തീരദേശ സംരക്ഷണവും പരിപാലനവും

പശ്ചിമഘട്ടം ഉള്‍പ്പെടുന്ന മലയോര മേഖലയുടെ സംരക്ഷണം എത്രമാത്രം പ്രധാനമാണോ അത്രത്തോളമോ അതിലുമുപരിയോ പ്രാധാന്യം അര്‍ഹിക്കുന്നതാണ് നമ്മുടെ തീരദേശമേഖലയുടെ സംരക്ഷണവും. അതുകൊണ്ടു തന്നെ തീരദേശസംരക്ഷണവുമായി ബന്ധപ്പെട്ട് ഫിഷറീസ് വകുപ്പിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ഈ ദേശീയ ശില്പശാല അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നതാണ്. നമ്മുടെ കടല്‍ത്തീരത്തിന്‍റെ സാമൂഹിക -സാമ്പത്തിക – രാഷ്ട്രീയ മേഖലകളെ അതിസൂക്ഷ്മമായി സമീപിച്ചു കൊണ്ടുള്ള ഒരു ബൃഹത്തായ കര്‍മ്മപദ്ധതിക്ക് രൂപം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഫിഷറീസ് വകുപ്പ് ‘തീരസംരക്ഷണവും പരിപാലനവും’ എന്ന വിഷയത്തില്‍ ഈ ദേശിയ ശില്‍പശാല സംഘടിപ്പിച്ചിരിക്കുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. തീരദേശ പരിപാലനം, തീരസംരക്ഷണം, ڇസാമൂഹിക പുനരധിവാസവും ബദല്‍ ജീവനോപാധികളുംچ എന്നീ വിഷയങ്ങളില്‍ ജനപ്രതിനിധികള്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍, സാങ്കേതിക വിദഗ്ദ്ധര്‍ എന്നിവരുടെ സജീവ ഇടപെടലുകളും ആശയ സംവാദങ്ങളും ഇവിടെ ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

കേരളത്തിന്‍റെ വാണിജ്യ-സംസ്ക്കാര ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുള്ള ഭൂവിഭാഗമാണ് നമ്മുടെ തീരദേശം. മാത്രമല്ല, വിനോദ സഞ്ചാരം, അന്താരാഷ്ട്ര വാണിജ്യം, ധാതുലവണ ഖനനം, തുടങ്ങിയവയിലൂടെ അതിന്‍റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കാത്തുസൂക്ഷിക്കാന്‍ തീരദേശത്തിന് കഴിയുന്നുണ്ട്. ഒമ്പത് തീരദേശ ജില്ലകളുള്ള കേരളത്തിലെ മിക്കവാറും എല്ലാ പ്രധാനപ്പെട്ട നഗരങ്ങളും അവയുടെ വികസനകേന്ദ്രങ്ങളും അറേബ്യന്‍ കടലുമായി അതിര്‍ത്തി പങ്കിടുന്നവയാണ്. ഇതിനൊക്കെ ഉപരിയായി 590 കി.മീ. ദൈര്‍ഘ്യമുള്ള സംസ്ഥാനത്തിന്‍റെ സമുദ്രാതിര്‍ത്തി അങ്ങേയറ്റം രാജ്യസുരക്ഷാ പ്രാധാന്യമുള്ളതുമാണ്.

ഇന്ത്യയുടെ പശ്ചിമതീരത്തില്‍ 590 കി.മീ. ദൈര്‍ഘ്യമുള്ള കേരള തീരപ്രദേശം ഭൂപ്രകൃതിയില്‍ ഏറ്റവും വൈവിധ്യമുള്ള തീരഭൂഭാഗമാണ്. ഇതില്‍ ഭൂരിഭാഗവും, അതായത് 459 കിലോമീറ്ററും മണല്‍ത്തീര മാണ്. ഇതിനുപുറമെ പാറക്കെട്ടുകള്‍ അടങ്ങിയ 93 കി.മീറ്ററും ചേറുകലര്‍ന്ന മണലുള്ള എട്ടു കിലോമീറ്ററുമാണുള്ളത്. ഇതില്‍ 63 ശതമാനം തീരപ്രദേശവും അതീവ ദുര്‍ബലവും കടല്‍ക്ഷോഭ ഭീഷണി നേരിടുന്നവയുമാണ്. ഉറപ്പുള്ളതായ തീരം വെറും 7.8 ശതമാനം മാത്രമാ ണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

നമ്മുടെ തീരദേശത്ത് 222 മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലായി ഏകദേശം എട്ട് ലക്ഷത്തോളം മത്സ്യത്തൊഴിലാളികളുണ്ട്. ഇവരുടെ പ്രധാന ജീവനോപാധിയും സാമ്പത്തിക സുരക്ഷയുടെ അടിസ്ഥാനവും മത്സ്യബന്ധനം തന്നെയാണ്. രാജ്യത്തിന്‍റെ വിദേശനാണ്യ സമ്പാദന ത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന സമുദ്ര മത്സ്യബന്ധനത്തിലൂടെ പ്രതിവര്‍ഷം 6.5 ലക്ഷം ടണ്‍ മത്സ്യം സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്ക പ്പെടുന്നെങ്കിലും മത്സ്യത്തൊഴിലാളി സമൂഹത്തിന്‍റെ ജീവിത നിലവാരം ഇന്നും ശോചനീയമായ നിലയില്‍ തന്നെയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും പ്രകൃതിക്ഷോഭവും ഇവരുടെ ജീവിതത്തെ പ്രയാസത്തിലാക്കുകയാണ്. നിലവിലുള്ള തീരദേശ പരിപാലന നിയമത്തിന്‍റെ സാങ്കേതികത്വം ഈ മേഖലയിലെ സാമൂഹിക അടിസ്ഥാന സൗകര്യ വികസനത്തിന് തടസ്സമായി നിലകൊള്ളുന്നു.

