Tag: space center

ബഹിരാകാശ ഗവേഷണത്തില്‍ വികസിതരാജ്യങ്ങള്‍ക്ക് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ ഇന്ത്യയെ സഹായിച്ചത് വി.എസ്.എസ്.സി

ബഹിരാകാശ ഗവേഷണ രംഗത്ത് വികസിത രാജ്യങ്ങള്‍ക്കു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ ഇന്ത്യയെ സഹായിച്ചത് വിക്രം സാരാഭായ് സ്‌പേസ് സെന്ററാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഐ.എസ്.ആര്‍.ഒ സംഘടിപ്പിച്ച ലോക ബഹിരാകാശ വാരാഘോഷം കനകക്കുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണ്ടുകാലത്ത് നമ്മുടെ നാട്ടില്‍ അന്ധവിശ്വാസങ്ങളും മറ്റും നിലനിന്നിരുന്നു. നാടിനെ പഴയ കാലത്തേക്ക് മടക്കിക്കൊണ്ടുപോകാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നില്ലേയെന്ന് സംശയമുണ്ട്. അതിനെതിരെ ശാസ്ത്രലോകമുള്‍പ്പെടെ ജാഗ്രത പാലിക്കണം. (more…)

/ In Featured Articles, Press Release / Tags: , , , / By CM Kerala / Comments Off on ബഹിരാകാശ ഗവേഷണത്തില്‍ വികസിതരാജ്യങ്ങള്‍ക്ക് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ ഇന്ത്യയെ സഹായിച്ചത് വി.എസ്.എസ്.സി

വേള്‍ഡ് സ്പേസ് വീക്ക്

ലോക ബഹിരാകാശ വാരാഘോഷങ്ങളുമായി ഈ വിധത്തില്‍ സഹകരിക്കാന്‍ കഴിയുന്നതില്‍ എനിക്ക് അനല്‍പമായ സന്തോഷമുണ്ട്. വിഎസ്എസ്സിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ ആഘോഷവാരവുമായി ഇതര ബഹിരാകാശ സാങ്കേതിക സ്ഥാപനങ്ങളായ എല്‍പിഎസ്സി, ഐഐഎസ്യു, ഐഎസ്ആര്‍ഒ പ്രൊപ്പല്‍ഷന്‍ കോംപ്ലക്സ് എന്നിവയും കൈകോര്‍ക്കുന്നു എന്നു കാണുന്നത് സന്തോഷകരമാണ്.

ലോകത്തിന്‍റെ ബഹിരാകാശ പര്യവേഷണ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കിയ ആദ്യ ബഹിരാകാശ പേടകമാണല്ലോ സ്പുട്നിക് 1. 1957
ഒക്ടോബര്‍ 4ലെ അതിന്‍റെ വിക്ഷേപണസ്മരണകള്‍ മുന്‍നിര്‍ത്തിയാണ് നാം ഇപ്പോള്‍ ലോക ബഹിരാകാശവാരം ആഘോഷിക്കുന്നത്. യുഎന്‍ പൊതുസഭയുടെ തീരുമാനപ്രകാമാണ് എല്ലാ വര്‍ഷവും ഈ ആഘോഷം നടന്നുവരുന്നത്. (more…)