Tag: wild life

വന്യജീവി വാരാഘോഷം 2017

വന്യജീവി വാരാഘോഷത്തിന്‍റെ സമാപനസമ്മേളനം സന്തോഷപൂര്‍വം ഉദ്ഘാടനം ചെയ്തതായി അറിയിക്കട്ടെ. നാം അധിവസിക്കുന്ന ഭൂമിയിലെ ഓരോ ജീവജാലവും വേറിട്ടതും വിലപ്പെട്ടതുമാണ്. വൃക്ഷലതാതികള്‍, പക്ഷികള്‍, മൃഗങ്ങള്‍, ഷഡ്പദങ്ങള്‍ എന്നിവയ്ക്കെല്ലാം ഈ ഭൂമിയിലെ ആവാസവ്യവസ്ഥ നിലനിര്‍ത്തുന്നതില്‍ അവരുടേതായ പങ്കുണ്ട്. സന്തുലിതമായ ഈയൊരു സ്ഥിതിയാണ് ഭൂമിയെ ചൈതന്യവത്താക്കുന്നത്. അതില്‍ വന്യജീവികള്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കുന്നുണ്ട്.

വനത്തേയും വന്യജീവികളെയും സംരക്ഷിക്കുന്ന കാര്യത്തില്‍ പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും, ഇക്കാര്യത്തില്‍ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുമായാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ രണ്ടു മുതല്‍ ഒരാഴ്ചക്കാലം നാം വന്യജീവിവാരമായി ആചരിക്കുന്നത്. ഭൂമിയുടെ ജൈവ മണ്ഡലത്തിലുള്ള മെരുക്കിവളര്‍ത്തുന്നതല്ലാത്ത ജന്തുക്കളെയും കൃഷി ചെയ്ത് പരിപാലിക്കുന്നതല്ലാത്ത മരങ്ങള്‍ ഉള്‍പ്പെടെയുള്ളവയെയുമാണ് വന്യജീവികള്‍ എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. നമ്മുടെ അമൂല്യപൈതൃകമായ ജൈവ വൈവിധ്യത്തിന്‍റെ അവിഭാജ്യഘടകം തന്നെയാണ് വന്യജീവികള്‍. (more…)

വന്യജീവി വാരാഘോഷം

ഗാന്ധിജയന്തി ദിനമായ ഇന്നുമുതല്‍ ഒരാഴ്ചക്കാലം ഇന്ത്യയാകെ വനം വന്യജീവി വാരം ആഘോഷമായി അചരിക്കുകയാണ്. ഇന്ത്യന്‍ വൈല്‍ഡ്ലൈഫ് ബോര്‍ഡിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് ഈ ആചരണം നടക്കുന്നത്. (more…)