ഈ പശ്ചാത്തലത്തില്‍ വേണം തീരദേശ പരിപാലന വിഷയത്തെ സമീപിക്കാന്‍. 1991 ഫെബ്രുവരി 19-നാണ് കേന്ദ്ര പരിസ്ഥിതി നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ തീരദേശ നിയന്ത്രണ വിജ്ഞാപനം പുറപ്പെടുവിച്ചത്. സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായ രൂപീകരണത്തിന് ശേഷമായിരുന്നില്ല ഇങ്ങനെയൊരു വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ ഉത്തരവ് പ്രകാരം തീരദേശത്തെ പരിസ്ഥിതിലോല പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നാലു മേഖലകളായി തിരിച്ചു. താരതമ്യേന വികസനം സാധ്യമാകാത്ത ഇഞദ 3 മേഖലയിലാണ് കേരളത്തിലെ ബഹുഭൂരിപക്ഷം തീരപ്രദേശങ്ങളും വരുന്നത്. ഇതുമൂലം മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പടെയുള്ള തീരദേശവാസികള്‍ക്ക് ഭവന നിര്‍മ്മാണത്തിനും പാര്‍പ്പിട വികസനത്തിനും നിരവധി ബുദ്ധിമുട്ടുകളുണ്ടായി. തുടര്‍ന്ന് പല തലങ്ങളില്‍ നടന്ന പ്രക്ഷോഭങ്ങളുടെ ഫലമായി ഈ നിയമം അസാധുവാക്കുകയും 2011 ല്‍ പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു.

നിലവിലുണ്ടായിരുന്ന ഇഞദ സോണുകള്‍ നാലില്‍ നിന്നും അഞ്ചാക്കി ഉയര്‍ത്തിയെന്നതൊഴിച്ചാല്‍ 1991ലെ നിയമത്തെക്കാള്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതായിരുന്നു 2011ലെ വിജ്ഞാപനം. വിവിധ തരത്തിലുളള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍, ഇഞദ വിജ്ഞാപനത്തില്‍ ആവശ്യമായ ഇളവുകള്‍ അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. അതേ തുടര്‍ന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സംസ്ഥാന തീരദേശ പരിപാലന അതോറിറ്റിയോട് ഇതിേډലുളള ശുപാര്‍ശകള്‍ നല്‍കുന്നതിന് ആവശ്യപ്പെട്ടു. ഇതടക്കമുള്ള കേരളത്തിന്‍റെ ആവശ്യങ്ങള്‍ അംഗീകരിച്ചുകിട്ടുന്നതിന് എല്ലാ വിഭാഗങ്ങളുടെയും പിന്തുണ ആവശ്യമാണ്.

ഈ സന്ദര്‍ഭത്തില്‍ ചില കാര്യങ്ങള്‍ കൂടി നിങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു. 2011-ലെ തീരദേശ നിയന്ത്രണ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷകാലയളവിനകം സംസ്ഥാനത്തിന്‍റെ തീരദേശ മാസ്റ്റര്‍ പ്ലാന്‍ (ഇീമമെേഹ ദീില ങമിമഴലാലിേ ജഹമി) തയ്യാറാക്കി വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി തേടണമെന്ന് നിബന്ധനയുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ കാര്യമായ നടപടികളൊന്നും സ്വീകരിക്കാതെ കാലാവധി നീട്ടിവാങ്ങിക്കൊണ്ടിരിക്കുകയായിരുന്നു മുന്‍ സര്‍ക്കാര്‍ ചെയ്തത്. സംയോജിത തീരദേശ മാനേജ്മെന്‍റ് പ്ലാന്‍ തയ്യാറാക്കുന്നതിന് ഒരു സൊസൈറ്റി ഉണ്ടാക്കിയിരുന്നു. അതല്ലാതെ തുടര്‍ നടപടികളൊന്നും മുന്‍ സര്‍ക്കാര്‍ ചെയ്തിട്ടില്ല. തീരദേശ നിയന്ത്രണ വിജ്ഞാപനം മൂലം സംസ്ഥാനത്തെ തീരദേശ ജനങ്ങളും മത്സ്യത്തൊഴിലാളികളും നേരിടുന്ന ബുദ്ധിമുട്ടുകളില്‍ കുറെയെല്ലാം പരിഹരിക്കാന്‍ സംയോജിത തീരദേശ മാനേജ്മെന്‍റ് പ്ലാന്‍ അടിയന്തിരമായി തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി തേടേണ്ടതുണ്ട്. കേരളത്തിനുവേണ്ടി തയ്യാറാക്കേണ്ട സംയോജിത തീരദേശ മാനേജ്മെന്‍റ് പ്ലാനില്‍ മത്സ്യമേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിനായി നടത്തുന്ന ഈ ശില്പശാലയ്ക്ക് എല്ലാവിധ വിജയവും ആശംസിക്കുന്നു.