Tag: space

വേള്‍ഡ് സ്പേസ് വീക്ക്

ലോക ബഹിരാകാശ വാരാഘോഷങ്ങളുമായി ഈ വിധത്തില്‍ സഹകരിക്കാന്‍ കഴിയുന്നതില്‍ എനിക്ക് അനല്‍പമായ സന്തോഷമുണ്ട്. വിഎസ്എസ്സിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ ആഘോഷവാരവുമായി ഇതര ബഹിരാകാശ സാങ്കേതിക സ്ഥാപനങ്ങളായ എല്‍പിഎസ്സി, ഐഐഎസ്യു, ഐഎസ്ആര്‍ഒ പ്രൊപ്പല്‍ഷന്‍ കോംപ്ലക്സ് എന്നിവയും കൈകോര്‍ക്കുന്നു എന്നു കാണുന്നത് സന്തോഷകരമാണ്.

ലോകത്തിന്‍റെ ബഹിരാകാശ പര്യവേഷണ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കിയ ആദ്യ ബഹിരാകാശ പേടകമാണല്ലോ സ്പുട്നിക് 1. 1957
ഒക്ടോബര്‍ 4ലെ അതിന്‍റെ വിക്ഷേപണസ്മരണകള്‍ മുന്‍നിര്‍ത്തിയാണ് നാം ഇപ്പോള്‍ ലോക ബഹിരാകാശവാരം ആഘോഷിക്കുന്നത്. യുഎന്‍ പൊതുസഭയുടെ തീരുമാനപ്രകാമാണ് എല്ലാ വര്‍ഷവും ഈ ആഘോഷം നടന്നുവരുന്നത്. (more…)

സ്‌പേസ് സാങ്കേതികവിദ്യ പ്രകൃതിവിഭവ മാനേജ്‌മെന്റിനും വികസനത്തിനും നിര്‍ണായകം

കേരളത്തിനായുള്ള ഐ.എസ.്ആര്‍.ഒ ഭുവന്‍ ജിയോപോര്‍ട്ടലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഐ.എസ്.ആര്‍.ഒയും കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് ആന്റ് എന്‍വയോണ്‍മെന്റ് സെന്ററും സംയുക്തമായി സംഘടിപ്പിച്ച ഏകദിന കേരള സ്റ്റേറ്റ് മീറ്റ്- 2016ന്റെ പ്രത്യേക സമ്മേളനത്തിലായിരുന്നു ഉദ്ഘാടനം.റിമോട്ട് സെന്‍സിംഗ്, ജിയോഗ്രാഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സാങ്കേതികവിദ്യകള്‍ക്ക് പ്രകൃതിവിഭവ മാനേജ്‌മെന്റിന്റെയും ഭരണത്തിന്റെയും വികസനത്തിന്റെയും വിവിധ മേഖലകളിലും നിര്‍ണായകപങ്കുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവിധ വകുപ്പുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സ്്‌പേസ് സാങ്കേതികവിദ്യ അപ്്‌ളിക്കേഷനുകള്‍ നിര്‍ണായകമാണ്. വരള്‍ച്ച നേരിടുന്ന സംസ്ഥാനത്തിന് ജലവിഭവ മാനേജ്‌മെന്റ് ആവശ്യമാണ്. കൂടാതെ ഫിഷറീസ്, കൃഷി, വനം, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകള്‍ക്കും തങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമാക്കാന്‍ സ്‌പേസ് സാങ്കേതികവിദ്യകളുടെ സഹായം ഉപയോഗിക്കാം. സ്‌പേസ് ടെക്‌നോളജി അധിഷ്ഠിത അപ്‌ളിക്കേഷനുകളും ടൂളുകളും (more…)

ബഹിരാകാശ സാങ്കേതികവിദ്യയുണ്ടാക്കിയ മാറ്റങ്ങള്‍ പുതുതലമുറയില്‍ എത്തിക്കണം

ബഹിരാകാശ സാങ്കേതികവിദ്യയുണ്ടാക്കിയ വിപ്‌ളവകരമായ മാറ്റങ്ങളുടെ പ്രകാശം പുതുതലമുറയുടെ മനസ്സില്‍ എത്തിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിക്രം സാരാഭായിയെയും എ.പി.ജെ അബ്ദുള്‍കലാമിനെയുംപോലുള്ള മഹാരഥന്മാര്‍ ഈ രംഗത്ത് ഉണ്ടാക്കിയ നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് പുതുതലമുറ അറിയേണ്ടതുണ്ട്. (more…)