Tag: vimukthi

സ്‌കൂളുകളെ ലഹരിമുക്തമാക്കാന്‍ നാടൊന്നിക്കണം

മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള ബോധവത്കരണ സെമിനാറും പരിശീലനവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

വിദ്യാലയങ്ങളാണ് ഭാവിതലമുറ നിലനില്‍ക്കുന്നതെന്നും ഇന്നത്തെ വിദ്യാര്‍ത്ഥികളാണ് നാളത്തെ പലരുമായി മാറുന്നതെന്നും സ്‌കൂളുകളെ ലഹരി മുക്തമാക്കുന്നതിന് നാട് ഒന്നിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 01/03/2017

1. കേരള സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ ‘വിമുക്തി’യുടെ പ്രവര്‍ത്തനങ്ങള്‍ സുഗമവും സുതാര്യവുമായി നടത്തുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട് വകുപ്പുകള്‍ക്ക് പൊതുനിര്‍ദേശങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചു. ലഹരിവിരുദ്ധ സന്ദേശം എല്ലാ വീടുകളിലും എത്തിക്കുന്നതിനുളള ‘വിമുക്തി സ്റ്റിക്കര്‍’ പതിക്കുന്ന പ്രവര്‍ത്തനം കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, അംഗന്‍വാടി ജീവനക്കാര്‍ എന്നിവര്‍ മുഖേന നിര്‍വഹിക്കും. ഇതിന്റെ മേല്‍നോട്ടം വഹിക്കുന്നതിന് തദ്ദേശ സ്വയംഭരണവകുപ്പു മുഖേന എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കാനും തീരുമാനിച്ചു. കോര്‍പ്പറേഷന്‍/ബ്ലോക്‍/നഗരസഭ/ഗ്രാമപഞ്ചായത്ത് തലത്തില്‍ ‘വിമുക്തി’ മിഷന്റെ ഉദ്ഘാടന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിനും തുടര്‍ന്ന് വാര്‍ഡ്, അയല്‍ക്കൂട്ടതല കമ്മിറ്റികള്‍ രൂപീകരിച്ച് പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടക്കുന്നതിനുളള നിര്‍ദേശവും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കും.

സ്കൂള്‍, കോളേജ് അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ലഹരി വിരുദ്ധ ക്ലബ്ബുകള്‍ രൂപീകരിക്കുന്നതിനും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സജീവമായി ഏറ്റെടുക്കുന്നതിനുമുളള പൊതുനിര്‍ദേശം വിദ്യാഭ്യാസ വകുപ്പു മുഖേന നല്‍കുന്നതാണ്. ലൈബ്രറി കൗണ്‍സില്‍ മുഖേന ‘വിമുക്തി’ മിഷന്റെ ലഹരി വിരുദ്ധ/ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനുളള പൊതുനിര്‍ദേശം വിദ്യാഭ്യാസ വകുപ്പു മുഖേന നല്‍കും. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖല സ്ഥാപനങ്ങളിലും ലഹരിവിമുക്ത കമ്മിറ്റികള്‍ രൂപീകരിക്കുന്നതിനുളള നിര്‍ദേശം പൊതുഭരണ വകുപ്പുമുഖേന നല്‍കാനും തീരുമാനിച്ചു. (more…)

‘വിമുക്തി’ ലഹരി വര്‍ജന മിഷന് തുടക്കമായി

ലഹരി മാഫിയക്കെതിരെ നാടും ജനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ മദ്യം-മയക്കുമരുന്ന് ദുരുപയോഗം തടയാന്‍ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ‘വിമുക്തി’ ലഹരി വര്‍ജന മിഷന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി മാഫിയകള്‍ ലക്ഷ്യമിടുന്നത് പ്രധാനമായും കുട്ടികളെയാണ്. ഭാവി വാഗ്ദാനങ്ങളെ നശിപ്പിക്കലാണ് അവരുടെ ലക്ഷ്യം. നമ്മുടെ സംസ്ഥാനത്തിലെ നല്ല പ്രതികരണശേഷിയുള്ള അവസ്ഥ ഇല്ലാതാക്കാന്‍ യുവതലമുറയെ ചെറുപ്രായത്തില്‍തന്നെ പിടികൂടാനായി വലിയതോതില്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ലഹരിയുമായി ബന്ധപ്പെട്ട ദുശ്ശീലങ്ങള്‍ പുതിയ തലമുറയ്ക്കിടയില്‍ കൂടിയിട്ടുണ്ട്. (more…)

മന്ത്രിസഭാ തീരുമാനങ്ങൾ 04/10/2016

ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിനായി ‘വിമുക്തി’

മദ്യം മയക്കുമരുന്ന് എന്നിവക്കെതിരെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് വിമുക്തി (കേരള സംസ്ഥാന ലഹരി വര്‍ജന മിഷന്‍) എന്ന പേരില്‍ ഒരു പുതിയ പദ്ധതി രൂപീകരിക്കാന്‍ തീരുമാനിച്ചു. സ്റ്റുഡന്‍ഡ് പോലീസ് കേഡറ്റ്, സ്കൂള്‍-കോളേജ് ലഹരിവിരുദ്ധ ക്ലബ്ബുകള്‍, നാഷണല്‍ സര്‍വീ.സ് സ്കീം, കുടുംബശ്രീ, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, മദ്യവര്‍ജന സമിതികള്‍ അടക്കമുള്ള സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ത്ഥി- യുവജന- മഹിളാ സംഘടനകള്‍ എന്നിവരുമായി സഹകരിച്ചാണ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക. ലഹരിമുക്ത കേരളം എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. യുവജനങ്ങളേയും വിദ്യാര്‍ത്ഥികളെയും ലഹരി ഉപയോഗത്തിന്‍റെ ദൂഷ്യവശങ്ങള്‍ ബോധ്യപ്പെടുത്തി വ്യാപകമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. (more…)