Tag: The Department of Soil Survey & Soil Conservation

ഭൂവിഭവ പരിപാലനം ശരിയായ ദിശയിലാകണം

ഭാവിതലമുറയുടെ നിലനില്‍പ്പിനായി ഭൂവിഭവ പരിപാലനം ശരിയായ ദിശയിലാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ലോക മണ്ണ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ‘മണ്ണിനെയറിയാം മൊബൈലിലൂടെ’ ആപ്പിന്റെ പ്രകാശനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജൈവ ആവാസ വ്യവസ്ഥയില്‍ ജീവന്റെ നിലനില്‍പ്പിന് മണ്ണ് ഒഴിവാക്കാനാവാത്ത വിധം പ്രധാനമാണ്. പലയിടത്തും മണ്ണ് അനിയന്ത്രിതമായി എടുക്കുമ്പോള്‍ നഷ്ടപ്പെടുന്നത് ഫലഭൂയിഷ്ടമായ മേല്‍മണ്ണാണ്. കൂടാതെ, മാലിന്യ നിക്ഷേപത്തിലൂടെയും മണ്ണ് മലിനമാകുന്നു. (more…)