രട്ടറി കെ.എന്‍. ബാലഗോപാല്‍, തിരുനല്‍വേലി തിസൈന്‍ വില്ലൈ ടൗണ്‍ പഞ്ചായത്ത് കൗണ്‍സിലര്‍ മാരിമുത്തു എന്നിവരോടൊപ്പമാണ് മുരുകന്റെ കുടുംബം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. മുരുകന്റെ രണ്ടു മക്കളും കൂടെയുണ്ടായിരുന്നു. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍  27/07/2017

പി.എസ്.സിയില്‍ ഏഴ് പുതിയ അംഗങ്ങള്‍

പബ്ലിക്‍ സര്‍വീസ് കമ്മീഷന്‍ അംഗങ്ങളുടെ നിലവിലുളള ഒഴിവുകളില്‍ ഏഴുപേരെ നിയമിക്കാന്‍ മന്ത്രിസഭ യോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു.

1. ഡോ.കെ.പി. സജിലാല്‍ (അസോസിയേറ്റ് പ്രൊഫ. ഡിപ്പാര്‍ട്മെന്റ് ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍, ഡി.ബി. കോളേജ് കോട്ടയം)
2. പി.കെ.വിജയകുമാര്‍, (സ്റ്റോര്‍ കീപ്പര്‍, ആര്‍വിറ്റിഐ, തിരുവനന്തപുരം)
3. ഡോ. ഡി. രാജന്‍, അസി. പ്രൊഫ., ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് തിരുവനന്തപുരം)
4. റ്റി.ആര്‍. അനില്‍കുമാര്‍ (ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി ലൈബ്രറി, കാലടി)
5. മുഹമമദ് മുസ്തഫ കടമ്പോട്ട് (റ്റീച്ചര്‍, റ്റി.എസ്.എ.എം. യു.പി.സ്കൂള്‍, ഒതുക്കുങ്ങല്‍, മലപ്പുറം)
6. പി.എച്ച്. മുഹമ്മദ് ഇസ്മയില്‍ (റിട്ട. ജൂനിയര്‍, സൂപ്രണ്ട്, പി.ഡബ്ല്യു.ഡി, ആലുവ)
7. റോഷന്‍ റോയ് മാത്യൂ (റാന്നി)

എന്നിവരെയാണ് ശുപാര്‍ശ ചെയ്തത് (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 21/06/2017

ശമ്പള പരിഷ്കരണം

1. സംസ്ഥാന ചലച്ചിത്ര അക്കാദമിയിലെ സര്‍ക്കാര്‍ അംഗീകാരമുളള തസ്തികകളിലെ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാന്‍ തീരുമാനിച്ചു.

2. കേരള സ്റ്റേറ്റ് ഹോമിയോപ്പതിക്‍ കോ-ഓപ്പറേറ്റീവ് ഫാര്‍മസിയിലെ (ഹോംകോ) ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്കരിക്കാന്‍ തീരുമാനിച്ചു.

3. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാന്‍ തീരുമാനിച്ചു.
(more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 08/06/2017

1. കേരളാ പൗള്‍ട്രി വികസന കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്കരണം നടപ്പിലാക്കാന്‍ തീരുമാനിച്ചു.

2. കേരളാ ലളിതകലാ അക്കാദമി ജീവനക്കാര്‍ക്ക് ശമ്പളപരിഷ്കരണം നടപ്പിലാക്കും.

3. ഫിഷറീസ് വകുപ്പിനു കീഴിലുളള അഡാക്ക് ജീവനക്കാര്‍ക്ക് ശമ്പളപരിഷ്കരണം നടപ്പിലാക്കും

4. സംസ്ഥാന ലൈഫ് മിഷന് സാങ്കേതിക സഹായം നല്‍കുന്നതിനുളള ഏജന്‍സികളായി കോഴിക്കോട് എന്‍.ഐ.ടി-യെയും തിരുവനന്തപുരം സി.ഇ.ടി-യെയും ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു. (more…)

മന്ത്രിസഭാ തീരുമാനങ്ങൾ (07/09/2016)

2016 സെപ്റ്റംബര്‍ 26 മുതല്‍ നിയമസഭ ചേരുന്നതിനായി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

പെന്‍ഷന്‍കാരായ അംഗന്‍വാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ എന്നിവര്‍ക്ക് 1000 രൂപ പ്രത്യേക ധനസഹായം അനുവദിക്കാന്‍ തീരുമാനിച്ചു.

ആരോഗ്യവകുപ്പില്‍ 31/05/2016ന് വിരമിക്കേണ്ടിയിരുന്ന ഡോക്റ്റര്‍മാരുടെ സേവനകാലം ആറുമാസംകൂടി ദീര്‍ഘിപ്പിച്ച നടപടി മന്ത്രിസഭായോഗം സാധൂകരിച്ചു. വിരമിക്കല്‍ തീയതിക്കുശേഷമുള്ള കാലയളവ് യാതൊരുവിധ സേവനാനുകൂല്യങ്ങള്‍ക്കും കണക്കാക്കുന്നതല്ല. 2016 ജൂണ്‍ മുതല്‍ ഒക്റ്റോബര്‍ വരെ വിരമിക്കേണ്ട ഡോക്റ്റര്‍മാരുടെ സേവനകാലാവധി 2016 നവംബര്‍ 30 വരെ നീട്ടി.

കെ.എസ്.എഫ്.ഇ ജീവനക്കാര്‍ക്ക് 01.08.2012 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പള പരിഷ്ക്കരണം അനുവദിക്കാന്‍ തീരുമാനിച്ചു. (more…)