Tag: Sport School

പാലാ സ്പോര്‍ട്സ് സ്കൂള്‍

സ്കൂള്‍തലത്തിലുള്ള സ്പോര്‍ട്സിന് രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രധാന്യം നല്‍കുന്ന സംസ്ഥാനമാണ് കേരളം. ചെറുപ്രായത്തില്‍ തന്നെ കുട്ടികളെ കളിക്കളങ്ങളിലേക്ക് ആകര്‍ഷിക്കുന്നതില്‍ നമ്മുടെ സ്കൂളുകള്‍ വഹിക്കുന്ന പങ്ക് ഏറെ വലുതാണ്. സ്പോര്‍ട്സ് സ്കൂളുകളും കായികമേഖലയ്ക്ക് കാര്യമായ പ്രോത്സാഹനം നല്‍കുന്ന മറ്റു സ്കൂളുകളുമാണ് നമ്മുടെ കായികവികസനത്തിന്‍റെ അടിത്തറ. ഈ അടിത്തറയില്‍ നിന്നുകൊണ്ടാണ് നിരവധി ദേശീയ, അന്തര്‍ദേശീയ താരങ്ങളെ രാജ്യത്തിനു സംഭാവന ചെയ്യാന്‍ സാധിച്ചത്.

സ്കൂള്‍തല കായികമേളകള്‍ ഇത്രയേറെ ആസൂത്രണത്തോടെ നടത്തുന്ന മറ്റൊരു സംസ്ഥാനവുമില്ല. ദേശീയ സ്കൂള്‍ കായികമേളയില്‍ കേരളം പുലര്‍ത്തുന്ന ആധിപത്യം ഇതിനു തെളിവാണ്. പതിനായിരക്കണക്കിനു കുട്ടികളാണ് ഒരു വര്‍ഷം വിവിധതലങ്ങളിലുള്ള സ്കൂള്‍ കായികമേളകളില്‍ പങ്കെടുക്കുന്നത്. സംസ്ഥാന സ്കൂള്‍ കായികമേളയില്‍ മൂവായിരത്തോളം കുട്ടികള്‍ പങ്കെടുക്കുന്നു. ലോകത്തുതന്നെ സ്കൂള്‍തലത്തില്‍ ഇത്തരമൊരു കായികസംഘാടനം അപൂര്‍വമാണ്. (more…)