സ്വാതന്ത്ര്യദിനാഘോഷം

ഇക്കൊല്ലത്തെ സ്വാതന്ത്ര്യദിനാഘോഷം തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ 8.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കും. തുടര്‍ന്ന് സെറിമോണിയല്‍ പരേഡ്, ദേശീയഗാനാലാപനം പോലീസ്, പാരാമിലിറ്ററി ഫോഴ്‌സ്, സൈനിക് സ്‌കൂള്‍, മൗണ്ടഡ് പോലീസ്, എന്‍.സി.സി, സ്‌കൗട്ട് എന്നീ വിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ എന്നിവയ്ക്കു ശേഷം മുഖ്യമന്ത്രി ദിനാഘോഷപ്രസംഗം നടത്തും. ചടങ്ങില്‍ മുഖ്യമന്ത്രി മെഡലുകള്‍ വിതരണം ചെയ്യും. തുടര്‍ന്ന് സ്‌കൂള്‍ കുട്ടികള്‍ ദേശഭക്തി ഗാനം ആലപിക്കും. ജില്ലാതലത്തിലുളള സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ ചുമതലയുളള മന്ത്രി ദേശീയ പതാക ഉയര്‍ത്തുകയും സ്വാതന്ത്ര്യദിന പ്രസംഗം നടത്തുകയും ചെയ്യും. ബ്ലോക്ക്, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ ആസ്ഥാനങ്ങള്‍, പബ്ലിക് ഓഫീസുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍, ഹെല്‍ത്ത് ഇന്‍സ്റ്റിറ്റിയൂഷന്‍സ് എന്നിവടങ്ങളിലും ദിനാഘോഷം സംഘടിപ്പിക്കും.