ഭാഗ്യക്കുറി വകുപ്പ് അമ്പതാണ്ടു വിജയകരമായി പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനമാണ് ഇന്നിവിടെ നടക്കുന്നത്. സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സംസ്ഥാനതല സമാപനം.
ജനുവരി 15 ന് വയനാട് സുല്‍ത്താന്‍ ബത്തേരിയിലാണ് ആഘോഷപരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ ജില്ലാ, സബ് ജില്ല ഓഫീസുകളിലും സംഘടിപ്പിച്ച ആഘോഷങ്ങള്‍ക്കാണ് ഇന്നിവിടെ സമാപ്തിയാകുന്നത്. സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ട ജന വിഭാഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ആഘോഷപരിപാടികള്‍ എല്ലായിടത്തും ഗംഭീരമായി സംഘടിപ്പിക്കുവാന്‍ കഴിഞ്ഞു എന്നു കാണുന്നതു സന്തോഷകരമാണ്. വകുപ്പിന്റെ ഉത്ഭവം, വളര്‍ച്ച, നേട്ടം, ഭാവി മുതലായവ സംബന്ധിച്ച് വ്യക്തമായ ധാരണ ജനങ്ങളിലുണ്ടാക്കുന്നതിന് ജൂബിലി ആഘോഷങ്ങള്‍ക്ക് അനുബന്ധമായി നടന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. (more…)