Tag: watershed day

തണ്ണീര്‍ത്തട സംരക്ഷണത്തില്‍ വിട്ടുവീഴ്ചയില്ല

തണ്ണീര്‍ത്തടങ്ങള്‍ക്ക് ദോഷമായി ബാധിക്കുന്ന കാര്യങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും സര്‍ക്കാരില്‍ നിന്നുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വരുംതലമുറയ്ക്ക് കൂടി അവകാശപ്പെട്ടതാണെന്ന ചിന്തയോടെ വേണം തണ്ണീര്‍ത്തടങ്ങള്‍ ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക തണ്ണീര്‍ത്തട ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിലെ തണ്ണീര്‍ത്തടങ്ങളും പരിസ്ഥിതിയും ജൈവവൈവിധ്യവും പരിപാലിക്കുന്ന കാര്യത്തില്‍ പ്രതിജ്ഞാബദ്ധമാണ് സര്‍ക്കാര്‍. പ്രധാന തണ്ണീര്‍ത്തടങ്ങളുടെ സമഗ്ര പരിപാലനത്തിനുള്ള ഒരു കര്‍മപദ്ധതി കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ തണ്ണീര്‍ത്തടങ്ങളെയും വര്‍ഗീകരിച്ച് ഭൂപടം തയാറാക്കുന്ന പദ്ധതി അന്തിമഘട്ടത്തിലാണ്. സംസ്ഥാനത്ത് കുളങ്ങള്‍ ഉള്‍പ്പെടെയുള്ള 100 ഓളം തണ്ണീര്‍ത്തടങ്ങളുടെ പുനരുജ്ജീവന നടപടികള്‍ ഊര്‍ജസ്വലമായി നടന്നുവരുന്നുണ്ട്. (more…)